അർജുൻ-“” അത് ഞാൻ പറയാം …..
പിന്നെ ജോലി കിട്ടിയാൽ ചിലവ് മറക്കരുതേ …..”””
ആദി-“” അതൊക്കെ ശരിയാക്കാം ….അർജുനേട്ടാ …
അപ്പോ ഞാൻ ഇറങ്ങാ …
അവിടെ എത്തിയിട്ട് വിളികാം ….”””
അതും പറഞ്ഞ് ആദി അവിടെനിന്നും ഇറങ്ങി ….
പിറ്റേദിവസം … പോകുവാനുള്ള കാര്യങ്ങൾ എല്ലാം ശരിയാക്കി …
സമീറിനോടും അങ്കിളിനോടും … കാര്യങ്ങൾ വിളിച്ചു പറഞ്ഞു
അവരോട് പോകുവാനുള്ള അനുവാദവും വാങ്ങി …..
ആദി അന്ന് നേരത്തെ കിടന്നു ….നിദ്രയിൽ മുഴുകി
************************************
ഇതേദിവസം പുത്തൻപുരക്കൽ തറവാട്ടിൽ
ആമിയും അഭിയും വിഷ്‌ണുവും ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ നല്ലപോലെ അടുത്തിരുന്നു …..
സജീവ് തിരിച്ചുവന്നതോട് കൂടി ചന്ദ്രശേഖരനും സജീവും കൂടെ പുതിയ ബിസ്സിനെസ്സ് കാര്യങ്ങൾ തുടങ്ങാനുള്ള ചർച്ചകൾ ആരംഭിച്ചു …….
കുറെ നാൾക്ക് ശേഷം എല്ലാവരും ഒത്തുകൂടിയ സന്തോഷം അവിടെ നിറഞ്ഞ് നിന്നു…..
എല്ലാവരും കൂടെ ഉച്ച ഭക്ഷണത്തിനു ശേഷം ഹാളിൽ ഒത്തുകൂടി ….
ചന്ദ്രശേഖർ-“” അഭി,,, വിഷ്‌ണു ….
ഞാനും സജീവും കൂടെ ചില പുതിയ ബിസ്സിനെസ്സ് ..
തുടങ്ങാനുള്ള പരുപാടിയുണ്ട് ….”””
അഭി-“” എന്ത് ബിസ്സിനെസ്സാണ് ….???”””””
സജീവ്-“” അതൊക്കെ സമയമാവുമ്പോൾ പറയാം ….”””
വിഷ്‌ണു -“”” നാളെ എപ്പോഴാ പോകേണ്ടത് എസ്റ്റേറ്റിലേക്ക് …??””
ചന്ദ്രശേഖർ-“” രാവിലെ തന്നെ ഇറങ്ങാം ….
അപ്പോ ഏകദേശം സന്ധ്യ ആവുമ്പോഴേക്കും …