കല്ല്യാണം കൂടാന്‍ വന്ന ഭവാനിയമ്മയോടായി അവന്‍ പറഞ്ഞു.
‘ഭവാനി ചേച്ചിയേ… ഇത്രയും നാള്‍ എന്‍റെ കല്ല്യാണം നടക്കാഞ്ഞതേ… എന്‍റെ ഈ പെണ്ണ് എനിക്കു വേണ്ടി നോമ്പു നോറ്റിരിക്കുവായിരുന്നതു കൊണ്ടാ… മനസ്സിലായോ…??’
ധന്യയെ ചേര്‍ത്തു നിര്‍ത്തി ഹരി പറഞ്ഞതുകേട്ട് ഭവാനിയമ്മ ഒരു വിളറിയ ചിരി ചിരിച്ചു.
‘അല്ലേലും എനിക്ക് അറിയാര്‍ന്നു… നീ ഭാഗ്യം ഉള്ളവനാണെന്ന്…’
‘ആ പറഞ്ഞത് തെറ്റി പോയല്ലോ… ഭവാനി ചേച്ചി… ഭാഗ്യം ചെയ്തത് ഞാനാണ്… ഇങ്ങനെ ഒരു നല്ല മനുഷ്യന്‍റെ ഭാര്യയാകാന്‍ പറ്റിയതിന്… അഭിമാനത്തോടെ തന്നെ ഞാന്‍ പറയും ഈ ഡോക്ടര്‍ പെണ്ണിന്‍റെ കെട്ടിയോന്‍ നല്ല അസ്സല്‍ ഡ്രൈവര്‍ ആണെന്ന്…’
അവന്‍റെ കണ്ണുകളിലേക്ക് നോക്കി അവള്‍ പ്രണയത്തോടെ പറഞ്ഞു നിര്‍ത്തി.
അവളുടെ നെറുകയില്‍ ഒരു ചുടുചുംബനം നല്‍കി അവന്‍ അവളുടെ കൈപിടിച്ചു ആ പടവുകള്‍ ഇറങ്ങി