💞യക്ഷിയെ പ്രണയിച്ചവൻ 3 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

കാർത്തി: ഇനി നീ എന്നെ വിട്ട് പോവില്ലല്ലോ????

അതിന് അവൾ ഉത്തരം പറഞ്ഞില്ല.

കാർത്തി: എന്താ ഒന്നും പറയാത്തെ????

“ഇതിനെ പറ്റിയിനീ സംസാരിക്കണ്ട കാർത്തി. വേറെ എന്തൊക്കെയുണ്ട് സംസാരിക്കാൻ????”

കാർത്തി: വിഷമം ആയോ പെണ്ണെ???? വിഷമിക്കണ്ടട്ടോ. നീ എന്റെ കൂടെ എന്നും ഉണ്ടാവോന്ന് നിക്കറിയാം.

“ലോകത്ത് ആദ്യമായായിരിക്കും ഒരു ആത്മാവും, ഒരു മനുഷ്യനും ഒന്നിക്കുന്നത് അല്ലെ കാർത്തി????”

കാർത്തി: ഞാൻ പറഞ്ഞില്ലേ പാറു നീ ഒരു ആത്മാവ് അല്ല. നീ ന്റെ പഴയ പാറു തന്നെയാ, പഴയ തൊട്ടാവാടി പാറു.

അവരുടെ ആ പ്രണയസല്ലാപം ഇല്ലാതാക്കി കാർത്തിയുടെ ഫോണിലേക്ക് ഒരു call വന്നു.

കാർത്തി: ഒന്ന് romantic mood-ൽ വന്നതായിരുന്നു. ആരാണോ എന്തോ ഈ നേരത്ത്???? ആരായാലും എനിക്ക് എടുക്കാൻ സൗഗര്യം ഇല്ല.

അതും പറഞ്ഞ് കാർത്തി ഫോൺ cut ചെയ്തു. എന്നാൽ വീണ്ടും അതേ നമ്പറിൽ നിന്നും call വന്നു.

“അഹ് എന്താ കാർത്തി നീ ആ call എടുത്തേ. ആരെങ്കിലും എന്തെങ്കിലും അത്യാവശ്യത്തിന് വിളിക്കുന്നതാവും.”

കാർത്തി: പിന്നെ ഈ നേരത്ത് ആർക്കാ ഇത്ര അത്യാവശ്യം.

“നീ ഒന്ന് എടുത്തേ കാർത്തി.”

കാർത്തി: ശല്യം.

കാർത്തി ഫോൺ എടുത്തു.

കാർത്തി: ഹലോ

മറുതലക്കൽ ഒരു പെൺശബ്ദം.

: ഹലോ കാർത്തിയല്ലേ

കാർത്തി: അതേ കാർത്തിയാണ്. ഇതാരാണ്????

: ഞാൻ അഞ്ജലിയാ അനുവിന്റെ ഫ്രണ്ട്……….

കാർത്തി: അഹ് മനസിലായി. പറഞ്ഞോളൂ അഞ്ജലി. എന്താ ഈ നേരത്ത്.

അഞ്ജലി: നമ്മട അനുവിന് ഒരു ആക്‌സിഡന്റ് പറ്റി.

കാർത്തി: what………. എപ്പോ….. എങ്ങനെ

അഞ്ജലി: അനുവിന്റെ പുറകി നടന്ന് ശല്യം ചെയ്യണ ഒരുത്തൻ ഇല്ലേ ഹരി. അവൻ അവൾടെ…….

ബാക്കി മുഴുപ്പിക്കാതെ അഞ്ജലി കരയാൻ തുടങ്ങി.

കാർത്തി: അഞ്ജലി കരയാതെ കാര്യം പറയ്…..

അഞ്ജലി: നിന്നെ ഒരുപാട് നേരം try ചെയ്തു. ഇപ്പളാ കിട്ടണേ. കാർത്തി ഒന്ന് വേഗം കൃഷ്ണ ഹോസ്പിറ്റലിലേക്ക് വരാമോ????

കാർത്തി: അയ്യോ അഞ്ജലി ഞാൻ ഇപ്പൊ സ്ഥലത്തില്ല. മൂന്നാറിലാ.

Leave a Reply

Your email address will not be published. Required fields are marked *