അനിത മിസ്സും അമലും 3 [അർജുൻ]

Posted by

“എന്റെ ജീവിതം എനിക്ക് വിഷയമല്ല.. നിന്റെ ഭാവി… എത്രയോ ഉയരത്തിൽ എത്തേണ്ട നീ… എന്റെ കൂടെ നീ നിൽക്കണ്ട.. നിനക്ക് ഇങ്ങനെ ആയാൽ വിവാഹം കഴിക്കാൻ പോലും ഒരു പെണ്ണിനെ കിട്ടില്ല.. എനിക്കിതോന്നും സഹിക്കാൻ പറ്റില്ല ” ചേച്ചി ഏങ്ങലടിച്ചു പറഞ്ഞ്..

ഞാൻ ആ കണ്ണുകൾ തുടച്ചിട്ട് കരയരുത് എന്ന്‌ ആംഗ്യ ഭാഷയിൽ പറഞ്ഞ് കൊണ്ട്
” ഞാൻ എത്തേണ്ട ഉയരം അത് ഞാൻ കീഴടക്കും ചേച്ചി.. അതിന് ഒരിക്കലും എന്റെ പേർസണൽ ജീവിതം ബാധിക്കില്ല.. അങ്ങനെ എന്റെ പേർസണൽ ജീവിതം നോക്കിയുള്ള ഭാവിയിലും എനിക്ക് വിശ്വാസമില്ല… ഞാൻ ആഗ്രഹിച്ച നേടും എന്ന് എനിക്കുറപ്പ് ഉണ്ട്.. ചേച്ചിക്ക് ഞാൻ തന്ന വാക്ക് ഒരു സയന്റിസ്റ് ആകും എന്നാണ് അത് നേടിയെടുക്കുക തന്നെ ചെയ്യും.. ”

“പിന്നെ ചേച്ചി പറഞ്ഞ രണ്ടാമത് കാര്യം.. വിവാഹം. പെണ്ണ് തരില്ല എന്നൊക്കെ… ഇന്ന് ഞാൻ അതിന് പരിഹാരം കാണുകയാ ”

ഇതും പറഞ്ഞു ഞാൻ എഴുനേറ്റ് അലമാരയിൽ നിന്നും ചേച്ചി ഊരി വെച്ച ഒരു താലിമാല എടുത്തു.. ആ താലിമാല എന്റെ ചേച്ചിയുടെ കഴുത്തിലേക്ക് കൊണ്ട് വന്നു.. എന്തോ എവിടുന്നോ കിട്ടിയ ധൈര്യത്തിലും ആത്മവിശ്വാസങ്ങളിലും ആണ് എന്റെ ഈ പ്രവർത്തികൾ.. ഇതെല്ലാം കണ്ടിട്ട് വന്ന ദേഷ്യത്തിന്റെ ഊർജവും ആവാം.. അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു അമലിനെ ഞാനും കണ്ടു..

കഴുത്തിലേക്ക് താലി അടുപ്പിച്ചപ്പോൾ ചേച്ചി എന്റെ കൈ പിടിച്ച്..

“നീ എന്താ മോനെ ഈ കാണിക്കുന്നേ?? ആ താലി എടുത്ത് അലമാരയിൽ വെക്ക് ” ചേച്ചി ദേഷ്യത്തിൽ പറഞ്ഞു.

“ചേച്ചി അല്ലാതെ ഒരു പെണ്ണിനെ എനിക്കാഗ്രഹം ഇല്ല..ഇനി നമ്മളെ പറ്റി ഓരോന്ന് പറയുമ്പോ ചേച്ചിക്ക് വിഷമം തോന്നാതിരിക്കാൻ..ഇതെല്ലാരോടും പറയണം എന്നോ വിവാഹം കഴിഞ്ഞാൽ ശാരീരിക ബന്ധം ഉണ്ടാകുമെന്ന് ചിന്തിച്ചോ അല്ല ഞാൻ ഈ തീരുമാനം എടുത്തത്..അതൊന്നും എനിക്ക് വേണമെന്നില്ല.. എന്നേ മനസിൽ വിചാരിക്കുന്ന കാര്യം ആണ്.. നമ്മുടെ ഇരുവരുടെ മനസ്സിൽ എങ്കിലും വിവാഹം കഴിച്ചവർ ആയാൽ ഈ പ്രയാസം ഒക്കെ തീരും എന്നൊരു തോന്നൽ.. എന്റെ വിവാഹ ജീവിതം ഇതാണ്.. ചേച്ചി സമ്മതിച്ചാലും ഇല്ലെങ്കിലും ഇതാണ് ”

എന്റെ കയ്യിൽ ബലമായി പിടിച്ച ആ കൈകൾ അയഞ്ഞു.. അത് ചേച്ചിക്കും എതിർപ്പില്ല എന്നുള്ള ഗ്രീൻ സിഗ്നൽ ആണെന്ന് ഞാൻ മനസിലാക്കി.. അല്പം വിറച്ച കൈകളോടെ ഞാൻ താലി കഴുത്തിലേക്ക് നീട്ടി.. മനസ്സിൽ സന്തോഷത്തിന്റെ തകിലും വാദ്യമേളങ്ങളുമെല്ലാം ഉള്ളപോലെ തോന്നി..

കഴുത്തിൽ താലി കെട്ടിയ ശേഷം കുനിഞ്ഞിരുന്ന ചേച്ചിയുടെ മുഖം ഞാൻ ഉയർത്തി..

“മോനെ ശെരി തെറ്റുകൾ ഞാനും ഇനി ചിന്തിക്കുന്നില്ല.. ഞാൻ എത്ര പറഞ്ഞാലും നിന്റെ ഉറച്ച തീരുമാനത്തെ ഒന്ന് ചലിപ്പിക്കാൻ പോലും സാധിക്കില്ല എന്നും അറിയാം..നിന്റെ ഭാര്യ ആയി ജീവിയ്ക്കാൻ ഒരു തരത്തിലും എനിക്ക് യോഗ്യത ഇല്ല.. പ്രായമായാലും സ്വഭാവമായാലും ജീവിത ചുറ്റുപാടായാലും… അതാ മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിലും ചേച്ചി എതിർത്തത് ”

“യോഗ്യത ആണോ ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നുന്ന മാനദണ്ഡം.. ഞാൻ ഇത്രക്കൊന്നും ചിന്തിച്ചിട്ടില്ല.. ചേച്ചി അടുത്തുള്ളപ്പോൾ ഞാൻ വളരെ സന്തോഷവാനാണ്.. എനിക്ക് സന്തോഷം തരുന്ന കുറച്ച് കാര്യങ്ങളെ ജീവിതത്തിൽ ഉള്ളൂ..അതൊപ്പം വേണമെന്ന് ഞാൻ ആഗ്രഹിച്ചു.. അതിനുള്ള സർവ യോഗ്യതയും ചേച്ചിക്കുണ്ട് ”

Leave a Reply

Your email address will not be published. Required fields are marked *