യോദ്ധാവ് 2 [Romantic idiot]

Posted by

 

“പിന്നെ വരുന്ന ചെക്കൻ മാരെ ഇഷ്ടമായി എന്ന് പറഞ്ഞാൽ പോരെ ? ”

 

“അത് പറ്റില്ല ഡേവിഡ്. കല്യാണത്തിന് സമ്മതം ആണെന്ന്  പറഞ്ഞാൽ കല്യാണം ഉടനെ നടക്കും. ”

 

“കാരണം എന്റെ കല്യാണം ചെറുപ്പത്തിലേ അമ്മാവന്റെ മകനുമായി പറഞ്ഞ് വച്ചതാണ്. ”

 

 

“ഓ സീൻ. എങ്കിൽ  താൻ ഒരു കാര്യം ചെയ് അയാളുടെ അടുത്ത് പറ  കല്യാണം കുറച്ച് കഴിഞ്ഞ് മതി , പിന്നെ കല്യാണത്തിന് ശേഷവും ജോലിക്ക് പോണം  എന്നതൊക്കെ. ”

 

“അത് ഒന്നും ഒരിക്കലും നടക്കില്ല ഡേവിഡ് ഞാൻ ജോലിക്ക് പോകുന്നത് ഏറ്റവും ഇഷ്ടപെടാത്തത് അയാൾക്ക് ആണ്. ”

 

“അത് കൊണ്ടാണ് എത്രയും വേഗം കല്യാണം വേണം എന്ന് അയാൾ അമ്മയുടെ അടുത്ത് നിർബന്ധിക്കുന്നത്. ”

 

“അയാൾ ഇത്തിരി  ഓർത്തഡോക്സ് ആണ്. സ്ത്രീക്കൾ അടുക്കളയുടെ നാല് ചുവരുകളിൽ ഒതുങ്ങണം എന്നാണ് അയാളുടെ ചിന്താഗതി. ”

 

“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ?  ”

 

“ഹാ. എന്താ കാര്യം  ? ”

 

“അയാളെ കല്യാണം കഴിക്കണം എന്നത് കൊണ്ടാണോ ഇയാൾക്ക് പെട്ടെന്ന് കല്യാണത്തിൽ താല്പര്യം ഇല്ലാത്തത്. ”

 

“സത്യം പറഞ്ഞാൽ അതെ. എന്റെ ജീവിതം വീട്ടിൽ ഒതുങ്ങി കൂട്ടാൻ ഞാൻ ആഗ്രഹഹിക്കുന്നില്ല. ”

 

“എങ്കിൽ താൻ അയാളോട് പോയി പണി നോക്കാൻ പറ എന്നിട്ട് വീട്ടിൽ കാര്യം  അവതരിപ്പിക്ക്.  തനിക്കണോ വേറെ നല്ല ചെക്കൻമാരെ കിട്ടാ ആണോ  പണി. ”

 

“അത് അത്ര സിംപിൾ അല്ല ഡേവിഡ്. വീട്ടുകാരിൽ നിന്നും അതിനു സപ്പോർട്ട് കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. ”

 

“ഇനി അക്കെ ഒരു വഴി ഒള്ളു  തന്റെ കോൺസെപ്റ്റിന്  പറ്റിയ ആളെ   കണ്ട് താൻ തന്നെ  പിടിക്കുക  എന്നിട്ട് കല്യാണം കഴിക്കുക. പിന്നെ വീട്ടുകാർക്ക് ഒന്നും പറയാൻ പറ്റില്ല. ”

 

 

“ഇത് കൊള്ളാം. പക്ഷേ പ്രാക്ടിക്കൽ ആക്കുക ഇത്തിരി ബുദ്ധിമുട്ടാണ്. ”

 

“എനിക്ക് ഫ്രണ്ട് ആകാൻ തന്നെ ആളെ കണ്ടുപിടിക്കാൻ പറ്റുന്നില്ല. പിന്നെ ഒരു ലൈഫ് പാർട്ണർ എന്ന് ഒക്കെ പറയുമ്പോൾ ? ”

 

“അത് ഒക്കെ പറ്റുമാടോ ?  ഞാൻ ഇല്ലെ………………. ”

 

“🤨🤨🙂🙂”

 

“ഐ മീൻ   ഞാൻ കൂടെ ഉണ്ടല്ലോ എന്ന്  നമുക്ക് കണ്ട് പിടിക്കാം പറ്റിയ ചെക്കനെ. ”

 

“😊😊😊😊😊”

 

“തനിക്ക്  ചെക്കനെ  കുറിച്ചുള്ള കോൺസെപ്റ്  എന്തൊക്കെയാ  ? ”

Leave a Reply

Your email address will not be published. Required fields are marked *