ഞാനും വണ്ടി ഓഫ് ചെയ്ത് ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ പാറു എന്റെ കയ്യിൽ കയറി പിടിച്ചു നിൽക്കാൻ പറഞ്ഞു.ഞാൻ : എന്താടി…..
പാറു : അത് ഏട്ടാ… അത് പിന്നെ…
ഞാൻ : ആ പോരട്ടെ…
പാറു : അത് ഏട്ടാ.. ഞാൻ മീനു ചേച്ചിയോട് സംസാരിക്കൊക്കെ ചെയ്യും. ഏട്ടൻ അതിനു അവിടുന്ന് ദേഷ്യപ്പെടരുത് കേട്ടോ.
ഞാൻ : മീനു….. ചേച്ചിയാ…… നിന്റെ മീനാക്ഷി വിളി എന്തെ പെട്ടന്ന് മീനു ചേച്ചി. ഞാൻ അവളുടെ മറുപടിയിൽ വിശ്വാസം വരാതെ ചോദിച്ചു
പാറു : അത് ഏട്ടൻ എന്നോട് ഒന്നും ചോദിക്കല്ലേ. ഇപ്പൊ ഞാൻ ഒന്നും പറയില്ല.കിച്ചേട്ടൻ പറഞ്ഞപ്പോഴാ ഞാനും എല്ലാം ഒന്ന് ഇരുത്തി ചിന്തിച്ചത്.
ഞാൻ :കിച്ചുവോ… അവൻ എന്ത് പറഞ്ഞു.
പാറു :ഞാൻ വീട്ടിൽ ചെന്നിട്ടു ഏട്ടനോട് ഏല്ലാം പറയാം. എനിക്ക് എന്തായാലും മീനു ചേച്ചിയോട് ദേഷ്യം ഇല്ല. എന്റെ ഏട്ടനും കേട്ടല്ലോ.. എന്നാ വാ…
അവൾ അതും പറഞ്ഞു സീതാന്റിയുടെ വീടിലേക്ക് നടന്നു.
ഞാൻ : അത് ഡി…. ഡി..
എവിടെ കേൾക്കാൻ..
“എന്നാലുംഈ പെണ്ണിന് ഇത് എന്താ സംഭവിച്ചേ ”
അല്ല എന്താ മീനാക്ഷി കിച്ചുവിനോട് പറഞ്ഞത്. കിച്ചു എന്താ ഇപ്പൊ പാറുവിന്റെ മനസ്സ് മാറാൻ വേണ്ടിമാത്രം ഇപ്പൊ പറഞ്ഞത്.
ഞാൻ ഓരോന്ന് ആലോചിച്ചു ആ മുറ്റത്തു നിന്നു.
സീതാന്റി : അച്ചു നീ എന്ത അവിടെ നിൽക്കുന്നെ. കയറി വാടാ…
ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു അവരുടെ വീടിലേക്ക് കയറി ചെന്നു. അപ്പോഴും എന്റെ മനസ്സിൽ പാറുവിന്റെ മനം മാറ്റത്തിനുള്ള കാരണം തന്നെ ആയിരുന്നു ഉരുണ്ടു കളിച്ചിരുന്നത്.
തുടരും….