അതിൻ്റെ…. വേര് തേടി പോകണം …..
എവിടെ നിന്നും തുടങ്ങണം എന്ന് അറിയില്ല ….
എന്തായാലും അന്വേഷിക്കണം .. കണ്ടുപിടിക്കണം അയാളെ …”””””
വിഷ്‌ണു -“” ഹ്മ്മ്…പപ്പ നാളെ പോവല്ലേ ….
സമയം കളയണ്ട കിടന്നോ ….
ഞാനും കിടക്കാൻ പോവാ ….’””””
സജീവ് -“””ഹ്മ്മ് വാ പോവാം ….”””
രണ്ടുപേരും അവരുടെ മുറികളിലേക്ക് പോയി …… വേഗം തന്നെ നിദ്രയിൽ മുഴുകി ….
******************************
പിറ്റേദിവസം ആദിയുടെ വീട്ടിൽ
കതകിൽ ശക്തമായി ആരോ തട്ടുന്നു ….
ഉച്ചത്തിൽ വിളിക്കുന്നു ….
“”ആദി ….. ടാ ആദി …. കതക്ക് തുറക്ക് ….””””
ആദി തൻ്റെ കിടക്കയിൽ കിടക്കുന്നു ….
പതിയെ ആ ഉച്ചത്തിൽ ഉള്ള വിളി ആദിയുടെ കാതിലേക്ക് ഇരച്ചുകയറി …..
ആദി കട്ടിലിൽ നിന്നും ഞെട്ടി ഉണർന്നു …..
ആദിക്ക് താൻ എവിടെ ആണെന്ന് മനസിലാകുന്നില്ല …
ആദി തൻ്റെ രണ്ടുകൈകൾകൊണ്ട് കണ്ണുകൾ കൂട്ടിത്തിരുമ്പി …..
വീണ്ടും കണ്ണ് തുറന്നു …..
ചുറ്റും ഓടിച്ചു നോക്കി …..
അതെ താൻ തൻ്റെ മുറിയിൽ തന്നെ ….
പെട്ടന്ന് വീണ്ടും …”””” ആദി “””” എന്ന വിളി അവൻ കേട്ടു …
ആദി വേഗം തന്നെ കട്ടിലിൽ നിന്നും എഴുന്നേറ്റു ….
വേഗം ചെന്ന് വാതിൽ തുറന്നു …..
വാതിൽ തുറന്നതും ആദി ……
“””” ആ നീ ആയിരുന്നോ …..സമീറേ ….
ഞാൻ പെട്ടന്ന് പേടിച്ചുപോയി …””””