അനു: മൊരടൻ.
അവൾ നിലത്തേക്ക് നോക്കി ആരോടെന്നില്ലതെ പറഞ്ഞു.
കാർത്തി: ദേ എന്തെങ്കിലും പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം.
അതിന് അവള് മറുപടി പറഞ്ഞില്ല. പകരം കാർത്തിയെ നോക്കി കൊഞ്ഞനം കുത്തി ഓടി.
മനു: നീ എന്തിനാളിയാ അവളോട് അങ്ങനെയൊക്കെ പറഞ്ഞെ????
കാർത്തി: ഓ നീ അത് വിട്.
മനു: എന്നാലും അതല്ല എത്ര പെട്ടന്നാല്ലേ അവള് നമ്മളോട് കൂട്ടായത്.അവൾക്ക് എന്തോ
ശക്തിയുണ്ടെന്നാ എനിക്ക് തോന്നുന്നേ. അല്ലെങ്കിൽ ഇത്രേം പെട്ടന്ന് എങ്ങനെ അവള് നമ്മളിൽ ഒരാളായി????
കാർത്തി: ആആആ എനിക്കൊന്നും അറിയില്ല.
മനു: എന്തായാലും ദേവി തന്നെയാ. അമ്പലത്തിന്ന് ഇറങ്ങി വന്ന സാക്ഷാൽ ലക്ഷ്മി ദേവി.
കാർത്തി: mm ദേവി…. മൂദേവി ആണ്. ഒന്ന് പോടാ…..
മനു: നീ യെന്ത് psycho-യാടാ.
അവര് അങ്ങനെ സംസാരിച്ച് നടന്നു. പെട്ടന്ന് അവര് രണ്ടുപേരും നിന്നു. മുന്നിൽ ഒരു വലിയ മരം. അതിന്റെ അടുത്തായി ഒരു ചുവന്ന ജീപ്പ്. ജീപ്പിനുള്ളിൽ ഒരുത്തൻ ഇരുന്ന് സികരറ്റ് വലിക്കുന്നു. മരത്തിന്റെ ചുറ്റും 4 പേര് നിരന്നിരിക്കുന്നു. ആ കൂട്ടത്തിൽ ഒരു പെണ്ണും ഉണ്ട്. അവൾ ഇട്ടിരിക്കുന്നത് ഒരു ഷർട്ട് ആണ്. കണ്ട തന്നെയറിയാം കേസ് വേറെയാണെന്ന്.
“ടാ മക്കളെ ഇങ്ങ് പോര്. ചോദിക്കട്ടേ”
ആ കൂട്ടത്തിൽ ഇരുന്ന ഒത്ത ഒരു ജിമ്മനാണ്.
മനു: അളിയാ പെട്ട്.
കാർത്തി ഒരു പുച്ഛചിരിയോടെ അവനെ നോക്കി.
കാർത്തി: പേടിക്കുന്നതെന്തിനാ. വാടാ.
അതും പറഞ്ഞ് കാർത്തി അവനേം പിടിച്ച് വലിച്ച് അവരുടെ അടുത്തേക്ക് നീങ്ങി.
“അഹ് നിന്ന് പരുങ്ങാതെ ഇങ്ങ് അടുത്തേക്ക് വാ മക്കളെ”
ഇപ്പോ ആ പെണ്ണാണ് വിളിച്ചത്.
: ടാ ഹരി ഈ രണ്ട് ചുള്ളന്മാരെയും ഞാൻ നോക്കികൊളാം. നിയൊക്കെ വിട്ടോ.
ഹരി: അല്ലെങ്കിലും നിനക്ക് ഇവരെപ്പോലെ body-യൊക്കെയുള്ള ചെക്കന്മാരെ കാണുമ്പോ ഒരിളക്കമാ.
Mm നടക്കട്ടെ……… ടാ മനോജേ, ഗിരി വാ നമ്മക്ക് അങ്ങ് പോയേക്കാം.
അതും പറഞ്ഞ് അവര് അവിടെ കിടന്ന ജീപ്പിൽ കേറി ചീറി പാഞ്ഞുപ്പോയി.
: അവർക്കൊക്കെ അസൂയയാട ഞാൻ നിങ്ങളെപ്പോലെ ചുള്ളന്മാരോട് സംസാരിക്കുന്നതിന്. നിങ്ങൾ വാ ചോദിക്കട്ടെ.
അതും പറഞ്ഞ് അവൾ ആ മരത്തിന്മൂട്ടിൽ സ്ഥാനം ഉറപ്പിച്ചു.
: എന്താ നിന്റെ പേര്????