അയ്യോ… അത് മോശമല്ലേ….
അണോ… എന്നാ വേണ്ട…. നീ വിശപ്പ് സഹിച്ച് ഇരുന്നോ…. കണ്ണന് കളിയാക്കി പറഞ്ഞു….
കണ്ണേട്ടാ…. ചിന്നു കിണുങ്ങി പറഞ്ഞു….
ശരി ഞാന്‍ പോയി പറച്ചു കൊണ്ടുവരാം… നീ ആരേലും വരുന്നുണ്ടോന്ന് നോക്ക്…..
ആ നോക്കാം…. ചിന്നു പറഞ്ഞു….
നോക്കിയ പോരാ…. വന്നാല്‍ വിളിച്ചു പറയണം…
ശരി പറയാം… കണ്ണേട്ടന് വേഗം പോയി പറിച്ചു വാ… ചിന്നു ധൃതി കുട്ടി.
കണ്ണന് കമ്പിവേലിയുടെ ഇടയിലൂടെ ഊളിയിട്ട് തോട്ടത്തിന് അകത്ത് കയറി. പയ്യെ പയ്യെ മരത്തിന് അടുത്തെത്തി രണ്ടു നല്ല മതാളനാരങ്ങ പൊട്ടിച്ചു. പിന്നെ വന്ന വഴി തിരിച്ചിറങ്ങി.
രണ്ട് വലിയ മാതളനാരങ്ങ കണ്ട ചിന്നുവിന്റെ കണ്ണ് പുറത്തേക്ക് തള്ളി…. ഇതുവരെ കഴിച്ചിട്ടില്ല അത്. ഇന്നു അത് സാധിച്ചു. അവള് കമ്പിവേലി കടന്നു വരുന്ന കണ്ണന്റെ അടുത്തേക്ക് ഓടി.
ഓടിയടുത്ത ചിന്നുവിന് ഒരു മാതളനാരങ്ങ കണ്ണന് പുഞ്ചിരിയോടെ സമ്മനിച്ചു. അവള് അത് വാങ്ങി. പൊളിച്ചു നോക്കി… തൊലി ഇത്തിരി കടുപ്പമാണ്. എത്ര ശ്രമിച്ചിട്ടും തൊലി മുറിക്കാന്‍ സാധിക്കുന്നില്ല. അവസാനം ഗതിയില്ലാതെ അവള് അവന് നേരെ നീട്ടി…
കണ്ണേട്ടാ… ഇതൊന്ന് പൊളിച്ച് തരുമോ…. പ്ലീസ്…. അവള് വിനയത്തോടെ കൊഞ്ചി….
അവളുടെ എക്സ്പ്രഷന്‍ കണ്ട് കണ്ണന് എതിര് പറയാന്‍ തോന്നിയില്ല. അവന് ചിരിയോടെ ആ ഫലം വാങ്ങി. പിന്നെ അല്പം പാട് പെട്ട് പൊളിച്ചുകൊടുത്തു.
അത്യാവശ്യം വലിയ അല്ലിയായിരുന്നു അതില്‍. പൊളിച്ചു കിട്ടിയ പാടെ അവള് അകത്താക്കന്‍ തുടങ്ങി. അവളുടെ തീറ്റ കണ്ട് ഒരാഴ്ചയായി തിന്നാന്‍ ഒന്നും കിട്ടിയിട്ടില്ലാത്ത ആളെ കണ്ട പോലെ കണ്ണന് നോക്കി നിന്നു.
അവള് നിമിഷനേരം കൊണ്ട് തിന്നു തീര്‍ത്തു. കണ്ണന് അപ്പോഴും രണ്ട് അല്ലി മാത്രമേ കഴിച്ചിട്ടുണ്ടായിരുന്നുള്ളു. അവള് കൈയില്‍ ഉണ്ടായിരുന്ന ബാക്കി തൊലി വലിച്ചെറിഞ്ഞു. പിന്നെ മാത്രമാണ് കണ്ണനെ നോക്കിയത്.
കണ്ണന് പയ്യെ പയ്യെയാണ് കഴിച്ചിരുന്നത്. അതും വളരെ അസ്വദിച്ച്…
അത് കണ്ടങ്ങനെ കുറച്ച് നേരം അങ്ങനെ നിന്നു പോയി… അപ്പോഴാണ് തന്നെ നോക്കി നില്ക്കുന്ന ചിന്നുവിനെ ശ്രദ്ധിക്കുന്നത്. അവന് അവളെ നോക്കി.
കഴിഞ്ഞോ…. കണ്ണന് മാതളനാരങ്ങയെ പറ്റി ചോദിച്ചു….
ഹാ…. എപ്പോഴേ കഴിഞ്ഞു.. അവള് രണ്ടു കൈയും ഉയര്‍ത്തി മറുപടി നല്കി…
ഇനി വേണോ…. കൈയിലെ മാതളനാരങ്ങ കാണിച്ച് കണ്ണന് ചോദിച്ചു…
വേണ്ടാ…. അവള് മറുപടി പറഞ്ഞു…
അങ്ങനെ അല്പസമയത്തിന് ശേഷം അവര്‍ വീണ്ടും ബൈക്കില്‍ കയറി മല കയറ്റം തുടങ്ങി…മുകളിലെത്തും തോറും റോഡിന്റെ അവസ്ഥ മോശമായി തുടങ്ങി. മഴവെള്ളം കുത്തിയൊലിച്ച് ഉരുളന്‍ കല്ലുകളും വലിയ കുഴികളുമുള്ള അസ്സല് ഓഫ് റോഡായി മാറിയത്…