“ശെരി, ഞാൻ കൺട്രോളിൽ ആയിരിക്കും എന്ന് ഇപ്പോൾ നിങ്ങളെ വിശ്വസിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത്”, ജോളി പെട്ടെന്ന് പറഞ്ഞു. അവന്റെ കണ്ണുകൾ മാറി മാറി ആദിത്യനിലേക്കും ആരവിന്ദിലേക്കും പോയി. അവിടെ പോകാൻ ജോളിക്ക് എന്തുമാത്രം താത്പര്യം ഉണ്ടെന്ന് ആദിത്യന് മനസ്സിലായി.
“നിന്റെ കൈയിൽ ബാകി എത്ര പൈസ ഉണ്ട് ജോളി ?”, ആദിത്യൻ ചോദിച്ചു.
“രണ്ടായിരത്തിനാനൂറ് രൂപ, നമ്മൾ നാളെ രാത്രി തിരിച്ച് പോകുക അല്ലെ. ട്രെയിൻ ടിക്കറ്റും ബുക്ഡ് ആണ്”, ജോളി പറഞ്ഞു. “നമുക്ക് അവിടെ പോയി തകർത്തിട്ട് വരാട”.
“നിന്റെ കൈയിൽ നിന്ന് ആയിരത്തിനാനൂറ് രൂപ സ്ട്രിപ്പ് ക്ലബ്ബിൽനിന്നും പുറത്തിറങ്ങുന്നത് വരെ സൂക്ഷിക്കാൻ തന്നാൽ ഞാൻ വരാം”, അരവിന്ദ് കുറച്ച് സമയങ്ങൾക്ക് ശേഷം പറഞ്ഞു.
“എന്ത്, ഒരു രക്ഷയും ഇല്ല”, ജോളി ആലോചിക്കാതെ പറഞ്ഞു. “അത് എന്റെ പൈസയാ”.
“ശെരിയാണ് അത് നിന്റെ പൈസയാണ് പക്ഷെ അരവിന്ദ് പറഞ്ഞതിലും കാര്യം ഉണ്ട്”, ആദിത്യൻ പെട്ടെന്ന് പറഞ്ഞു. “ഇന്ന് രാത്രി പാർട്ടിയും നാളെ ഒരു ദിഹിവസത്തെ ചിലവും നോക്കിയാൽ കുറഞ്ഞത് ആയിരത്തിനാന്നൂറു രൂപ എങ്കിലും വേണം. അതുകൊണ്ട് ഇന്ന് സ്ട്രിപ്പ് ക്ലബ്ബിൽ നിനക്ക് ആയിരം രൂപയെ ചിലവാക്കാൻ പറ്റു”.
“ആയിരത്തിനാന്നൂറു രൂപ താ”, കൈ നീട്ടികൊണ്ടു അരവിന്ദ് പറഞ്ഞു.
“ഒരു രക്ഷയും ഇല്ല ഞാൻ തരില്ല”, ജോളി പറഞ്ഞു.
“നീ കാശ് ആരവിന്ദിന് കൊടുക്കാതെ ഞാനും വരില്ല”, കൈ കെട്ടി ഇരുന്നു കൊണ്ട് ആദിത്യൻ പറഞ്ഞു.
“അല്ലെങ്കിൽ നിനക്ക് ഒറ്റക്ക് സ്ട്രിപ്പ് ക്ലബ്ബിൽ പോകാം പക്ഷെ നാളെ ഞങ്ങളോട് പൈസ ചോദിക്കരുത്”, അരവിന്ദ് പറഞ്ഞു.
“തെണ്ടികൾ, എന്താടാ ഇത്?”, ജോളി പരിഭവം പറഞ്ഞു.
പക്ഷെ അവന്റെ പ്രേതിക്ഷേതം കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളു. “ശെരി, പക്ഷെ സ്ട്രിപ്പ് ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങിയാൽ എനിക്ക് എന്റെ പൈസ കിട്ടണം, മൈരന്മാരെ”.
“ശെരി”, അരവിന്ദ് ചിരിച്ച് കൊണ്ട് പറഞ്ഞു. ആദിത്യൻ ചിരിച്ച് കൊണ്ട് എഴുനേറ്റ് കുളിക്കാനും ഷേവ് ചെയ്യാനും പോയി. അവന് ഇന്ന് ഷംനയെ ഇമ്പ്രെസ്സ് ചെയ്യണം, അവളുടെ പേര് എന്തുവേണമെങ്കിലും ആയിക്കോട്ടെ.