കുറച്ച് നേരം കൂടെ മിണ്ടിയപ്പോൾ നേരം വൈകാറായപ്പോൾ അവിടെ അമ്മുമ്മ ഒറ്റക്കെ ഉള്ളതിനാൽ ചേച്ചി അങ്ങോട്ടെക്ക് പോയി.. ഞങ്ങൾക്ക് 2പേർക്കും ഒരുപാട് സന്തോഷം തന്ന നിമിഷങ്ങൾ ആയിരുന്നു കടന്ന് പോയത്.. എനിക്ക് ചേച്ചിയെ ഇനി കൂടുതൽ മനസിലാക്കാൻ കഴിയും… ഈ ബന്ധം എന്നുമെന്നും ഞങ്ങൾ കാത്ത് സൂക്ഷിക്കും എന്നൊക്കെ ഉള്ള പ്രോമിസ് എല്ലാം ആയി ചേച്ചി പിരിഞ്ഞു..
ഞാൻ വളരെ സന്തോഷകരമായി ഒരു കുളി ഒക്കെ പാസ്സാക്കി റൂമിൽ വന്നപ്പോൾ ആണ് ചേച്ചിയുടെ ഫോൺ വന്നത്.. ഇപ്പോൾ അങ്ങ് പോയതേ ഉള്ളല്ലോ… എന്ത് പറ്റി എന്ന് ഞാൻ ചിന്തിച്ചു… ഞാൻ ഫോൺ എടുത്തു
“ഡാ മോനെ നീ സി എം എസ് ഹോസ്പിറ്റലിലേക്ക് ഒന്ന് വരാവോ.. അമ്മക്ക് അസുഖം കൂടുതലായി ” ടെൻഷനോടെ ചേച്ചി പറഞ്ഞ വാക്കുകൾ ഇതായിരുന്നു..
അമ്മുമക്ക് ലങ്സിന്റെ അസുഖം ഉണ്ടായിരുന്നു.. ഞാൻ ഹോസ്പിറ്റലിൽ ചെന്നപ്പോൾ അമ്മുമ്മ i c u ഇൽ ആണ്.. ചേച്ചിയെ എന്നെകൊണ്ട് ആവുന്ന പോലെ ഞാൻ സമാധാനിപ്പിച്ചിരുന്നു.. ഡോക്ടറോട് സംസാരിച്ചപ്പോൾ മനസിലാക്കാൻ കഴിഞ്ഞത് ന്യൂമോണിയ ആയിട്ടുണ്ട്. ആന്റിബിയോട്ടിക്കുകളോടെ പ്രതികരിക്കാൻ പ്രയാസമുണ്ട് എന്നാണ്.. അവർ വെന്റിലേഷനിലേക്ക് മാറ്റി എന്നു പറഞ്ഞു..
ചേച്ചിക്ക് ഈ ലോകത്ത് ആകെ സ്വന്തം എന്നുള്ളത് അമ്മയാണ്.. അനാഥത്വത്തിന്റെ വേദന അറിയാവുന്ന എനിക്ക് ഇത് ചേച്ചിയോടെ അവതരിപ്പിക്കാൻ സമയം എടുത്തു..
ഈ അനാഥത്വം എന്ന് പറയുന്നത് ചെറുപ്പം ആയാലും പ്രായമായാലും ഒരേ എഫക്ട് ആണ്.. അത് അനുഭവിക്കുന്നവർക്ക് അറിയാം.. ഞാൻ ഒരു വിധം രീതിയിൽ ചേച്ചിയോട് കാര്യങ്ങൾ പറഞ്ഞിരുന്നു.. എനിക്ക് ഒരു വിധം ചേച്ചിയെ സമാധാനിപ്പിക്കാനും കഴിഞ്ഞു… ഇന്ന് ചേച്ചിയുടെ ചില ഇമോഷൻസ് എന്നെ കൊണ്ട് ഓക്കേ ആകാൻ സാധിക്കും എന്ന് അന്ന് മനസിലായി..
എനിക്ക് പരീക്ഷ ഉണ്ടായിരുന്നതിനാൽ രാവിലെ ഞാൻ പരീക്ഷ എഴുതും കഴിഞ്ഞ് ഹോസ്പിറ്റലിൽ എത്തും.. അവിടെ ഇരുന്ന് കിട്ടുന്ന സമയം ഒക്കെ പഠിക്കും… ആന്റപ്പൻ ചേട്ടനും മേരി ആന്റിയും ഹോസ്പിറ്റലിൽ വന്നിരുന്നു.. ടീച്ചറുടെ ഒപ്പം കണ്ടേക്കണം എന്നൊക്കെ പറഞ്ഞു..
ഇന്ന് ചേച്ചി എന്നിൽ ഒരുപാട് ആശ്രയിക്കുന്നു അവർക്ക് ഞാൻ ഉള്ളത് വലിയ ആശ്വാസമാകുന്നു എന്ന് ഞാൻ ഉൾക്കൊള്ളുകയും ആ ഉത്തരവാദിത്തതിൽ സന്തോഷിക്കുകയും ചെയ്തു..
എന്റെ പരീക്ഷകൾ അവസാനിച്ചു.. ഈ അവസ്ഥയിൽ ആണെങ്കിലും ഞാൻ നന്നായി തന്നെ പരീക്ഷ എഴുതി എന്ന് ചേച്ചിയോടെ പറഞ്ഞപ്പോൾ ആ മുഖം സന്തോഷം കൊണ്ട് നിറയും.. എന്റെ പരീക്ഷയെ പറ്റി ഓർത്തു ഭയങ്കര ടെൻഷൻ ആണ്…
പക്ഷെ ഒരു ദിവസം കൂടെ കഴിഞ്ഞപ്പോൾ അത് സംഭവിച്ചു.. അമ്മുമ്മ പോയി.. 7ദിവസം ഹോസ്പിറ്റലിൽ കിടന്നതിനാൽ ചേച്ചിയും ഇതിനെ ഉൾക്കൊളളാൻ മാനസികമായി തയ്യാറെടുത്തിരുന്നു എന്ന് എനിക്ക് തോന്നി.. എന്നാലും ഇടയ്ക്കിടെ പൊട്ടി കരയുന്നുണ്ടായിരുന്നു.. വളരെ കുറച്ച് ആളുകൾ പങ്കെടുത്ത ചടങ്ങുകൾക്കു ശേഷം ആ വീട് ശൂന്യമായി..