റാഷിദ്,മഞ്ജു,അലീന പിന്നെ സ്നേഹ.’rising stars’ എന്നായിരുന്നു ഞങ്ങളുടെ ഗ്യാങ്ങ് ന്റെ പേര്.ഞങ്ങളുടെ വീട്ടുകാർ തമ്മിലും നല്ല കൂട്ടായിരുന്നു.ഓരോരോ ഉത്സവങ്ങൾക് ഞങ്ങൾ ഓരോരുത്തരുടെ വീട്ടിൽ കൂടുമായിരുന്നു .പത്താം ക്ലാസ് കഴിഞ്ഞാൽ എല്ലാവരെയും മിസ്സ് ചയുമെന്ന ഓർക്കുമ്പോ എപ്പോളും മനസ്സിൽ ഒരു നിറൽ ആണ്.
വൈകുന്നേരം കൂട്ടുകാരോട് കള്ളം പറഞ്ഞു ഞാൻ സ്പെഷ്യൽ ക്ലാസിനു പോലും ഇരിക്കാതെ സൈക്കിൾ ഉം എടുത്തോണ്ട് ഇറങ്ങി.എന്റെ വീടിന്റെ ഭാഗത്തേക്ക് എന്റെ കൂട്ടുകാർ ആരും ഇല്ലായിരുന്നു.അതോണ്ട് വൈകുന്നേരം പോകുന്നതിൽ അവർ എന്നെ ഒന്നും പറയില്ലയിരുന്നു.
സ്പെഷ്യൽ ക്ലാസ്സിന്റെ സമയം ഉപയോഗിച്ച് മനുവേട്ടനെ ഒന്ന് കാണാൻ ആയിരുന്നു എന്റെ ഉദ്ദേശം.പറഞ്ഞു കേട്ട അറിവ് മനസ്സിൽ ഉള്ളു എങ്കിലും.ആള് കിടിലൻ ആയിരിക്കും എന്ന് ഞാൻ ഉറപിച്ചിരുന്നു.
നന്ദുവിന്റെ സഹായത്തിടെ മനുവേട്ടന്റെ വീട്ടിലേക്കുള്ള വഴി ഞാൻ അറിഞ്ഞു വച്ചിരുന്നു.എന്റെ വീട്ടിൽ നിന്നും പത്തു മിന്റ്സ് സൈക്കിൾ ചവിട്ടനുള്ള ദൂരമേ ഉള്ളു.നന്ദു പറഞ്ഞ സ്ഥലത്തെത്തി ഞാൻ അവിടെ ഉണ്ടായിരുന്ന കടയിൽ കയറി വഴി ചോദിച്ചു.
“ചേട്ടാ , ഈ മനു എന്നാ ആളെ അറിയോ? മോഹനൻ ചേട്ടൻറെ മകൻ..??.പുള്ളിയുടെ വീട് എവിടെയാ???”
“ആഹ്..അറിയാല്ലോ..ദേ ആ കാണുന്ന ഇടവഴി കണ്ടോ, ആ വഴി പോയാൽ ഒരു കുളക്കടവ് ഉണ്ട്.അതിന്റെ അടുത്തുള്ള ഓടിട്ട വീട്.
കടക്കാരൻ പറഞ്ഞ ഇടവഴി അത്യാവശ്യം ഒരു കാർ പോകാൻ പറ്റുന്ന പാകത്തിലുള്ളതായിരുന്നു.ഞാൻ ആ വഴിയേ പോയി.കുളക്കടവ് കണ്ടു..അയാൾ പറഞ്ഞ വീടും….
(തുടരും……)