എന്തായാലും അത് കണ്ണന് ഒരു ആശ്വാസമായി. രാത്രി വരെ അവര്‍ ഒന്നിച്ചായിരുന്നു. ഓരോന്ന് സംസാരിച്ചിരുന്നു. വല്യച്ഛനും അച്ഛനും അങ്ങനെ കുറച്ച് പേരുണ്ടായിരുന്നു അവിടെ… ഭക്ഷണത്തിന്റെ കാര്യവും കല്യാണനടത്തിപ്പ് ഓക്കെയാണ് ചര്‍ച്ച. എല്ലാം കേട്ട് കണ്ണന് അവിടെ ഇരുന്നു.
കുറച്ച് കഴിഞ്ഞപ്പോ വിലാസിനി അങ്ങോട്ട് എത്തി. രാത്രി ഭക്ഷണത്തിനുള്ള ക്ഷണമാണ്. എതിര്‍ക്കാന്‍ നിന്നില്ല പിറകേ നടന്നു. ഉച്ഛക്ക് ശരിക്ക് കഴിക്കാന്‍ പറ്റിയില്ല. അതുകൊണ്ട് നല്ല വിശപ്പ്….
ഡൈനിംഗ് ഹാളിലേക്ക് ചെന്നപ്പോ ആകെ സ്ത്രീകള്‍. എല്ലാം അറിയാവുന്നവര്‍ തന്നെ പക്ഷേ എന്തോ ഒരു ജ്യാളത. ചിന്നു വന്ന് ടെബിളില്‍ ഇരുപ്പുണ്ട്. സാരി തന്നെയാണ് വേഷം പക്ഷേ രാവിലത്തെ അല്ല… സ്വര്‍ണ്ണങ്ങളും കുറവുണ്ട്. നാണം കൊണ്ടാവും തല താഴ്ത്തിയാണ് ഇരുപ്പ്.
ഞാന്‍ ചെന്ന് അവള്‍ക്ക് എതിരെയുള്ള ചെയറില്‍ ഇരുന്നു.
ഇതെന്താ അവിടെ ഇരിക്കുന്നേ…. ഇവിടെ വന്നിരിക്ക്…. നിധിനളിയന്റെ അമ്മയാണ്.
ചിന്നുവിന്റെ അടുത്തുള്ള ചെയര്‍ ചൂണ്ടി അവര്‍ പറഞ്ഞു. അത് കേട്ട് കണ്ണന് വിലാസിനിയെ നോക്കി. പോയി ഇരിക്കാന്‍ വിലാസിനി അംഗ്യം കാട്ടി. കണ്ണന് അവളുടെ അടുത്തുള്ള ചെയറില്‍ പോയി ഇരുന്നു. അവളിപ്പോഴും അവനെ നോക്കുന്നില്ല.
ഇനി വല്ല ദേഷ്യമുണ്ടോ… കണ്ണന് ചിന്തിച്ചു…. ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരുടെയും ഇടയില്‍ എങ്ങനെയാ…. ആകെ മൊത്തം നിശബ്ദത…
നിങ്ങളാരും ഇരിക്കുന്നില്ലേ…. കണ്ണന് നിശബ്ദതയ്ക്ക് വിരാമമിട്ട് കുടി നിന്നവരോട് ചോദിച്ചു….
ഇല്ല മോന് കഴിച്ചോ… ഞങ്ങള്‍ അത് കഴിഞ്ഞ് കഴിച്ചോളാം…. മിഥുനയുടെ അമ്മ പറഞ്ഞു.
ഇരുന്ന ഉടനെ വിഭവങ്ങള്‍ എല്ലാം വിളമ്പി. ഞങ്ങള്‍ കഴിക്കാന്‍ തുടങ്ങി. വിശപ്പുള്ളത് കൊണ്ട് പെട്ടെന്ന് കഴിച്ച് തീര്‍ന്നു. കണ്ണന് കൈ കഴുകി ആരെയും നോക്കാതെ പുറത്തേക്ക് നടന്നു. വീണ്ടും അളിയന്റെ ഒപ്പം….
അപ്പോഴെക്കും ബാക്കിയുള്ളവര്‍ കഴിക്കാന്‍ പോയി. നിധിനളിയനും. കണ്ണന് പൂമുഖത്ത് തനിച്ചായി. അവിടെ ഓരോന്ന് ചിന്തിച്ച് ഇരുന്നു.
കുറച്ച് കഴിഞ്ഞപ്പോ അളിയന് കഴിച്ച് വന്നു.
അളിയാ എന്താ ഇനി പരുപാടി…. നിധിന് ചോദിച്ചു.
ഇനിയെന്താ…. കിടക്കണം….. കണ്ണന് സ്വഭാവികമായി മറുപടി പറഞ്ഞു.
നേരിട്ട് കിടത്തതിലേക്കാണോ…. നിധിന് വീണ്ടും കുത്തി ചോദിച്ചു. അപ്പോഴാണ് അളിയന് ഉദ്ദേശിച്ച കാര്യം മനസിലായത്… അളിയന് ജാതകപ്രശ്നമൊന്നുമറിയില്ല…. അളിയനോട് ആകെ പറയാത്ത കാര്യം ചിലപ്പോള്‍ അതാവും….
അളിയാ… ഇന്നെന്തായാലും വയ്യ… നല്ല ക്ഷീണം…. ബാക്കി പിന്നെ…. സമയമുണ്ടല്ലോ…. മനസിലെ വിഷമം മറച്ച് സ്വഭാവികമായ രീതിയില്‍ പറഞ്ഞ് ഒപ്പിച്ചു….