അവൾ “shooting എന്ന് തുടങ്ങും”
ഞാൻ.. “10 days കഴിയും ”
പിന്നെ അവളുടെ മെസ്സേജ് കണ്ടില്ല.. ഞാൻ കുറെ നേരം റിപ്ലൈ നോക്കിയിരുന്നു. മറുപടി കിട്ടാത്തതുകൊണ്ട് ഞാനും ഫോൺ ഓഫ് ലൈൻ ആക്കി വെച്ചിട്ട് ഭക്ഷണം കഴിച്ചു വന്നു..
ഫോൺ എടുത്തതും അവളുടെ കോൾ വന്നു ഞാൻ കോൾ അറ്റൻഡ് ചെയ്തു..
ഹായ് രാജു
ഹായ് ചേച്ചി
എനിക്ക് 2 സഹായം ചെയ്യാമോ..??
(ശബ്ദം ഒരു ഇടർച്ച)
ഒന്ന് എന്റെ വീട്ടിൽ അറിയിക്കണം ഷൂട്ടിംഗ് രണ്ടുദിവസം കഴിഞ്ഞ് ഉടനെ തുടങ്ങും എന്ന്..
രണ്ട്.. അവിടെ വന്നാൽ താമസിക്കാൻ ഒരു വീടോ ഫ്ലാറ്റോ സംഘടിപ്പിച്ച തരാമോ??
ഞാൻ.. “തരാല്ലോ.. എന്താ ചേച്ചി പ്രശ്നം വല്ലതും ഉണ്ടൊ ”
അവൾ ” അതൊക്കെ വന്നിട്ട് പറയാം… ഞാനിപ്പോൾ എന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കും… നീ എന്റെ രണ്ടാമത്തെ നമ്പർ എന്റെ അമ്മയുടെ കൈയിൽ ആണ് ആ നമ്പറിൽ വിളിച്ചു പറയണം ഷൂട്ടിംഗ് രണ്ടുദിവസം കഴിഞ്ഞ് തുടങ്ങുന്നു എന്ന്”
ഓക്കേ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു… എന്തോ പ്രശ്നം ഉണ്ടല്ലോ എന്ന് ഞാൻ മനസ്സിൽ ആലോചിച്ചു..
ഒന്നുമറിയാതെ ഇതിന്റെ ഇടയിലേക്ക് ഇറങ്ങണമോ?? വരുന്നടം വച്ച് നോക്കാം.
ഷൂട്ടിംഗ് മൂന്നുദിവസം കഴിഞ്ഞ് തുടങ്ങുമെന്ന് അവളുടെ അമ്മയെ വിളിച്ച് അറിയിച്ചു.. അവർ മറുപടിയൊന്നും പറയാതെ ഫോൺ കട്ട് ചെയ്തു.. പിന്നെ ഞാൻ അങ്ങോട്ട് വിളിക്കാനോ മെസ്സേജ് അയക്കാനോ പോയില്ല… പിറ്റേന്ന് രാവിലെ ഒരു 11 മണി ആയപ്പോൾ എനിക്ക് ഫോൺ കോൾ വന്നു.. ലക്ഷ്മിയുടെ കോളായിരുന്നു അത്..
അറ്റൻഡ് ചെയ്ത ഹലോ പറഞ്ഞു..
ലക്ഷ്മി.. എടാ ഞാൻ ട്രെയിനിൽ കയറി.. ഡൽഹി തിരുവനന്തപുരം ട്രെയിൻ എത്താൻ രണ്ട് ദിവസം എടുക്കും.. ഈ രണ്ടു ദിവസം കൊണ്ട് നീ എനിക്ക് ഒരു വീട് കണ്ടുപിടിച്ചു തരണം..
മറ്റൊരു പ്രധാനപ്പെട്ട കാര്യം.. ഇതാരും അറിയരുത്.. കാര്യങ്ങളൊക്കെ ഞാൻ വന്നിട്ട് പറയാം..