💞യക്ഷിയെ പ്രണയിച്ചവൻ 3 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

“നീ കൂട്ടികൊണ്ട് പോയില്ലയിരുന്നു എങ്കിലും ഞാൻ അന്ന് എങ്ങനായാലും മരിച്ചേനെ. അന്നായിരുന്നു ന്റെ അവസാന ദിവസം. ദൈവം കുറിച്ചിട്ടതാ അത്. അത് മാറ്റാൻ ആർക്കും കഴിയൂലാ കാർത്തി.

അത് കേട്ടതും വീണ്ടും കാർത്തിയുടെ മുഖം വാടി.

“ദേ ചെക്കാ ഇനിയും കരയാനാണ് ഉദ്ദേശമെങ്കിൽ പിന്നെ എന്നോട് മിണ്ടാൻ വന്നേക്കല്ലും. ഞാൻ പറഞ്ഞേക്കാം.”

കാർത്തി: ഇല്ല ഞാൻ കരയുന്നില്ല. പക്ഷെ നീ ഇങ്ങനെയൊക്കെ പറയുമ്പോ സഹിക്കാൻ പറ്റുന്നില്ലടി.

“ഇല്ല ഇനി എന്റെ ചെക്കന് വിഷമം ആവുന്നതൊന്നും ഞാൻ പറയില്ല. പോരെ.”

കാർത്തി: അഹ് അല്ല പാറു ചോദിക്കാൻ വിട്ടുപ്പോയി. അപ്പൊ ഇന്നലെ രാത്രി ഞാൻ കണ്ട പെൺകുട്ടി????

“സംശയിക്കണ്ട കാർത്തി അത് ഞാൻ തന്നെയാ. ദൂരെ  നിന്നായാലും നിന്നെ കണ്ടപ്പോ ക്ക്…. മനസിലായി. അതാ ഞാൻ അടുത്തേക്ക് വന്നേ. അപ്പൊ നീയും നിന്റെ കൂടെപ്പിറപ്പ് മനുവും എന്നെ കണ്ടതും ഓടി. ഞാൻ എത്രത്തോളം വിഷമിച്ചുന്ന് അറിയോ നിനക്ക്???? അപ്പൊ ഞാൻ കരുതി ന്നെ നീ മറന്നൂന്ന്. ന്നെ പേടിയാണെന്ന്. പി………..

പറഞ്ഞു മുഴുവിപ്പിക്കും മുന്നേ കാർത്തി അവളുടെ വാ പൊത്തി.

കാർത്തി: വേണ്ട ക്ക് ഒന്നും കേക്കണ്ട. നിന്നെ പേടിയാണെന്നോ എനിക്കോ എന്താ പെണ്ണെ നീ ഇങ്ങനെ???? പിന്നെ ഇന്നലെ ഞാനല്ല ഓടിയത്. എന്നെ പിടിച്ച് വലിച്ച് ആ മനുവാ ഓടിച്ചത്. നിനക്ക് ഒരു കാര്യം അറിയോ പാറു, നീ പോയെന്ന് ശേഷം ഞാൻ കുടിച്ച്, കുടിച്ച് ആർക്കും വേണ്ടാതെ ഇഞ്ചിഞ്ചയി ചാവുവായിരുന്നു. എത്ര ദിവസം ഞാൻ സ്മശാനത്തിൽ കിടന്നിട്ടുണ്ടെന്ന് അറിയോ??? കുഞ്ഞിലേ പ്രേതത്തിന്റെ കഥ കേൾക്കുമ്പോളും, സിനിമ കാണുമ്പോളും പുതപ്പിനുള്ളിൽ ഒളിക്കുമായിരുന്നു ഞാൻ. എന്നാൽ ഇപ്പോ ഒട്ടും പേടി ഇല്ലാത്തത് പ്രേതങ്ങളെയാണ്.ഏതെങ്കിലും യക്ഷിവന്ന് എന്നെ കൊന്ന് അവരുടെ ലോകത്തേക്ക് കൊണ്ട് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഒന്നും നടന്നില്ല. പോയവര് തിരിച്ച് വരില്ലെന്ന് മനസിനെ പറഞ്ഞ് വിശ്വാസിപ്പിച്ചു. പക്ഷെ അവിടേം ഞാൻ തോറ്റു, നീ എന്നെ വിട്ട് പോയെന്ന് വിശ്വസിക്കാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. പിന്നെ എന്റെ ലക്ഷ്യം ഒന്നായി. നീ എപ്പളും പറയാറില്ലേ “ന്റെ ആഗ്രഹം ന്റെ കാർത്തി പഠിച്ച് നല്ലൊരു നിലയിൽ എത്തണം”എന്ന്. നിന്റെ ഓരോ ആഗ്രഹവും ഞാൻ സാധിച്ചു തന്നിട്ടില്ലേ???? പഠിക്കാൻ തീരുമാനിച്ചു. മനുവിന്റെ അങ്കിളിന്റെ സഹായം കൊണ്ട് എനിക്കും മനുവിനും ഒരേ കോളേജിൽ സിറ്റ് കിട്ടി. എന്നാൽ കോളേജ് ലൈഫും മറ്റുള്ളവരെപ്പോലെ എനിക്ക് enjoy ചെയ്യാൻ പറ്റില്ല. നിന്റെ ഓർമ്മകൾ എന്നെ വേട്ടയാടികൊണ്ടേ ഇരുന്നു.

ദൈവത്തോടുള്ള വിശ്വാസം കുറഞ്ഞു. നിന്നെ ഇന്ന് കണ്ടപ്പോ പേടിച്ചില്ല ഞാൻ. കാരണം നീയൊരു ആത്മാവാണെന്ന് എനിക്ക് ഇപ്പളും വിശ്വസിക്കാൻ പറ്റുന്നില്ല. നീയെന്റെ പാറുവാ. ന്റെ പഴയ പാറു.

ഇത്രയും പറഞ്ഞ് അവൻ അവളെ തന്റെ ദേഹത്തേക്ക് വലിച്ചിട്ടു.

കാർത്തി: പാറു….

“Mm എന്താ കാർത്തി????”

Leave a Reply

Your email address will not be published. Required fields are marked *