നാടും നാട്ടുകാരെയും അറിച്ചുകൊണ്ടുള്ള വലിയ ഒരു കല്ല്യാണമായിരുന്നു.
ഒരാഴ്ച മുമ്പ് തന്നെ പന്തലിന്റെ പണി തുടങ്ങി. വീടിന്റെ മുറ്റവും തൊടിയുടെ ഭാഗങ്ങളും അടങ്ങുന്ന വലിയ കല്ല്യാണപന്തല്‍. മുറ്റത്ത് ഒരു ഭാഗത്ത് കല്ല്യാണമണ്ഡപം…. ആകെ മൊത്തം ബഹളം. തിരക്കുകളില്‍ പെട്ട് ഗോപകുമാറും വൈഷ്ണവും…
ദിനങ്ങള്‍ കുറഞ്ഞ് കുറഞ്ഞ് വന്നു. തിരക്കില്‍ പെട്ട് കണ്ണനും ചിന്നുവിനും ഒന്ന് മിണ്ടാനോ കാര്യങ്ങള്‍ ചോദിച്ചറിയാനോ ഉള്ള സമയം പോലും കിട്ടാതെയായി.
അങ്ങിനെ കല്യാണതലേന്നെത്തി. വൈഷ്ണവത്തില്‍ ആകെ ജനത്തിരക്കായിരുന്നു. കസിന്സും മറ്റഅ കുടുംബകാരും. ചെറുതായി തിരക്കു കുറഞ്ഞപ്പോ കണ്ണന് ചിന്നുവിനെ വിളിച്ചു. സാധാരണയില്‍ കുറച്ചധികം നേരം സംസാരിച്ചു. അധികവും കല്ല്യാണവിശേഷം തന്നെയായിരുന്നു. ഏതാനും മണിക്കുറിനുള്ളില്‍ ഫോണിന് അപ്പുറത്തുള്ള ആള് തന്റെ ഒപ്പമാവും…. കുറച്ച് നേരത്തെ സംസാരത്തിന് ഇടയിലേക്ക് കസിന്‍സ് കയറി വന്നു എല്ലാം കൊളമാക്കി. അവരുടെ ശല്യം കാരണം ഫോണ്‍ വേക്കണ്ട സ്ഥിതിയായി….
കണ്ണന് രാത്രി ഭക്ഷണത്തിന് ശേഷം കസിന്‍സിന് ഒപ്പം ഇരുന്നു. കല്ല്യാണചെക്കനെ കളിയാക്കാനും കളിച്ചും ചിരിച്ചും കുറച്ചധികം സമയം. എന്നാല്‍ പതിനൊന്ന് മണിയായപ്പോള്‍ വിലാസിനി നാളത്തെ കല്യാണചെക്കനെ നിര്‍ബന്ധിച്ച് കിടക്കാന്‍ പറഞ്ഞയച്ചു.
പിറ്റേന്ന് കല്യാണദിനം…. സൂര്യന് ഉണരും മുമ്പ് അലറാം പതിവ് പോലെ അടിച്ചു. തിരക്കിനിടയില്‍ അലറാം ഓഫാക്കാന്‍ മറന്നിരുന്നു തലേന്ന് അതോടെ ഉറക്കം പോയി. പത്ത് മണിക്കാണ് മുഹൃര്‍ത്തം. അതുവരെ വേറെ പരുപാടിയൊന്നുമില്ല…. ചുമ്മ കണ്ണ് തുറന്ന് കിടന്നു.
ഒരിക്കലും പ്രതിക്ഷിക്കാത്ത ഒന്നായിരുന്നു കല്ല്യാണം. ഒരു ജോലിയൊക്കെ ആയിട്ട് മനസിനിണങ്ങുന്ന ഒരു പെണ്ണിനെ പ്രേമിച്ച് വീട്ടുകാരുടെ സമ്മതത്തോടെ കല്ല്യാണം കഴിക്കണം എന്നതായിരുന്നു ആഗ്രഹം… എന്നാല്‍ വളരെ പെട്ടെന്ന് കല്ല്യാണം ആയി. അഞ്ച് മണിക്കുര്‍ കഴിഞ്ഞാല്‍ അവള് എന്റെ ജീവിതത്തിലേക്ക്…. അമ്മയും അച്ഛനും അടങ്ങുന്ന ചെറിയ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കുടെ…. ഈ മൂന്ന് മാസം കൊണ്ട് തനിക്ക് അവളെ ഒരുപാട് ഇഷ്ടപ്പെട്ടു. എന്നാല്‍ താന്‍ കാരണം അവളെ ഇനി ദുഃഖിപ്പിക്കാന്‍ പാടില്ല. ശരീരികസുഖത്തിന് അവളെ കാണാന്‍ പറ്റില്ല. അവളെ ഇനി ശരിക്ക് സ്നേഹിക്കണം….
അങ്ങിനെ ഓരോന്ന് ആലോചിക്ക് കിടക്കുമ്പോഴാണ് വാതിലില്‍ മുട്ട് കേള്‍ക്കുന്നത്…. അവന് എണിറ്റ് വാതില്‍ തുറന്നു. മിഥുനയാണ്….
കല്ല്യാണചെക്കന്‍ എണിറ്റില്ലേ…. വാതില്‍ തുറന്ന ഉടനെ മിഥുന ചോദിച്ചു…
ആ…. എണിറ്റു… നീയെന്താ ഈ നേരത്ത്….
അതിന് മറുപടി പറയും മുമ്പ് അവള് അവന്റെ ബെഡില്‍ ഇരുന്നു. കുടെ അവനെ വലിച്ച് അടുത്തിരുത്തി. അവന്റെ തോളില്‍ തല ചായ്ച്ചു.
ഇനി ഇങ്ങനെ നിന്റെ കുടി ഇരിക്കാന്‍ പറ്റില്ലലോ… കുടെ ഒരാളുടെ ഉണ്ടാവില്ലേ…. മിഥുന അല്പം ദുഖത്തോടെ പറഞ്ഞു.
അതിനെന്താ അവള്‍ക്ക് കുഴപ്പമൊന്നുമുണ്ടാവില്ല… നീയെന്റെ കസിനല്ലേ….
അതൊന്നും പറയാന്‍ പറ്റില്ല…. ഞാന്‍ നിന്നെ ഒന്ന് കിസ്സടിച്ചതിന് അന്ന് അവള് മിണ്ടാതിരുന്നത് ഓര്‍മ്മയില്ലേ….