“ഇല്ല പറ്റില്ല”.
“ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പെങ്ങമ്മാരെ കാണാൻ പോവുകയാണെന്ന് പറഞ്ഞു”, ആദിത്യൻ വകീലിനോട് ഒരു തെറ്റ് ചെയ്ത പോലെ ചോദിച്ചു.
“അത് കുഴപ്പം ഇല്ല. അവർ നിന്റെ മാതാപിതാക്കൾ ആണ് എങ്കിലും നീ അവരെ വിളിച്ച് ഇതിനെ കുറിച്ച് കുറച്ച് ദിവസത്തേക്ക് ആരോടും സംസാരിക്കരുത് എന്ന് പറയണം”.
“ശെരി, ഞാൻ വിളിച്ച് പറയാം. വേറെ എന്തെങ്കിലും?”.
“തൽകാലത്തേക്ക് അത്രയേ ഉള്ള”, ഫയലുകൾ പെട്ടിയിലേക്ക് വച്ച് കൊണ്ട് വകീൽ പറഞ്ഞു. “ഓഹ്, ഇതാണ് നീ വാങ്ങേണ്ട സാധങ്ങളുടെ ലിസ്റ്റും അതെല്ലാം എവിടെ കിട്ടും എന്നതിന്റെ വിവരങ്ങളും. ഇത് ദ്വീപിലുള്ള ഒരു ക്രീയേറ്റീവ് പ്രൊഫെഷനലിൽ നിന്നാണ്. അവൾ ഒരു തല വേദന ആണെകിലും നിന്നെ കാണാൻ ഭംഗിയുള്ളവൻ ആക്കുന്ന കാര്യത്തിൽ അവൾ മിടുക്കി ആണ്”, വകീൽ മൂന്ന് പേപ്പറുകൾ ആദിത്യന് നേരെ നീക്കി വച്ചു.
“വരൂ ആദിത്യ ഞാൻ നിന്റെ കൂടെ കാറിന്റെ അടുത്തേക്ക് വന്ന് ഡ്രൈവറിനെ പരിചയപ്പെടുത്തി തരാം. നമുക്ക് അതിന് ശേഷം ദ്വീപിൽ വച്ച് നാളെ രാത്രി കാണാം”, അഡ്വക്കേറ്റ് പ്രഭാകരൻ എഴുനേറ്റ് ആദിത്യന്റെ കൂടെ വാതിലിന് നേരെ നടന്നു.
അവർ രണ്ട് പേരും റിസെപ്ഷനിലേക്ക് നടന്നു. ആദിത്യൻ പോക്കറ്റിൽ ഒന്ന് തപ്പി വീടിന്റെ താക്കോൽ പോക്കറ്റിൽ തന്നെ ഉണ്ടോ എന്നറിയാൻ. അവന്റെ പേഴ്സിലുള്ള കാർഡുകളുടെയും പൈസയുടെയും കനം അവന് അറിയാൻ പറ്റുന്നുണ്ട്. അവർ ആ കെട്ടിടത്തിൽ നിന്ന് പുറത്ത് ഇറങ്ങി. മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ലിമോസിനുകൾ കണ്ട് ആദിത്യന്റെ കണ്ണ് തള്ളി.
“ഇത് ശെരിക്കും സത്യം ആണ് ?”, ആദിത്യൻ പറഞ്ഞു.
“എന്താണ്?”, അഡ്വക്കേറ്റ് പ്രഭാകരൻ ചോദിച്ചു.
“ഏയ് ഒന്നും ഇല്ല”, അവൻ പറഞ്ഞു.
“ശെരി എന്ന ആദിത്യ. കണ്ടതിൽ വളരെ സന്തോഷം. നിന്റെ ലോകം കിഴ്മേൽ മറിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എല്ലാം ശരിയാകുമ്പോൾ മുമ്പത്തേക്കാൾ നന്നായിരിക്കും എന്ന് ഞാൻ പ്രേതിഷിക്കുന്നു”, ആദിത്യന്റെ കൈ പിടിച്ച് കുലുക്കി കൊണ്ട് വകീൽ പറഞ്ഞു.
“എല്ലാ നന്മകളും നേരുന്നു, അഡ്വക്കേറ്റ് പ്രഭാകരൻ. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”, വകീൽ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ ആദിത്യൻ ചോദിച്ചു.
“എന്താ അത്?”.
“എന്റെ പെങ്ങമ്മാരെ കാണുമ്പോൾ എന്റെ ഒരു സന്ദേശം കൊടുക്കാൻ പറ്റുമോ?”.