അവൻ മനുവിനോട് പറഞ്ഞ അതേ നുണ അഞ്ജലിയോടും പറഞ്ഞു.
അഞ്ജലി: കാർത്തി plz എന്റെ അവസ്ഥ ഒന്ന് മനസിലാക്ക്.
കാർത്തി: അഞ്ജലി താൻ എന്റെ അവസ്ഥ ഒന്ന് മനസിലാക്ക്.
പിന്നൊന്നും പറയാതെ അഞ്ജലി ഫോൺ cut ചെയ്തു.
“ആരായിരുന്നു????”
കാർത്തി: ഫ്രണ്ടാ.നിനക്കറിയില്ല.
“ഏതാ ഞാനറിയാത്ത ഫ്രണ്ട്????”
കാർത്തി: പറയാം…………….
കാർത്തി പറഞ്ഞ് തുടങ്ങി. തന്റെ കോളേജ് life.
എനിക്കും മനുവിനും കോളേജിൽ സിറ്റി കിട്ടി. മനുവിന്റെ അങ്കിൾ വഴിയാ സിറ്റ് കിട്ടിയത്.ആദ്യ ദിവസം എല്ലാവരിലും കാണുന്ന പേടി ഞാൻ മനുവിലും കണ്ടു. പക്ഷെ ആ ഒരു പേടി എന്റെ മുഖത്ത് ആരും കണ്ടില്ല.
മനു: നിനക്കൊന്നും പേടിയില്ലേ അളിയാ????
കാർത്തി: എനിക്കെന്ത് പേടി???? ഞാനിവിടെ വന്നത് പഠിക്കാനാ. അതും എന്റെ ഇഷ്ട്ടപ്രകാരം അല്ല ന്റെ പാറുവിന്റെ ആഗ്രഹപ്രകാരം.അതുകൊണ്ട് ഞാനായിട്ട് ഒരു ലഹളക്കും ഇല്ല. പക്ഷെ ഇങ്ങോട്ട് ആരെങ്കിലും ചൊറിയാൻ വന്ന ഞാൻ കേറി മാന്തും. അത് വേറെ കാര്യം. നിക്ക് മനസിലായി നിന്റെ പേടി എന്തിനെ കുറിച്ച് ആലോചിച്ചിട്ടാണെന്ന്. Raggig ല്ലേ????
മനു: നീയെന്താടാ ഇങ്ങനെ cool ആയിട്ട് പറയണേ????
‘Raggig’ കേക്കുമ്പോ തന്നെ പേടിയാവാ. എനിക്ക് നിന്നെ കുറിച്ച് ആലോചിക്കുമ്പോ ആണ് പേടി. ഒന്ന് പറഞ്ഞ് രണ്ടാതെന്ന് ഇടിയാണ്.നീ ഇടി ഉണ്ടാക്കും നിനക്കും കിട്ടും കൂടെ എനിക്കും കിട്ടും.വയ്യ അടി കൊണ്ട് പഴുത്ത്. കൂടപ്പിറപ്പ് ആയിപ്പോയില്ലേ കളയാൻ പറ്റോ. കൊള്ളണ്ടത് കൊണ്ടേ പറ്റു.സത്യം പറ നിനക്ക് ഇത്തിരി എങ്കിലും പേടി ഇല്ലേ????
കാർത്തി: ഞാൻ എന്തിനാ അളിയാ പേടിക്കുന്നെ????
മനു: അത് ശെരിയാ നിനക്ക് എന്തിനാ പേടി…… boxer അല്ലെ boxer…….. ഓരോ ഇടിയും അവന്മാരെ എല്ല് ഓടിയണ ഇടി ഇടിക്കും.
കാർത്തി: എടാ എന്നെ നിയന്ത്രിക്കാൻ ആരുമില്ല. അച്ഛനും അമ്മയും അകത്ത്. പിന്നെയുള്ളത് അനിയത്തി. അവൾ ഇപ്പോ മരിച്ചിട്ടില്ലേന്ന് അറിയാം. ദുഷ്ടന്മാരെ ദൈവം പനപ്പോലെ വളർത്തുമല്ലോ. പക്ഷെ അവള് ന്റെ മനസിന്ന് എന്നെ മരിച്ചതാ. മുന്നും പിന്നും നോക്കാനില്ല എനിക്ക്. സങ്കടമില്ലെനിക്ക് കാരണം ചങ്ക് പറിച്ച് തരാൻ നിന്നെപ്പോലൊരു ചങ്ങാതി ഇല്ലേ അത് മതി. ബാക്കി വരുന്നിടത്ത് വച്ച് കാണാം. നീ വാ.
മനു: നീ ഉള്ളതാടാ ന്റെ ഏകധൈര്യം.
കാർത്തി: നീ വാ നന്പാ ഞാൻ ഇണ്ടാവും എന്തിനും.പേടി വേണ്ട, പേടിക്കണ്ട ആവശ്യവും ഇല്ല. Be positive.
അവർ കോളേജിന് മുന്നിലെ ആ വലിയ ഗെറ്റ് താണ്ടി ഉള്ളിലേക്ക് പ്രവേശിച്ചു. കേറിയ പാടെ അവരുടെ കണ്ണുകൾ ഉടക്കിയത് ഒരു വാകമരത്തിലാണ്. പുതിയ കുട്ടികളെ വരവേൽക്കാനായി ആ വാകമരം ചുവന്ന ഇലകൾ പൊഴിയിച്ചു കൊണ്ടിരിക്കുന്നു. നല്ല നിറവും അതിനൊത്ത ഭംഗിയുമുണ്ടായിരുന്നു ആ വാകമരത്തിന്.