ബാലതാരത്തിന്റെ അമ്മ [Production Executive]

Posted by

കുട്ടിയുടെ അമ്മ ലക്ഷ്മി എന്നോട് ഒരുപാട് താങ്ക്സ് പറഞ്ഞു.. ഞാനും അത് ചിരിച്ചുകൊണ്ട് നേരിട്ടു..
അങ്ങനെ അവരെ രണ്ടുമൂന്നുദിവസം ലൊക്കേഷനിൽ വന്നു ഷൂട്ടിംഗ് ഒക്കെ കണ്ട് രണ്ടാം ദിവസം കുട്ടി എല്ലാരോടും ഭയങ്കര കമ്പനിയായി.. രണ്ടു ദിവസം കൂടെ കഴിഞ്ഞു കുട്ടിയുടെ സീൻ ചിത്രീകരിക്കേണ്ട ദിവസം വന്നു… മേക്കപ്പ് ഒക്കെ കഴിഞ്ഞു വന്നു… കുട്ടിയുടെ സീൻസ് ചിത്രീകരിച്ചു തുടങ്ങി.. അന്ന് ഞാൻ പറഞ്ഞതുപോലെ തന്നെ കുട്ടി യാതൊരു പേടിയും കൂടാതെ അവിടെ അനായാസം അഭിനയിച്ചു.. സീരിയൽ ഡയറക്ടറും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ചേട്ടൻ വന്ന് എനിക്ക് ഷേക്ക് ഹാൻഡ് തന്നു.. നിന്റെ ഐഡിയ കൊള്ളാം ഒന്നും പറഞ്ഞു.. കുട്ടിയുടെ അമ്മ ലക്ഷ്മിയുടെ വീണ്ടും എനിക്ക് നന്ദിപ്രകടനം കിട്ടി.. പിന്നെ അങ്ങനെ ആ ഷെഡ്യൂൾ ചിത്രീകരണം നടന്നു.. ആ ഷെഡ്യൂളിൽ ഞാനും, കുട്ടിയുടെ അമ്മയും തമ്മിൽ ഒരുപാട് സൗഹൃദത്തിലായി..
ഷൂട്ടിംഗ് കഴിഞ്ഞ് പോകാൻ നേരം ഞാൻ പറഞ്ഞു ” ലക്ഷ്മി ചേച്ചി എനിക്ക് ചെലവ് ചെയ്യണം”ലക്ഷ്മി.. ” ചെയ്യാമല്ലോ.. നീ കാരണം അല്ലേ എന്റെ കുട്ടി അഭിനയിച്ചത്”..

അങ്ങനെ ഞാൻ അവരെ റൂമിൽ കൊണ്ടാക്കി… പിറ്റേന്ന് അവർക്ക് അവരുടെ നാട്ടിലേക്ക് അതായത് ഡൽഹിക്ക് പോകാനുള്ള ടിക്കറ്റ് കയ്യിൽ കൊടുത്തു.. “ചേച്ചി ഞാൻ രാവിലെ വരാം റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കാൻ”എന്ന് പറഞ്ഞിട്ട് അവിടുന്ന് ഇറങ്ങി..

അപ്പോൾ ലക്ഷ്മി എന്നോട് ചോദിച്ചു” നിനക്ക് ചെലവ് വേണ്ടേ”

“അടുത്ത ഷെഡ്യൂളിൽ വരുമ്പോൾ മതി” എന്ന് ഞാൻ..

വീട്ടിൽ വന്ന് ഡ്രസ്സ് ഒക്കെ മാറി കുളികഴിഞ്ഞ് ഭക്ഷണം കഴിച്ച് കിടക്കാൻ നേരം വാട്സ്ആപ്പ് നോക്കിയപ്പോൾ ലക്ഷ്മിയുടെ മെസ്സേജ്

ഗുഡ് നൈറ്റ് ആൻഡ് ടാങ്ക്സ് ഫോർ എവെരിതിങ്

ഞാൻ തിരിച്ചു ഒരു സ്മൈലി അയച്ചു…
രാവിലെ എഴുന്നേറ്റ് കാറോടിച്ച് ഹോട്ടലിലെത്തി അവരെ വിളിച്ചു റെയിൽവേ സ്റ്റേഷനിലേക്കു തിരിച്ചു..
അപ്പോഴാണ് ഞാനും ലക്ഷ്മിയും ശരിക്കും സംസാരിക്കുന്നത്…
ലക്ഷ്മി…” നന്ദി രണ്ടുമൂന്നു പ്രാവശ്യം ഞാൻ പറഞ്ഞെങ്കിലും ശരിക്കും നേരിട്ട് ഇപ്പോ ഒന്നുകൂടെ പറയുകയാണ്”

ഡൽഹിയിലാണ് പഠിച്ചതും വളർന്നതും അതുകൊണ്ട് ഇവളോട് ഒക്കെ സംസാരിക്കുന്നത് വളരെ സൂക്ഷിച്ചുവേണം മോനേ എന്ന് എന്റെ മനസ്സിൽ പറഞ്ഞു

ഞാൻ ” അതോ അത് സാരമില്ല കാരണം വേറെ ഒന്നുമല്ല അന്ന് ചേച്ചി വിഷമിച്ചു നില്ക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ ഒരു ഫീൽ ആയി”

ലക്ഷ്മി ” എനിക്ക് അഭിനയിക്കാൻ നല്ല താല്പര്യം ഉണ്ടായിരുന്നു.. പക്ഷേ എന്റെ വീട്ടുകാർ സമ്മതിച്ചില്ല.. ഇപ്പോ എന്റെ കുഞ്ഞിനെ അഭിനയിക്കാൻ ഒരു താല്പര്യം ഉള്ളപ്പോൾ കുഞ്ഞിനെ ഒന്ന് അഭിനയിപ്പിക്കണം എന്ന് തോന്നി.. വീട്ടിൽ എല്ലാവർക്കും എതിർപ്പാ എന്റെ മോള് അഭിനയിക്കുന്നതിൽ..
അന്ന് എന്റെ മോളെ ഒഴിവാക്കിയിരുന്നെങ്കിൽ എന്റെ വീട്ടുകാരുടെ മുമ്പേയും, എന്റെ ഭർത്താവിന്റെ വീട്ടുകാരുടെ മുമ്പെയും ഞാൻ ഒരുപാട് അപഹാസ്യ ആയേനെ..

Leave a Reply

Your email address will not be published. Required fields are marked *