വെള്ളരിപ്രാവ്‌ 6 [ആദു]

Posted by

ദിവാകരേട്ടന്റെ വീടിന്റെ മുന്നിലെത്തിയപ്പോ ഒന്നു തിരിഞ്ഞു നോക്കാൻ തോന്നി. തിരിഞ്ഞു നോക്കിയപ്പോ ദേ നിക്കുന്നു ആ കൊച്ച് ഒരു ഒരു കുടം പിടിച്ചു. അത് ഒരു പുഞ്ചിരി എന്റെ നേർക്ക് എറിഞ്ഞു.ഞാനും വിട്ടില്ല ഞാനും കൊടുത്തു ഒരുപുഞ്ചിരി.
“എന്നാലും എന്റെ കൊച്ചേ…. “ഞാൻ വീട്ടിൽ എത്തുമ്പോൾ അമ്മയും ചെറിയമ്മയും എല്ലാം നല്ല തകൃതിയിൽ ഒരുങ്ങി കെട്ടുന്നുണ്ട്.പാറു റെഡിയായി ഹാളിലെ ടീവി ക്ക് മുമ്പിൽ കണ്ണും നട്ടിരിക്കുവണ്.കക്ഷി ഏതോ ഹിന്ദി സീരിയൽ ആണ് കാണുന്നത്.സീരിയലിലെ നായിക ഓരോ മുഖഭാവത്തിൽ അഭിനയിച്ചു തകർക്കുമ്പോ അവളും ഓരോ നവരസങ്ങൾ ഇടുന്നുണ്ട്. ഇവള് ഇത് എന്ത്‌ അറിഞോണ്ട ഈശ്വര ഈ കാണിക്കുന്നതൊക്കെ. ഞാൻ അവളുടെ തലയ്ക്കു ഒരു കൊട്ടും കൊടുത്തു നേരെ എന്റെ റൂമിലേക്ക്‌ ഓടി.ഓടുന്നതിന്റെ ഇടയിൽ തിരിഞ്ഞു നോക്കാൻ സാധിക്കാത്തതിനാൽ അവളുടെ അപ്പോഴത്തെ മട്ടും ഭാവവും എനിക്ക് ദർശിക്കാൻ കൈഞ്ഞില്ല കേട്ടോ.വേഗം ബാത്‌റൂമിൽ പോയി ഫ്രഷ് ആയി.ഒരു സ്കൈബ്ലൂ ജീനും ഹാഷ് കളർ ഫുൾ സ്‌ലീവ്‌ ടി ഷർട്ടും അണിഞ്ഞു ഒരു ബ്ലാക്ക് ഫാസ്റ്റാക്കിന്റെ വച്ചും കയ്യിൽ കെട്ടി. അതിലേക്കു എന്റെ ശൂ റാക്കിൽ നിന്ന് എന്റെ ഫേവറൈറ്റ് വൈറ്റ് കളർ അഡിഡാസ് ഷൂവു കയ്യിൽ പിടിച്ചു. എന്നിട്ട് നേരെ സൈഡ് ഗ്ലാസിനു മുന്നിൽ പോയി നിന്ന് ഒന്ന് സ്വയം വിലയിരുത്തി.അല്ല ഞാൻ എന്തിനാ ഇങ്ങനെ ഒരുങ്ങി കെട്ടുന്നത്. അല്ല ആ പിശാശിനെ കാണാനോ.

ഞാൻ : എന്താണ് മോനെ അശ്വിനെ.എന്താ നിനക്ക് പറ്റിയത്.ഞാൻ കണ്ണിയുടെ മുന്നിൽ നിന്ന് എന്റെ സ്വന്തം പ്രതിബിംബത്തോട് തന്നെ ചോദിച്ചു. രാധമ്മ എന്നെ ഇടിക്കുമ്പോഴും എന്റെ തോളിൽ കയ്യിട്ടു നിന്നപ്പോഴും എല്ലാം മീനാക്ഷി എന്നെ നോക്കിയ നോട്ടം.പെണ്ണ് എന്തിനാപ്പൊ അതിനു മുഖം വീർപ്പിച്ചതാവോ.ആ അത് എന്തേലും ആവട്ടെ.സത്യത്തിൽ ഞാൻ കാണാൻ അടിപൊളി തന്നെ. ഞാൻ എന്റെ മുടിയൊക്കെ കൈ കൊണ്ട് ഒന്ന് ഒതുക്കി ഒന്ന് SP അടിച്ചു.

“കോപാണ് ”

ഞാൻ : ഇതേതാ ഈ വള്ളി ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കി.കുഞ്ഞു കുപ്പായവും പാട്ടുപാവാട യും അണിഞ്ഞു ഇളിച്ചോണ്ട് നിക്കാണ് ജാനു പെണ്ണ്.

ഞാൻ :പിന്നെ.. നീയാര് ഐശ്വര്യ റായിയോ.ഞാൻ അവളോട് എന്റെ പുരികം പൊക്കി ചോദിച്ചു.

ജാനു : ഹി ഹി…പെണ്ണ് ഇളിച്ചു കാട്ടി നിൽക്കാണ്.
ചേട്ടായി എല്ലാരും റെഡി ആയി വല്യമ്മ വിളിക്കണൂ ..

ഞാൻ : ആ നീ ചെല്ല്. ഞാൻ വരാം.

ജാനു കേട്ടപാതി വേഗം റൂമിന്ന് ഓടി. ഞാൻ പിന്നെ ലക്ഷ്മി കുട്ടിയെ വെറുപ്പിക്കാൻ നിന്നില്ല.ഞാനും അവൾ പോയ പിറകെ താഴേക്കു ചെന്നു.എല്ലാവരെയും കൂട്ടി നേരെ സീതാന്റിയുടെ വീടിലേക്ക്.വീട് പൂട്ടിയാണ് പോക്ക്.spare കീ അച്ഛന്റെ കയ്യിൽ ഉള്ളോണ്ട് മൂപര് വന്നാലും പ്രശനം ഒന്നും

Leave a Reply

Your email address will not be published. Required fields are marked *