മനുവിനെ നോക്കിയാണ് അവൾ അത് ചോദിച്ചത്.
മനു: മ…. മ…. മനു.
: മ…. മ…. മനുവോ അതെന്ത് പേരാടാ???? നിനക്ക് വിക്കൽ ഉണ്ടോ????
മനു: ഇ….. ഇല്ല ചേച്ചി പേടിച്ചിട്ടാ.
കാർത്തി ഇതെല്ലാം ഒരു ചിരിയോടെ നോക്കികാണുവായിരുന്നു.
: അയ്യേ നിന്നെയൊക്കെ പോലുള്ള പൈയന്മാർ ഇങ്ങനെ പേടിച്ചാലോ???? അപ്പൊ body മാത്രേ ഉള്ളല്ലേ.
ആട്ടെ നിന്റെ പേര് എന്താടാ????
അവൾ കാർത്തിയുടെ നേരെ തിരിഞ്ഞ് ചോദിച്ചു.
കാർത്തി: കാർത്തിക്.
: അഹ് അപ്പൊ നിനക്ക് പേടിയൊന്നുമില്ലേ????
കാർത്തി: ഞാൻ എന്തിനാ നിങ്ങളെ പേടിക്കുന്നെ???? നിങ്ങൾ എന്നെ പിടിച്ച് തിന്നോന്നും ഇല്ലല്ലോ????
അവനിൽ നിന്നും അങ്ങനെയൊരു മറുപടി അവൾ പ്രതിഷിച്ചില്ല.അതവൾക്ക് വല്യ അടിയായി.
: ടാ ചെക്കാ ഇത് നിന്റെ കൂട്ടുകാരൻ അല്ലെ????
മനു: അതേ ചേച്ചി.
: അഹ് എന്നാലേ കൂട്ടുകാരനോട് മര്യാദക്ക് സംസാരിക്കാൻ പറ. ഇല്ലെങ്കിൽ ഇവന്റെ തടികേടാവും.
മനു: ടാ കാർത്തി ഒന്ന് മിണ്ടാണ്ട് ഇരിക്കെടാ.
കാർത്തി അതിന് ഒരു ചിരി സമ്മാനിച്ചു.
: നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ടെടാ????
അവൾ കാർത്തിയോട് ചീറി.
കാർത്തി: അങ്ങനെ പറയത്തക്ക ആരുമില്ല.
: നിനക്ക് അച്ഛനും അമ്മയും ഒന്നുമില്ലേ????
കാർത്തി: ഇല്ല.
: മരിച്ചുപ്പോയോ അതോ………..
കാർത്തി: nun of your business.
: what…….????
കാർത്തി: nun…… of…… your…… business
അവൻ ശബ്ദം കനപ്പിച്ചു.
: ടാ ചെക്കാ എന്റെ ഫ്രണ്ട്‌സ് ഇപ്പോ ഇവിടെ ഉണ്ടായിരുന്നെങ്കിൽ നീ എഴഞ്ഞ് ക്ലാസ്സിൽ പോയേനെ.
മനു: കാർത്തി plz…… ചേച്ചി sorry. അവൻ അറിയാണ്ട് പറഞ്ഞതാ.
: മോനെ നിനക്ക് ബഹുമാനം ഉണ്ട്. പക്ഷെ നിന്റെ ഈ കൂട്ടുകാരൻ ഇല്ലേ ഇവന് ഒട്ടും ബഹുമാനം ഇല്ല. ഞാൻ 5 വരെ എണ്ണും അതിനുള്ളിൽ ഇവൻ എന്നോട് sorry പറഞ്ഞില്ലേങ്കിൽ ഞാൻ എന്റെ ചെക്കന്മാരെ വിളിക്കും. പിന്നെയറിയാലോ. ഇവനെ എടുത്തോണ്ട് പോവേണ്ടിവരും.
മനു: അയ്യോ ചേച്ചി അതൊന്നും വേണ്ട ഇവൻ sorry പറയും. കാർത്തി എന്നോട് ഒരല്പം എങ്കിലും സ്നേഹം ഉണ്ടെങ്കിൽ നീ ചേച്ചിയോട് sorry പറ plz………. ഞാൻ നിന്റെ best friend അല്ലെ അളിയാ. ഞാൻ പറഞ്ഞാൽ നീ കേൾക്കൂലേ?????
മനുവിന്റെ മുഖത്തെ ദയനീയത കണ്ട് കാർത്തിയുടെ മനസ്സലിഞ്ഞു. പിന്നെ അവൻ വേറൊന്നും ആലോചിച്ചില്ല.