ഞാൻ.. ശരി ചേച്ചി ഞാൻ വീട് നോക്കി കണ്ടു പിടിക്കാം.. ചേച്ചിയുടെ ശബ്ദം വല്ലാത്തൊരു വിഷമം അവസ്ഥയിലാണെന്ന് തോന്നിയത് കൊണ്ട് ഞാൻ അങ്ങോട്ട് ഒന്നും ചോദിക്കുന്നില്ല ചേച്ചി…
ലക്ഷ്മി… താങ്ക്സ് ഡാ
എന്റെ കണ്ണ് നിറയുന്നത് നീ കാണുന്നു, എന്തേ ശബ്ദം മാറുന്നത് നീ ഫോണിലൂടെ തിരിച്ചറിയുന്നു.
നീ എന്നെ മനസ്സിലാക്കിയതുപോലെ എന്റെ വീട്ടുകാർ എന്നെ മനസ്സിലാകുന്നില്ലല്ലോ….
( ശബ്ദം കരച്ചിലിന്റെ വക്കോളം എത്തുന്നു)
ഞാൻ.. ചേച്ചി ഇപ്പൊ കരയരുത് ചുറ്റും ആൾക്കാർ ഉണ്ടെന്നു തോന്നുന്നു.. രണ്ടു ദിവസത്തെ യാത്രയുണ്ട്.. ചേച്ചി കരയുന്നത് കണ്ടാൽ ഈ രണ്ട് ദിവസവും അവർ ചേച്ചിയെ സഹതാപത്തോടെ കാണൂ..
ലക്ഷ്മി… ഓക്കേ ഡാ ഓക്കേ ഡാ..
ഞാൻ കുറച്ചു കഴിഞ്ഞ് ചാറ്റിൽ വരാം..
കോൾ കട്ട് ചെയ്തു.. എന്റെ മനസ്സിൽ ഞാൻ പറഞ്ഞു.. ഇവൾ എനിക്കുള്ള ലക്ഷണം ആണെന്ന് തോന്നുന്നു…
ഞാൻ പിന്നെ അവൾക്കുവേണ്ടി വീട് അന്വേഷിക്കുന്ന തിരക്കിലായിരുന്നു വൈകുന്നേരം 5 മണി വരെ… എന്റെ വീടിനടുത്ത് ഒരു വീട് അവസാനം കണ്ടു.. വീടിന്റെഫോട്ടോ എടുത്തു അവൾക്ക് വാട്സാപ്പിൽ മെസ്സേജ് അയച്ചു കൊടുത്തു..
അവൾ പറഞ്ഞോ ഏതെങ്കിലും മതി ഇത് കുഴപ്പമില്ല..
അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും മെസ്സേജ് അയച്ചു തുടങ്ങി.. തിരുവനന്തപുരത്ത് ട്രെയിൻ എത്തുന്ന വരെ നമ്മുടെ ചാറ്റിങ് നടന്നു… ആ ചാറ്റിങ്ങിൽ അവൾ അവളുടെ വീട്ടിലെ അവസ്ഥയെ കുറിച്ച് എന്നോട് പറഞ്ഞത്… ഭർത്താവ് ഹൈസ്കൂൾ അധ്യാപകൻ ആണെങ്കിലും ഭയങ്കര സംശയം ആയിരുന്നു.. അവൾ വീടിനു പുറത്തു പോകുന്നത് ഇഷ്ടമല്ല.. അധ്യാപകൻ ആണെങ്കിലും നന്നായി മദ്യപിക്കും മദ്യപിച്ചിട്ട് ഉപദ്രവിക്കും.. ചിലസമയം മാനസികരോഗികളെ പോലെ പെരുമാറും..
സഹിക്കാൻ വയ്യാതെയാണ് കുഞ്ഞിനേയും വിളിച്ച് അഭിനയിക്കാൻ എന്ന കാരണം പറഞ്ഞ് അവിടെ നിന്ന് പുറപ്പെട്ടത്… താരതമ്യേനെ നിർധനരായ അവളുടെ മാതാപിതാക്കൾ ഇതിൽ നിശ്ശബ്ദരായിരുന്നു…
ഞാൻ അവളെ ആശ്വസിപ്പിച്ചു.. ധൈര്യമായിട്ട് പോന്നോളൂ ഇവിടെ ആരും ഒരു പ്രശ്നത്തിന് വരില്ല എന്ന്..
” രാജു മാത്രമേ ഉള്ളൂ എനിക്ക് ഒരു ആശ്വാസത്തിന്” എന്ന അവളുടെ വാക്കുകൾ എന്നെ കുളിരു കോരിച്ചു…
തുടരണമോ..
നിങ്ങളുടെ അഭിപ്രായം.
നല്ലതായാലും മോശമായാലും ഒരു ഭാഗം കൂടെ എന്തായാലും ഉണ്ടാവും.