വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]

Posted by

അപ്പോഴെക്കും അവരെ യാത്ര അക്കുന്നതിനായി ലക്ഷ്മി പൂമുഖത്തെത്തി. ചിന്നു അമ്മയെ നോക്കി ടാറ്റ കാണിച്ചു. കണ്ണന്‍ പതിയെ വണ്ടി മുന്നോട്ട് എടുത്തു.

ഓട്ടിംങിന് പ്രത്യേക പ്ലാന്‍ ഒന്നുമുണ്ടായിരുന്നില്ല. വെറുതെ ഒന്നു ചുറ്റിയടിക്കണം അത്രമാത്രം. കാര്‍ മെയിന്‍ റോഡിലെത്തിയപ്പോള്‍ കണ്ണന്‍ ചിന്നുവിനെ നോക്കി സംസാരിച്ച് തുടങ്ങി…

അതേയ്, എങ്ങോട്ടാ പോവണ്ടത്…

എങ്ങോട്ടെങ്കിലും… ചിന്നു മറപടി നല്‍കി.

എന്നാലും താന്‍ പറ…

എന്നാല്‍ നമ്മുക്ക് ബിച്ചില്‍ പോയാലോ…

ഈ പൊരി വെയിലത്തോ…

അല്ല കുറെയായി കടല് കണ്ടിട്ട്… എന്തായാലും വെറേ പ്ലാന്‍ ഒന്നുമില്ലലോ…

എന്നാല്‍ വൈകിട്ട് പോവാം… പിന്നെ സണ്‍സെറ്റ് കണ്ട് വരാം…

അത്ര വൈകിക്കണോ… ചിന്നു സംശയഭാവത്തില്‍ ചോദിച്ചു.

അല്ലാതെ എന്തിനാ കടല് കണ്ടിട്ട്… തിര എണ്ണാനോ… കണ്ണന്‍ കളിയാക്കി ചോദിച്ചു. അത് ഇഷ്ടമാവാത്ത രീതിയില്‍ ചിന്നു കണ്ണനെ നോക്കി ചുണ്ടുകുട്ടി ദേഷ്യം കാണിച്ചു…

വേറെ എങ്ങോട്ട് പോണം… താന്‍ പറയടോ… കണ്ണന്‍ അല്‍പം ചിരിയോടെ ചോദിച്ചു….

ഹാ…. ഞാന്‍ പറഞ്ഞ സ്ഥലം കണ്ണേട്ടന് പറ്റിയില്ലലോ… ഇനി കണ്ണേട്ടന്‍ തന്നെ പറ…. ചിന്നു ഒരു കപട ദേഷ്യത്തോടെ മറുപടി കൊടുത്തു….

എന്നാല്‍ നമ്മുക്കൊരു സിനിമയ്ക്ക് പോവാം… കണ്ണന്‍ ഒരു ഉപയം വെച്ചു.

അത് കേട്ട് ശരിക്കും പോവുമോ എന്ന ഭാവത്തില്‍ കണ്ണനെ നോക്കി….

ചിന്നു അല്ലേ പറഞ്ഞേ തിയ്യറ്റരില്‍ പോയിട്ട് കുറെ കാലാമായി എന്ന്….

ഹാ… സ്കുളിലെങ്ങനും പഠിക്കുമ്പോള്‍ പോയതാ… ചിന്നു മറുപടി കൊടുത്തു….

എന്നാല്‍ ഇന്ന് നമ്മുക്ക് കാണാന്‍ പോവാം…. എന്താ റെഡിയല്ലേ….

ഹാ… ഞാന്‍ റെഡി… നമ്മുക്ക് രാവിലെത്തെ ഷോയ്ക്ക് തന്നെ പോവാം…. ചിന്നു സന്തോഷത്തോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *