അവൾ കാർത്തിക്ക് നേരെ കൈ നീട്ടി. ആദ്യം ഒന്ന് മടിച്ചെങ്കിലും അവനും കൈ കൊടുത്തു.
കാർത്തി: കാർത്തിക്.
മനു: അവൻ മാത്രമല്ല ഇവിടെ ഞാനുമുണ്ട്. എനിക്കും കൈയൊക്കെ തരാം.
മനു അത് പറഞ്ഞതും അനു അവനും കൈ കൊടുത്തു പരിചയപ്പെട്ടു.
അനു: ഏതാ department????
കാർത്തി: സയൻസ്
അനു: ആഹാ ഞാനും സയൻസ് ആണ്. എന്നാ വാ ഒരുമിച്ച് പോവാം.
കാർത്തി: ഏയ് താൻ നടന്നോ. ഞങ്ങൾ വന്നേക്കാം. ക്ലാസിൽ വച്ച് കാണാം.
അവൾ ഒന്ന് ആലോചിച്ച ശേഷം….. ok പറഞ്ഞ് നടക്കാനൊരുങ്ങി.
മനു: അതേ ഞങ്ങൾ new admission ആണെന്ന് എങ്ങനെ മനസിലായി.
അനു: bus stop തൊട്ട് നിങ്ങട പിന്നാലെ ഞാനും ഉണ്ടായിരുന്നു. നിങ്ങൾ പറയുന്നതൊക്കെ ചെറുതായിട്ട് കേട്ടു. അപ്പളേ മനസിലായി. അതാ വന്ന് പരിചയപ്പെട്ടേ.
കാർത്തി: അങ്ങനെ മറ്റുള്ളര് പറയണത് ഒളിഞ്ഞ് കേക്കൂന്നത് അത്ര നല്ലത് അല്ല.
അനു: അതിന് ഇപ്പോ ഞാൻ മറ്റുള്ള കൂട്ടത്തിൽ പെടില്ലല്ലോ. നമ്മൾ ഫ്രണ്ട്‌സ് ആയില്ലേ.
കാർത്തി: അത് നീ മാത്രം തീരുമാനിച്ചാ മതിയോ????
കാർത്തി അങ്ങനെ പറയുമെന്ന് അനു വിചാരിച്ചില്ല.
അനു: അ……….അത് sorry
മനു: പേടിക്കണ്ട അനു ഇവൻ ഇങ്ങനെയാ. എന്റെ കൂട്ടുകാരനാ. കൂട്ടുകാരൻ എന്ന് പറഞ്ഞാൽ ന്റെ സ്വന്തം കൂടെപ്പിറപ്പ്. നിന്നെ ഫ്രണ്ട് ആയിട്ട് ഞാൻ accept ചെയ്തു. ന്റെ ഫ്രണ്ട് എന്ന് പറഞ്ഞാൽ ഇവന്റേം ഫ്രണ്ട് തന്നെയാ. നീ ധൈര്യയിട്ട് പൊക്കോ.
എന്നിട്ടും അനു ദയനീയമായി കാർത്തിയെ നോക്കി.
കാർത്തി: അവൻ പറഞ്ഞത് കേട്ടില്ലേ???? അവന്റെ ഫ്രണ്ട് എന്റെയും ഫ്രണ്ട് തന്നെയാ. ഇനി എന്തിനാ നിക്കുന്നെ????