‘അവള്‍ പറഞ്ഞു. വേറെ എന്തെക്കെയോ പ്ലാനിംഗും ഉണ്ട്. എന്നെ ഇവിടൊക്കെ കാണിക്കാം, കറങ്ങാം എന്നൊക്കെയാ പറഞ്ഞേക്കുന്നെ.’
‘ ആഹ് അവള്‍ സൂചിപ്പിച്ചിരുന്നു.’
‘ഡാ പിന്നെ ഒരു കാര്യം. അവള്‍ക്ക് ഞാന്‍ എന്താ വന്നത് എന്ന് കൃത്യമായിട്ട് അറിയണം എന്ന്. ഞാന്‍ നമ്മുടെ കാര്യം ഒക്കെ പറഞ്ഞിട്ട് അവള്‍ക്ക് വിശ്വാസം പോരാ. ഫോണ്‍ സ്പീക്കറിലാ. നീ തന്നെ പറ, സത്യം ആണോന്ന്.’
‘ടീ, ഹലോ….. അവന്‍ പറഞ്ഞത് സത്യമാ. ഞാന്‍ വന്നിട്ട് പറയാം എന്ന് കരുതിയതാ. എല്ലാം സോള്‍വ് ആക്കാന്‍കൂടിയാ അവന്‍ വന്നേ. നിന്റെ ഹെല്‍പ്പ് കൂടി വേണം, എന്നാലെ എല്ലാം ശരിയാകൂ.’
‘ശരി അളിയാ. ഞാന്‍ വിളിക്കാം. രാവിലെ പിക് ചെയ്യാന്‍ ഞാനും കാണും. ശരി. ‘
‘ശരിയടാ, ഞാന്‍ വിളിക്കാം’. അവന്‍ ഫോണ്‍ കട്ട് ചെയ്തു.
സ്മിത ഒന്നും മിണ്ടിയില്ല. ഞാന്‍ ഫോണും എടുത്ത് മുറിയിലേക്ക് പോയി.
കുറേ സമയത്തിന് ശേഷം ഹാളില്‍ ചെന്നപ്പോ അവള്‍ അവിടെ ഇല്ലാരുന്നു. റൂമിന്റെ ഡോറില്‍ ഞാന്‍ കെട്ടിയിട്ട് വിളിച്ചങ്കിലും കുറച്ച് സമയത്തിന് ശേഷമാണ് മറുപടി കിട്ടിയത്. ഞാന്‍ ഹാളിലെ കസേരയില്‍ വന്നിരുന്നു.
‘ഞാന്‍ ഒന്നു ചെറുതായി മയങ്ങി പോയി. കഴിക്കാന്‍ ഞാന്‍ ബുക്ക് ചെയ്യാം ‘ വിളറിയ മുഖത്ത് മുടിയിഴകള്‍ അലസമായി വീണിട്ടുണ്ട് അവള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനായി ഫോണെടുക്കാന്‍ തിരിഞ്ഞപ്പോളാണ്. ടേബിളില്‍ വിളമ്പി വച്ചിരിക്കുന്ന ഭക്ഷണം കണ്ടത്.
‘എന്റെ വക നല്ല ബിരിയാണി. ഓടി പോയിട്ട് കൈ കഴുകി വാ… താന്‍ വന്നിട്ട് വേണം എനിക്കും കഴിക്കാന്‍.’ ഞാന്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിയ ബിരിയാണി കഴിക്കാനായി റെഡിയായി ഇരുന്നുകൊണ്ട് പറഞ്ഞു.
മറുത്ത് ഒന്നും പറയാതെ അവള്‍ വന്ന് കഴിച്ചിട്ട് എന്റെ പാത്രങ്ങളും എടുത്ത് കിച്ചണിലേക്ക് പോയി. ഞാന്‍ ഹാളില്‍ തന്നെ ഇരുന്നങ്കിലും അവള്‍ ഗുഡ് നൈറ്റ് പറഞ്ഞ് റൂമില്‍ കയറി ഡോര്‍ അടച്ചു. കുറച്ച് സമയം Tv കണ്ടതിന്ന് ശേഷം ഞാനും റൂമിലേക്ക് പോയി.
രാവിലെ ആറര ആയിക്കാണും, ഡോറില്‍ തട്ടുന്ന ശബ്ദം കേട്ടത്.
‘തുറന്നോ, ലോക്ക് ചെയ്തിട്ടില്ല.’ ഉണര്‍ന്ന് കിടക്കുകയാരുന്ന ഞാന്‍വിളിച്ച് പറഞ്ഞു.
‘ഏഴര ആകുമ്പോളേക്ക് ഇറങ്ങണം, ഫ്രണ്ടിന്റെ കയ്യില്‍ നിന്ന് വണ്ടി എടുക്കണം’ അവള്‍ റൂമിലേക്ക് തല അകത്തേക്ക് ഇട്ട് പറഞ്ഞിട്ട് തിരികെ പോയി.
ഏഴര ആയപ്പോളേക്കും ഞങ്ങള്‍ അവളുടെ ആക്ടീവയില്‍ ഫ്രണ്ടിന്റെ വീട്ടില്‍ പോയി അവരുടെ സ്വിഫ്റ്റ് കാറും എടുത്ത് എയര്‍പോര്‍ട്ടിലേക്ക് പോയി.