അത് അന്നലെ…. ഇപ്പോ മാറിയില്ലേ….
പെണിന് അങ്ങനെ മാറാന്‍ പറ്റില്ല…. സ്വന്തമെന്ന് കരുതുന്ന ഒന്ന് മറ്റൊരാളുടെ ആവുന്നത് അവള് സഹിക്കില്ല….. ചിന്നുവിന് പ്രത്യേകിച്ച്….
അതിനിപ്പോ ഞാന്‍ എന്ത് ചെയ്യും… കണ്ണന് ചോദിച്ചു….
ഒന്നും ചെയ്യണ്ട…. അവളെ പോലെ വേറെ ആരെയും സ്നേഹിക്കണ്ട… അത് അവള്‍ക്ക് ഇഷ്ടമാവില്ല….
പിന്നെ ഞാന്‍ റോമിയോ ആണലോ… കണ്ണില്‍ കണ്ട പെണ്പിള്ളേരെ മൊത്തം സ്നേഹിക്കാന്‍….
കണ്ണാ…. അപ്പോഴെക്കും താഴെ നിന്ന് വിലാസിനിയുടെ വിളിയെത്തി….
അവര്‍ എണിറ്റ് താഴെക്ക് പോയി….
പിന്നെ ഒരുക്കങ്ങളായി ബഹളമായി അങ്ങിനെ ഒരു വിധം കല്യാണചെക്കനെ കുളിച്ച് കുട്ടപ്പനാക്കി. നീല ഷര്‍ട്ടാണ് അവന് ഇട്ടിരുന്നത്. അതിന് ചേര്‍ന്ന മുണ്ടും. ഷേവ് ചെയ്ത് മൊഞ്ചാക്കിയ കവിള്‍തടം.
ഒമ്പതുമണിയായപ്പോഴെക്കും വീടിന്റെ മുറ്റം നിറഞ്ഞിരുന്നു. ആകെ ജനപ്രളയം. കുടുംബക്കാരും ക്ലാസിലെ കുട്ടുകാരും നാട്ടിലെ കുട്ടുകാരും അയല്‍വാസികളും നാട്ടുകാരും അങ്ങിനെ ഒരു ഉത്സവത്തിനുള്ള ആള്ക്കാര്….
ഇതൊക്കെ കണ്ടപ്പോള്‍ കണ്ണന് ഇതുവരെയില്ലാത്ത ഒരു ടെന്‍ഷന്‍…. ആദ്യമായി കല്യാണം കഴിക്കുന്നതു കൊണ്ടാവും….
ഒമ്പതരയായപ്പോഴെക്കും കണ്ണന്നോട് മണ്ഡപത്തില്‍ കയറാന്‍ പറഞ്ഞു. എല്ലാരുടെ ഒറ്റയ്ക്ക് ഇരിക്കുന്നതില്‍ ഒരു നാണമോ ജ്യാളതയോ അങ്ങിനെ എന്തോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഫീല്‍….
ധാര്‍മ്മേടത് തീരുമേനിയാണ് പൂജാരിയായി വന്നത്. ഒരുപാട് തിരക്കുള്ള ആളാണ്. പക്ഷേ കണ്ണന്റെ അച്ഛനും അമ്മയും പറഞ്ഞാല്‍ വരാതിരിക്കാന്‍ കഴിയില്ല. അദ്ദേഹം പുജകള്‍ തുടങ്ങി. കണ്ണന് അയളുടെ മുഖത്തേക്ക് ഒന്ന് നോക്കി.
കോളേജ് കഴിഞ്ഞ് അടിച്ചുപൊളിച്ച് നടക്കേണ്ട തന്നെ പിടിച്ച് കെട്ടിക്കാന്‍ കുട്ടുനിന്ന പ്രതിയെ പോലെ അയളെ കുറച്ച് നേരം നോക്കി നിന്നു.
അയള് തിരിഞ്ഞ് നോക്കിയില്ല. ഹോമകുണ്ഡതനു മുന്നില്‍ മന്ത്രങ്ങള്‍ ഉരുവിട്ട് ഇരിക്കുകയായിരുന്നു അദ്ദേഹം…. അപ്പോഴെക്കും അടുത്ത ശല്യങ്ങള് എത്തി. ഫോട്ടോഗ്രഫേര്‍സ്. മര്യദയ്ക്ക് ഒന്നു കല്യാണം കഴിക്കാനുള്ള സമധാനം അതോടെ പോയി. അങ്ങിനെ ചെയ്യ് ഇങ്ങിനെ ചെയ്യ് എന്നോക്കെ പറഞ്ഞ് കഷ്ടപെടുത്തികൊണ്ടിരിക്കുന്ന ടീംസാ…
ഒമ്പതെ മുക്കലായപ്പോള്‍ ചിന്നുവിന്റെ വീട്ടില്‍ നിന്നും നിധിനളിയന്റെ കാര്‍ എത്തി. കാര്‍ മുറ്റത്തേക്ക് കയറ്റി നിര്‍ത്തി. പുറകില്‍ നിന്ന് സാരിയുടുത്ത് ചിന്നുവിറങ്ങി. ചുവപ്പില്‍ ഡോള്‍ഡന്‍ ഡിസൈനുള്ള സാരി. മാലകളും വളകളും അരപട്ടയും നെറ്റിചുട്ടിയുമായി കണ്ണന്റെ ചിന്നു.
അമ്പലത്തിലോക്കെ ചുമരില്‍ കൊത്തിവെച്ച പ്രതിമകള്‍ പോലെയായിരുന്നു അവള്. സാരിയില്‍ അവളുടെ ശരീരവടിവും അംഗലാവണ്യവും എടുത്ത്