നിശ 1 [Maradona]

Posted by

‘ആഹ്, അനീഷേട്ടന്റെ പഴയ…. അതാണോ??, കേട്ടിട്ടുണ്ട്’ ഒന്നാലോചിച്ചിട്ട് അവള്‍ ചോദിച്ചു.

‘അതേ അവള്‍തന്നെ.’

‘അവള്‍ക്കെന്താ?? അവള്‍ ആരുടെയോ കൂടെ പോയതല്ലേ?’ അവള്‍ ആകാംഷ അടക്കാനാകാതെ ഇടക്ക് കയറി ചോദിച്ചു.’

‘സത്യത്തില്‍ അവള്‍ എവിടേക്കും പോയിട്ടില്ല. ഇവിടെ ബാംഗ്ലൂരില്‍ ഉണ്ട്.’

‘അതിന്??’ തിരികെയുള്ള അവളുടെ ചോദ്യത്തിന് ശക്തി കുറവാരുന്നു.

‘സത്യത്തില്‍ അവളെങ്ങും പോയതല്ല. അവള്‍ ഇവിടെ വന്നതും അനീഷ് ഇവിടെ റിസര്‍ച്ചിന് വന്നതും എല്ലാം ഞങ്ങടെ പ്ലാന്‍ ആയിരുന്നു., അവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍. റിസര്‍ച്ച് കഴിഞ്ഞ് എല്ലാം സെറ്റില്‍സ് ആയിട്ട് വീട്ടിലും എല്ലാരോടും പറയാനിരിക്കുവായിരുന്നു. പക്ഷേ ….. നൗ ഷീ ഈസ് പ്രെഗ്‌നന്റ്. തല്‍ക്കാലം ഇങ്ങോട്ട് കൊണ്ടുവരാനാ പ്ലാന്‍….’

‘ഏയ്’—- അനിഷേട്ടന്‍ അങ്ങനെ ഒക്കെ…..??
ഇല്ല, വെറുതേ പറയരുത്.’ ഇത്തവണ അവള്‍ക്ക് ശബ്ദം കുറഞ്ഞത് മാത്രമല്ല അത് ഇടറിയിരുന്നു.

‘ഞാനെന്തിനാ വെറുതേ പറയുന്നത്, തനിക്ക് ഡേ ഡ്യൂട്ടി ഉള്ളപ്പോ അല്ലേ അവന്‍ കൂടുതല്‍ ഇവിടെ കാണാറുള്ളത് പകല്‍ സമയങ്ങളില്‍. നിനക്ക് ഇവിടെ, ഈ ഫ്‌ലാറ്റില്‍ നിന്ന് ലേഡീസ് ബാഗ് കിട്ടിയില്ലേ, അതവളുടെ ആയിരുന്നു. അല്ല, ഞാന്‍ അതൊക്കെ നിന്നോട് എന്തിനാ പറയുന്നെ. ഞാന്‍ ഒന്നും പറയുന്നില്ല’ കുറേ സമയത്തെ ഇടവേളക്ക് ശേഷം ഞാന്‍ വീണ്ടും സ്മിതയെ നോക്കി, അവള്‍ എന്നെ നോക്കി ഇരിക്കുന്നുണ്ടങ്കിലും മനസ് ഇവിടില്ല.

‘ഇത്ര വല്യ കൂട്ടുകാരന്‍ ആയിട്ട് എന്നോട് എന്തിനാ പറഞ്ഞെ, സത്യം ആണങ്കില്‍ എന്നോടിത് ഒന്നും പറയില്ലലോ??’ ഇടവേളക്ക് വിരാമമിട്ട് അവള്‍ വീണ്ടും ചോദിച്ചു.

‘എന്തായാലും എല്ലാരോടും പറയാനാണ് പ്ലാന്‍, അത്‌കൊണ്ട് പറഞ്ഞതാ. ഇനിയും വിശ്വാസം ഇല്ലങ്കില്‍ അവന്‍ തന്നെ പറയും.’ ഞാന്‍ അനീഷിനെ ഡയല്‍ ചെയ്തിട്ട് സ്പീക്കര്‍ ഫോണില്‍ ഇട്ടു.

‘ഹലോ പറയടാ’ രണ്ട് റിഗിന് ശേഷം ഫോണ്‍ എടുത്ത് അവന്‍ സംസാരിച്ചു.

‘ഡാ നീ എവിടാ?? എപ്പോളാ എത്തുന്നെ?’

‘രാവിലെ ഒന്‍പത് മണിയെങ്കിലും ആകും, സ്മിത പിക് ചെയ്യാന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ… നിന്നോട് പറഞ്ഞില്ലേ?’

Leave a Reply

Your email address will not be published. Required fields are marked *