തങ്ങളുടെ ഡ്രസിംങില് റൂമില്‍ മുറിവിന് സ്പ്രേ അടിക്കുന്നതിനിടയിലാണ് ചിന്നു അങ്ങോട്ട് കയറി വരുന്നത്. ഇടത് കൈ ചോരയില്‍ നില്‍ക്കുന്നത് കണ്ട് അവള് നന്നായി പേടിച്ചിട്ടുണ്ട്. അവള് റൂമിന് പുറത്ത് നിന്ന് ഉള്ളിലേക്ക് ദയനീയമായി നോക്കി നിന്നു. സ്പ്രേയുടെ നീറ്റലില്‍ കണ്ണടച്ച് നിന്നിരുന്ന കണ്ണന് കണ്ണ് തുറന്നപ്പോഴാണ് വാതിലില്‍ നില്ക്കുന്ന ചിന്നുവിനെ കണ്ടത്.
അവളുടെ മുഖത്തും വിഷമം കാണാന്‍ അവന് സാധിച്ചു. അവന് രണ്ട് കണ്ണ് അടച്ച് കുഴപ്പമില്ല എന്ന് കാണിച്ചു.
സ്പ്രേ അടിച്ച് കഴിഞ്ഞ് കുടെ ഉള്ളവരോട് ഇപ്പോ വരാമെന്ന് പറഞ്ഞ് അവന് അവളുടെ അടുത്തേക്ക് നടന്നു….
എന്തുപറ്റി മുഖമാകെ ഒരു വിഷമം…. കണ്ണന് അവളോട് ചോദിച്ചു….
അല്ല ഈ മുറി…. കൈയിലെ മുറിയെ ചുണ്ടി അവള് ചോദിച്ചു….
ഓ… ഇതോ… കമ്പനിപെയ്ന്റ് ഇളകിയതാ…. ഇടനെ പുതിയത് വന്നോളും…. ഇതൊക്കെ സര്‍വ്വസാധാരണം എന്ന മട്ടില്‍ അവന് മറുപടി നല്കി….
വേദനയുണ്ടോ….. അവള് അല്പം ദുഃഖഭാവത്തില്‍ ചോദിച്ചു….
ചെറുതായിട്ട്… പക്ഷേ കുഴപ്പമില്ല…. എന്റെ ബാറ്റിംഗ് എങ്ങിനെയുണ്ടായിരുന്നു…
ഹാ… നന്നായിരുന്നു….
അതേയ് എണിറ്റ് നിന്ന് കൈയടിച്ചത് എല്ലാരും കണ്ട് കാണില്ലേ…. കണ്ണന് സംശയഭാവത്തില്‍ ചോദിച്ചു.
കണ്ടോട്ടെ… അതിനെന്താ….
അല്ല സ്വന്തം കോളേജ് ടീമിനെതിരെ കളിക്കുന്ന കളിക്കാരെ ഇങ്ങനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നത് അവര്‍ക്കിഷ്ടപെടുമോ….
അതിന് ഞാന്‍ എതിര് ടീമിന് വേണ്ടിയല്ലലോ കയ്യടിച്ചത്… കണ്ണേട്ടന് വേണ്ടിയല്ലേ…. ചിന്നു ആലോചനയൊന്നുമില്ലാതെ പറഞ്ഞു….
അവര്‍ വന്ന് ചോദിച്ചാലോ….
ചോദിച്ചാല്‍ ഞാന്‍ സത്യം പറയും… എന്തിനാ നമ്മള് പേടിക്കുന്നത്….
ഹാ… എന്നാ ഓക്കെ….
ഹാലോ…. എന്താ ഇവിടെ… പെട്ടെന്ന് റൂമില്‍ നിന്ന് ഒരുത്തന് ചോദിച്ചു… ചിന്നുവും
കണ്ണനും അവനെ നോക്കി. അവന് പതിയെ അവരുടെ അടുത്തേക്ക് വന്നു.
വൈഷ്ണവേ… എതാ ഈ കുട്ടി…. വന്നവന് ചോദിച്ചു…
അളിയാ… ഇത് ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്ണാ…. ഗ്രിഷ്മ… അവന് അവളെ പരിചയപ്പെടുത്തി….
ഇത് ഗൗതം… ഞങ്ങളുടെ ടീമിലെ ചെണ്ടയാ….
അത് കേട്ട് അല്പം ചമ്മലോടെ ഗൗതം വൈഷ്ണവിന്റെ വയറ്റില്‍ തട്ട് കൊടുത്തു.
ചെണ്ടയോ…. ക്രിക്കറ്റില്‍ എന്തിനാ ചെണ്ടാ…. ചിന്നു മനസിലാവാതെ ചോദിച്ചു….
എതിര് ടീമിന് വാരി കോരി റണ്‍സ് ധാനം ചെയ്യുന്ന ധാനശീലരായ ബോളേഴ്സിനെ ഞങ്ങള്‍ വിളിക്കുന്ന പേരാണ് അത്…