അടിച്ചിറക്കിയതാണ് അവളുടെ വളർത്തമ്മ.ഗൗരിയുടെ അമ്മയാണ് അവളെ അവരുടെ വീട്ടിലേക്ക് കൊണ്ട്പ്പോയത്.പാറുവിന്റെ എല്ലാ കാര്യവും ഗൗരിക്കും,ഗൗരിയുടെ അമ്മയ്ക്കും അറിയാം.സ്വന്തം മകളെ പോലെ തന്നെയാണ് ഗൗരിയുടെ അമ്മ അവളെയും കാണുന്നത്.
പാറു: കാർത്തിയുടെ ഫോൺ വിളി കുറച്ച് കൂടുന്നൂണ്ട്.ശെരിയാക്കി കൊടുക്കാം.
ക്ഷേമ നശിച്ച് പാറു എണിറ്റ് കാർത്തിയുടെ അടുത്തേക്ക്പ്പോയി.
പാറു: കാർത്തി…….. കാർത്തി…….
കാർത്തി: എടാ ഞാൻ പിന്നെ വിളിക്കാവേ.ചേട്ടാ രണ്ട് mango bar.
പാറു: ഇനി എനിക്ക് നിന്റെ mango bar ഉം വേണ്ട chocko bar ഉം വേണ്ട.എന്നെ ഒന്ന് ഗൗരിടെ വീട്ടിൽ കൊണ്ടാക്കോ????
കാർത്തി: എന്താ പാറൂട്ടി നീ പിണങ്ങിയോ????
പാറു: ക്ക് ആരോടും പിണക്കമൊന്നുമില്ല.ന്നോട് ആരും മിണ്ടാനും വരണ്ട.
അവൾ മുഖം വീർപ്പിച്ചു.
കാർത്തി: നീ ഇങ്ങനെയൊക്കെ പറയാൻ ഞാൻ എന്ത് ചെയ്തേടി????
പാറു: ഒന്നും ചെയ്തില്ലല്ലേ ഹും!!
കാർത്തി: ഞാൻ ഒരാളെ വിളിച്ചു.അത് ഇത്രേം വല്യ തെറ്റ് ആണോടി.
പാറു: മനു ആയിരിക്കും ല്ലേ????
കാർത്തി: അതെങ്ങനെ മനസിലായി????
പാറു: നീ വിളിക്കുന്നുണ്ടെങ്കിൽ ഒന്നുകിൽ എന്നെ അല്ലെങ്കിൽ അവനെ.എന്നെ വിളിച്ചാൽ ആഹാരമൊക്കെ കഴിച്ചോ???? എന്താ പരിപാടി????എങ്ങനെയൊക്കെ ചോദിച്ച് അഞ്ചോ പത്തോ min അതികൂടുതൽ പോവില്ല.പക്ഷേങ്കി നീ മനുവിനെയാണ് വിളിക്കുന്നതെങ്ങിൽ ഒന്ന് രണ്ട് മണിക്കൂർ
Non-stop.ഇതിനും മാത്രം എന്താ കാർത്തി ഇത്രക്ക് സംസാരിക്കാൻ????
കാർത്തി: പാറു നമ്മൾ ഒന്നിക്കാൻ കാരണം മനുവാ.
പാറു: എന്ത് ചോദിച്ചാലും ഇതങ്ങ് പറഞ്ഞോണം.ക്ക് അറിയാം എല്ലാം.അതുകൊണ്ടാ നിങ്ങൾ സംസാരിക്കുമ്പോ എനിക്കൊരു വിഷമവും ഇല്ലാത്തേ.പക്ഷേങ്കി അവനോട് സംസാരിക്കുമ്പോ നീ എന്നെ മറക്കുന്നു, ന്റെ ആഗ്രഹങ്ങൾ മറക്കുന്നു.അതുകൊണ്ടാ പറയാണെ നിന്റെ സംസാരം ഒന്ന് കുറക്ക്.എനിക്ക് നിയെ ഉള്ളൂ.നീ മാത്രം.മനു നിന്റെ ആരാ ഒരു കൂട്ടുകാരൻ.ഞാൻ നിന്റെ ആരാ ഒരു കൂട്ടുകാരിയാ????
കാർത്തി: പാറു നീ ചോദിച്ചില്ലേ നീ എന്റെ കൂട്ടുകാരിയാണോന്ന്????എടി നീ എന്റെ ആരാണെന്നുള്ള ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങൾ ഉണ്ട്.നീ ന്റെ ജീവന്റെ തുടിപ്പാണ്,ന്റെ പ്രാണനാണ്,ന്റെ പകുതിയാണ്,ന്റെ രക്തമാണ്…………അങ്ങെനെയങ്ങനെ നീ എന്റെ എല്ലാം ആണെടി.
പാറു: അപ്പൊ മനുവോ?????
കാർത്തി: മനു,അവൻ എന്റെ കൂടെപ്പിറപ്പ് ആണ്.അച്ഛന്റെ സംരക്ഷണവും,അമ്മയുടെ സ്നേഹവും എല്ലാം തരുന്ന all in all കൂട്ടുകാരനായ കൂടെപ്പിറപ്പ്.എന്റെ അച്ഛനും അമ്മയ്ക്കും ഇട്ടുമൂടി കിടക്കവുന്നത്ര പണമുണ്ട്.അവർ എന്നെ സ്നേഹിക്കുന്നതിനേക്കാൾ ഏറെ ന്റെ