“ഇത് ഒരു നിക്കോണിന്റെ ക്യാമറ ആണെന്ന് മനസ്സിലായി പക്ഷെ ഇതിലെ വ്യത്യസ്ത മോഡലുകൾ തിരിച്ചറിയാൻ എനിക്ക് പറ്റില്ല”, അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “വിലകൂടിയത് ആണെന്ന് മനസ്സിലായി”.
“ക്യാമറക്ക് അധികം വില ഇല്ല പക്ഷെ ലെൻസ് വിലകൂടിയത് ആണ്”, അവൾ പറഞ്ഞു.
“എനിക്ക് ഇതിനെ കുറിച്ച് വലിയ പിടിപാടില്ല”. ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഇത് സാധാരണ ക്യാമറയുടെ കൂടെ വരുന്ന ലെന്സ് അല്ല”, അവൾ പറഞ്ഞു. “ഞാൻ ഫോൾട്ടോഗ്രഫിയിലൂടെ കുറച്ച് വരുമാനം ഉണ്ടാക്കുന്നുണ്ട്”.
“കൊള്ളാം”, ആദിത്യന് അവളിൽ ശെരിക്കും മതിപ്പ് തോന്നി. “നീ ബോംബെ യൂണിവേഴ്സിറ്റിയിൽ ഇതാണോ ചെയുന്നത്”.
“അല്ല, ബിസിനസ്സിനെ കുറിച്ച് പഠിക്കുന്നു. അത് പക്ഷെ വളരെ മടുപ്പാണ് ഞാൻ ചിലപ്പോൾ അത് നിർത്തി ഫോട്ടോഗ്രഫിയിലേക്ക് മാറും”, അവൾ തല ആട്ടി കൊണ്ട് പറഞ്ഞു.
“നിനക്ക് അതാണ് ഇഷ്ടമെങ്കിൽ നന്നായിരിക്കും”.
“നീ വിചാരിക്കുന്ന പോലെയല്ല വളരെ അധികം സമയം കംപ്യൂട്ടറിന്റെ മുൻപിൽ എഡിറ്റ് ചെയ്യാനായി ചെലവഴിക്കണം പക്ഷെ എനിക്ക് അത് ഇഷ്ടം ആണ്”. അവൾ പറഞ്ഞു.
ആദിത്യന് അവളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്ദോഷം തോന്നി.
“അപ്പോൾ ഏതാണ് ധരിക്കേണ്ടത്?”, അവൾ ബിക്കിനികൾ കൈയിൽ നിരത്തി കൊണ്ട് ചോദിച്ചു.
അവൾ കൈയിൽ നീട്ടി പിടിച്ചിരുന്ന ബിക്കിനികളിലേക്ക് അവൻ നോക്കി. കറുത്ത നിറത്തിൽ ഒന്ന്, വെള്ളി നിറത്തിൽ ഒന്ന്, നീലയും സ്വർണ നിറത്തോടുകൂടിയ ഒന്നും. അവന് കറുപ്പ് നിറം അവൾക്ക് നന്നായി ചേരുമെന്ന് തോന്നി അത് തിരഞ്ഞെടുത്തു.
“കറുപ്പ് എന്താണ് തിരഞ്ഞെടുത്തത്?”, ബാക്കി രണ്ടും നിലത്തേക്ക് ഇട്ട് കൊണ്ട് അവൾ ചോദിച്ചു.
“നിന്റെ മുടിയുടെ നിറത്തോട് അത് ചേരുമെന്ന് തോന്നി”, ആദിത്യൻ സത്യസന്ധമായി മറുപടി പറഞ്ഞു.
“എനിക്ക് നിന്റെ മറുപടി ഇഷ്ടമായി”, അവൾ മുൻപിലേക്ക് വന്ന് അവന്റെ ചുണ്ടിൽ ഉമ്മ വച്ചു.
“ശെരി, പുറത്ത് പോയി നിലക്ക്”, അവൾ മാറി നിന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു.
അവൻ വാതിലിന് അടുത്തേക്ക് നീങ്ങി കൊണ്ട് ചോദിച്ചു. “നിന്റെ അടുത്ത് എനിക്ക് ധരിക്കാൻ ഒരു നിക്കർ ഉണ്ടാവുമോ?”.
“നീ ഷഡ്ഢി ഇട്ടിട്ടില്ല?”, അവൾ ഒരു പുരികം ഉയർത്തികൊണ്ട് ചോദിച്ചു.
“ഇല്ല”.
“നവ്യയോട് ചോദിക്ക് എനിക്ക് തോന്നുന്നത് അവൾ അബദ്ധവശാൽ അവളുടെ ചേട്ടന്റെ ഒരു നിക്കർ എടുത്തിട്ടുണ്ടെന്ന്”.