ലിഫ്റ്റ പതിയെ ഉയര്‍ന്നു തുടങ്ങി. കാറ്റ് കിട്ടിയപ്പോള്‍ കുട്ടി ചിരിക്കാന്‍ തുടങ്ങി. മുകളിലെ ഫാന്‍ ചുണ്ടി കുട്ടി ഉറക്കെ ചിരിക്കാന്‍ തുടങ്ങി. ലിഫ്റ്റില്‍ ആ കുട്ടിയുടെ ശബ്ദം മാത്രമായി. എല്ലാവരും അവളെ മാത്രം ശ്രദ്ധിക്കാന്‍ തുടങ്ങി.
അധികം വൈകാതെ സെക്കന്റ് ഫ്ളോറില്‍ ലിഫ്റ്റ് തുറന്നു. ആ ഫാമലി പുറത്തേക്ക് പോയി. ആ കുട്ടി ഇപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു. പയ്യെ ലിഫ്റ്റ് അടഞ്ഞു. തിയ്യറ്റര്‍ ഫോര്‍ത്ത് ഫ്ലോറില്‍ ആയിരുന്നു. അവിടെ എത്തിയപ്പോ കണ്ണനും ചിന്നുവും ഇറങ്ങി. ആകെ നാല് സ്ക്രീനാണ് ആ മാളിലുള്ളത്.
അവര്‍ തീയ്യറ്റര്‍ ഏരിയയിലേക്ക് പോയി. സിനിമ വിവരങ്ങള്‍ നോക്കി. ഒരു മലയാളം കോമഡി മൂവിയും ഒരു മലയാളം അക്ഷന്‍ മുവിയും, ഒരു ഹിന്ദി മുവിയും ഒരു തമിഴ് മുവിയും. എന്തായാലും മലയാള പടത്തിനെ കയറു. അതുറപ്പിച്ചിരുന്നു.
എതിന് കയറണം…. കണ്ണന് ചിന്നുവിനോട് ചോദിച്ചു.
ഇതിന് കയറാം…. കോമഡി മൂവിയെ ചൂണ്ടി കാണിച്ചു ചിന്നു പറഞ്ഞു.
കണ്ണന് ആക്ഷന്‍ മുവിയ്ക്ക് കയറണം എന്നുണ്ടായിരുന്നു. പിന്നെ ചിന്നു പറഞ്ഞ സ്ഥിതിക്ക് അവന് തിരുത്താന്‍ പോയില്ല. അവന് കോമഡി പടത്തിന് രണ്ട് ടിക്കറ്റ് എടുത്തു. ശേഷം ടീക്കറ്റില്‍ പറഞ്ഞ സ്ക്രിനിലേക്ക് പോയി.
അവിടെ ഒരു സെക്യൂരിട്ടി ടിക്കറ്റ് കീറി കൊടുത്തു. ഇരുവരും തീയറ്റിന് ഉള്ളിലേക്ക് കയറി. അധിക വലുപ്പമില്ലാത്ത സ്ക്രീന്‍. അത്യാവശ്യം ആളുണ്ട്. അവര്‍ നടുവിലത്തെ റോയില്‍ സീറ്റ് പിടിച്ചു.
പടം തുടങ്ങി. എന്താ പറയാ… കേട്ടു പഴകിയ കഥ… ചളി കോമഡിയും… ചിന്നു എല്ലാം കേട്ട് ചിരിക്കുന്നുണ്ട്. കണ്ണന് എങ്ങനെ സഹിച്ച് നില്‍ക്കണമെന്നറിയതെ ആയി.
എന്നാലും എങ്ങിനെ സഹിക്കുന്നു ഇതൊക്കെ. കണ്ണന് അങ്ങിനെയൊരു സ്ഥിതിയിലായി. പിന്നെ എങ്ങിനെയോ ആദ്യ പകുതി കണ്ടിരുന്നു. ഇന്‍ട്രവെലായപ്പോള്‍ ചിന്നുവിനെ കുട്ടി പുറത്തേക്ക് ഇറങ്ങി. അവളുടെ കുടെ അവിടെയുള്ള സ്നാക്സ് കടയില്‍ ചെന്നു. ചിന്നുവിനോട് ഓഡര്‍ ചെയ്യാന്‍ പറഞ്ഞു. അവള് രണ്ട് കോണ്‍ ഐസ്ക്രിമും രണ്ട് ലൈസും ഒരു കുപ്പി വട്ടറും വാങ്ങി. കണ്ണന് ക്യാഷ് കൊടുത്ത് മനസില്ല മനസ്സോടെ തിരിച്ച് തീയറ്റിലേക്ക് തന്നെ കയറി….
വിധിയാണ്…. ഒറ്റയ്ക്കായിരുന്നു എങ്കില്‍ ആദ്യ പകുതി കഴിയുമ്പോ ഇറങ്ങി ഓടിയെന്നെ…. എന്നാലും ചിന്നുവിനെ വെറുപ്പിക്കണ്ട എന്ന് വിചാരിച്ച് രണ്ടാമത്തെ പകുതിയ്ക്കും തല വെച്ചു. പിന്നെ അവന് സിനിമയെ ശ്രദ്ധിച്ചില്ല. ചിന്നു ഐസ്ക്രിം കഴിക്കുന്നതും, ലൈസ് കഴിക്കുന്നതും, വെള്ളം കുടക്കുന്നതും നോക്കി നിന്നു. ചിന്നു സ്ക്രിനില്‍ നിന്ന് കണ്ണെടുക്കുന്നില്ല.
പടം കഴിഞ്ഞു ലൈറ്റിട്ടപ്പോഴാണ് കണ്ണന് ബോധം വന്നത്. അവന് എണിറ്റു കുടെ അവളും… അവള് വളരെയധികം സന്തോഷവധിയായിരുന്നു. അതുകൊണ്ട് മൂവിയെ കുറിച്ച് അധികം ചോദിക്കാന്‍ നിന്നില്ല.