അവളുടെ മുഖത്തേക്ക് നോക്കിയപ്പോ പെണ്ണ് നാണം കൊണ്ട് ചിരിക്കുന്നുണ്ട്…
ഞാൻ അവനോട് ഒന്ന് ചിരിച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്തു.എനിക്ക് അവരോടു പറയാൻ ഒന്നും ഇല്ലായിരുന്നു. ഏതാണ്ട് കിളി പോയ അവസ്ഥ.ആ പെൺകുട്ടിയെ കണ്ടിട്ട് ഏറി പോയാൽ ഒരു പതിനെട്ടു അല്ലെ പത്തൊൻപത്. അവന് ഒരു ഇരുപതോ ഇരുപത്തി ഒന്നോ കാണൂ… എന്നാലും… ശ്ശോ.. അവന്റെയൊക്കെ ഒരു യോഗം.
വണ്ടി കുറച്ച് നീങ്ങിയപ്പോഴാണ് പാറുവിന്റെ ചോദ്യം.
പാറു : ചേട്ടായി അവരെ കണ്ടിട്ട് ടിക് ടോക് ജോഡി ആണെന്ന തോന്നുന്നേ.
ഞാൻ :ടിക് ടോക് ജോഡിയോ🤔…. ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു….
പാറു :ആ അതെന്നെ…..” കൊട്ടും കുരവയും ആളുകളില്ലേലും പെണ്ണാളേ കെട്ടിയിടാനൊരു താലി ചെരടായെ…..പാറു നല്ല ഈണത്തിൽ പാടി…
അതിനു ഒരു പൊട്ടിച്ചിരിയായിരുന്നു നങ്ങൾ രണ്ടു പേരും….. ( ഇവിടെ ഒരാളെയും കളിയാക്കാനും വിഷമിപ്പിക്കാനും കരുതിയിട്ടില്ല. അങ്ങിനെ ആർക്കേലും ഫീലായെങ്കി….. Sorry. )
പാറുവിനെ നേരെ സ്കൂളിൽ വിട്ടു ഞാൻ നേരെ കോളേജിലേക്ക് വെച്ചു പിടിച്ചു. അതിനിടയിൽ അവമ്മാരോട് കോളേജിലേക്ക് എത്തിയേക്കാനും മനുവിനെ ഞാൻ പിക് ചെയ്തോളാം എന്നും പറഞ്ഞിരുന്നു.
അങ്ങനെ ആശാനെ എടുത്തു നേരെ കോളേജിൽ എത്തിയപ്പോയേക്കും സമയം ഒരുപാട് ആയിരുന്നു.പിന്നെ അവന്മാരെ വിളിച്ചപ്പോ അവര് ക്ലാസ്സിൽ കയറിയിട്ടുണ്ട് എന്ന് പറഞ്ഞു.നങ്ങൾ പിന്നെ ഒന്നും നോക്കിയില്ല നേരെ ക്ലാസ്സിലേക്ക് വിട്ടു.ചെന്ന് കേറുമ്പോയെ കാണുന്നത് ഏതോ കുട്ടിയുമായി സംസാരിച്ചു നിൽക്കുന്ന അവളെയാണ്. എന്നെ കണ്ടപ്പോ സ്വിച്ച് ഇട്ടപോലെ അവിടെ നിന്നു അവളുടെ സംസാരം.അത് മനുവും ശ്രദ്ധിച്ചിരുന്നു. ഞാൻ അവളെ മൈൻഡ് ചെയ്യാതെ അവമ്മാരുടെ അടുത്തേക്ക് വിട്ടു. കുറച്ചു നേരം പണിപ്പെട്ടു അവമ്മാരുടെ തെറിവിളി നിർത്തിക്കാൻ വേണ്ടി. ഒരു അഞ്ചു മിനുട്ട് കൈഞ്ഞില്ല അപ്പോയെക്കും മഞ്ജുമിസ്സ് ക്ലാസ്സിലേക്ക് വന്നു.കുറച്ചു നേരം ബ്രാഞ്ചിനെ പറ്റിയും വിഷയത്തെ പറ്റിയും തൊഴിലിനെ പറ്റിയുമൊക്കെ ആയിരുന്നു ചർച്ച.മിസ്സിന്റെ സംസാരത്തിൽ ലയിച്ചു ഇരുന്നുപോയി. അത് കൊണ്ട് തന്നെ സമയം പോയതും അറിഞ്ഞില്ല..
ബ്രേക്ക് ആയപ്പോ ഇന്നലത്തെ പോലെ നേരെ ലക്ഷ്മികുട്ടിയുടെ അടുത്തേക്ക് വിട്ടു.അമ്മയുടെ പലഹാരം എല്ലാം കഴിച്ചു കഴിഞ്ഞപ്പോഴാണ്.
അമ്മ : നിനക്ക് മീനുവിനെയും കൂടെ വിളിച്ചൂടായിരുന്നോ…
ഞാൻ: എന്തിന് ?
അമ്മ : ഇത് കഴിക്കാൻ…. അല്ലാണ്ടെന്തിനാ.
ഞാൻ : അമ്മ ഇത് എനിക്ക് കൊണ്ട് വന്നതാണോ അതോ അവൾക്ക് കൊണ്ട് വന്നതോ…
അമ്മ : ഞാൻ നിനക്കല്ലാതെ പിന്നെ വേറെ ആർക്കാ ചെക്കാ ഇതൊക്കെ കെട്ടി പൊതിഞ്ഞു കൊണ്ട് വരാ… നിനക്ക് തന്നെ..