മ്… അവള് സമ്മതത്തോടെ മൂളി.
വഴിയറിയുമോ… കണ്ണന് വീണ്ടും ചോദ്യമെറിഞ്ഞു.
കുറച്ച്….
ബാക്കി….
നമ്മുക്ക് ചോയ്ച്ച് ചോയ്ച്ച് പോവാം… ചിന്നു മറുപടി നല്കി…
ഒരു ചിരിയോടെ കണ്ണന് ബൈക്കെടുത്തു. ചിന്നു തന്റെ കൈകള്‍ കണ്ണന്റെ തോളില്‍ വെച്ച് പിടിച്ചിരുന്നു.
അങ്ങിനെ ബൈക്ക് അടിവാരത്തോടടുത്തു. അവിടെ നിന്ന് ഇനി കയറ്റമാണ്. അതുവരെ നല്ല റോഡാണ്. അവിടെ നിന്ന് റോഡിന്റെ വലുപ്പം കുറഞ്ഞു. കഷ്ടിച്ച് ഒരു കാറിന് പോകാവുന്ന പാത… എന്നോ ടാര്‍ ചെയ്തതാണ്. പലയിടത്തും നല്ല കുഴികള്‍ ഉണ്ട്. അവര്‍ ആ വഴിയില്‍ ആ മല ലക്ഷ്യമാക്കി നിങ്ങി.
മുന്നില്‍ തങ്ങള്‍ കീഴടക്കാനുള്ള മല കാണാന്‍ സാധിക്കുന്നുണ്ട്. അത്യാവിശ്യം ഉയരമുള്ള ഒരു മല. മല മേഘങ്ങളെ തൊട്ട് നെഞ്ച് വിരിച്ച് നില്ക്കുന്നു.
പോകും വഴി അവള് അവള്‍ക്കറിയാവുന്ന ആ മലയുടെ ചരിത്രങ്ങള്‍ പറഞ്ഞു. മുത്തുവന്മല. പണ്ട് ബ്രീട്ടിഷ് ഭരണത്തിനെതിരെ എതിര്‍ത്ത നാട്ടുകാര്‍ ഒളിച്ചിരുന്നത് ഈ മലയിലാണ് പോലും. അതിനെ സാധൂകരിക്കും വിധം ഒരുപാട് ഗുഹകളും ഉള്‍വഴികളും അവിടെയുണ്ട്. ആ മലമുകളിലേക്കുള്ള വഴിയെ ഒരു ബംഗ്ലാവുണ്ട്. അന്ന് ബ്രിട്ടിഷുകാര്‍ പണി കഴിപ്പിച്ചതാണത്.
മല കയറി തുടങ്ങിയപ്പോള്‍ ചിന്നുവിന് വയറില്‍ നിന്ന ഒരു വിളി വന്നു. വിശപ്പാണ്. അവള് പതിയെ അവനോട് പറഞ്ഞു.
കണ്ണേട്ടാ… എനിക്ക് ചെറുതായിട്ട് വിശക്കുന്നു…
ചെറുതായിട്ടോ…. കണ്ണന് കളിയാക്കി ചോദിച്ചു…
ഹാ… എനിക്ക് എന്തെലും കഴിക്കണം…. ഒന്ന് നോക്കുമോ…
ഇവിടെങ്ങും വീടൊന്നും കാണുന്നില്ല… വാ നമ്മുക്ക് വല്ല പഴങ്ങളുണ്ടോന്ന് നോക്കാം….
അവന് ചുറ്റും നീരിക്ഷിച്ച് യാത്ര തുടര്‍ന്നു. അധികം വൈകാതെ കമ്പിവേലി തിരിച്ച് അടച്ച ഒരു തോട്ടത്തിന് അടുത്തെത്തി. തെങ്ങും കവുങ്ങും കുരുമുളകും ഒക്കെയാണ് പ്രധാന വിള. കണ്ണന് വണ്ടി നിര്‍ത്തി. ചിന്നു ഇറങ്ങി. അവള് ചുറ്റും നോക്കി. ആകെ തെങ്ങും കവുങ്ങും മാത്രം…
കണ്ണേട്ടാ എന്താ ഇവിടെ…. അവള് സംശയത്തോടെ ചോദിച്ചു.
ടീ അത് നോക്കിക്കെ…. തോട്ടത്തിന്റെ ഒരു അറ്റത്തേക്ക് ചൂണ്ടി കണ്ണന് പറഞ്ഞു.
അവിടെ ഒരു അറ്റത്ത് മാതളനാരങ്ങ ചെടി ഉണ്ടായിരുന്നു. അതില്‍ താഴെക്ക് തുങ്ങി നില്ക്കുന്ന കുറച്ച് മാതളനാരങ്ങയും. അത് കണ്ട് ചിന്നുവിന് സന്തോഷമായി. പക്ഷേ
എങ്ങിനെ എടുക്കും… ചിന്നു കണ്ണനെ നോക്കി….
കണ്ണേട്ടാ…. എങ്ങനെ പറക്കും….
മതിലു ചാടേണ്ടി വരും….