ചോദിച്ചത് പക്ഷേ എന്റെ ഹൃദയത്തിലെ അമ്പലത്തിൽ സ്ഥാപിച്ച ദേവിയെ നോക്കി ആണ്.
പക്ഷേ അവൾ ഒന്നും മിണ്ടിയില്ല. അത് എന്നെ നിരാശ പെടുത്തി.ഞാൻ പ്ലിങ് ആയി അവിടെ നിന്നു. അപ്പൊൾ തന്നെ ബെൽ അടിചത് കാരണം രക്ഷപെട്ടു.അവർ പോയതും ഒപ്പം ഉള്ള എല്ലാം കൂടി എന്നെ നോക്കി ആക്കി ചിരിച്ച് തുടങ്ങി.ഉച്ച വരെ അതും പറഞ്ഞ് എന്നെ കളിയാക്കി കൊന്നു.അതിനിടയിൽ റിയാസിന്റെ പെണ്ണിൻറെ പേര് ഞാൻ ചോദിച്ചു മനസ്സിലാക്കി “അയിഷ” . BA English ആദ്യ വർഷ വിദ്യാർത്ഥികൾ ആഹ്ന് രണ്ട് പേരും . അത് കേട്ടപ്പോൾ എനിക്ക് ഒരു സന്തോഷം ഒക്കെ തോന്നി. പക്ഷേ അവളുടെ പേര് അറിയാത്തത് എന്നിൽ നിരാശ ഉളവാക്കി. അന്ന് പുറത്തുപോയി ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ട് നേരെ റിയാസിന്റെ ഒപ്പം അയിഷയുടെ ക്ലാസ്സിലേക്ക് പോയി. റിയാസിനെ കണ്ടപ്പോൾ തന്നെ അയിഷ അവന്റെ അടുത്തേക്ക് വന്നു .പക്ഷേ എന്റെ ദേവി ഒപ്പം ഉണ്ടായില്ല വീണ്ടും ഞാൻ നിരാശനായി പോവാൻ തിരിച്ച് നടന്നപ്പോൾ പുറകിൽ നിന്നൊരു മധുര ശബ്ദം കേട്ടു.
“അതേ ചേട്ടാ ഒന്ന് നിക്കോ!”
ആരാണെന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ സ്തംഭിച്ച് നിന്ന് പോയി.അതേ എന്റെ ദേവി ആണ് എന്നെ വിളിക്കുന്നത്.പക്ഷേ രാവിലെ ഞാൻ ചോദിച്ചപ്പോ മിണ്ടാത്തത് കൊണ്ട് ചെറിയ ജാഡ ഇടാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഞാൻ: ന്താ എന്തിനാ എന്നെ വിളിച്ചത്?
അവൾ:എനിക്ക് ഒരു സഹായം ചെയ്യോ?
ഞാൻ: എന്ത് സഹായം ആണെന്ന് പറഞാൽ അല്ലേ ചെയ്തു തരാൻ പറ്റൂ.
അവൾ: എന്റെ ഒപ്പം ഒന്ന് ഓഫീസ് റൂം വരെ വരുമോ.??
അവൾ അങ്ങനെ ചോദിച്ചപ്പോൾ എന്റെ മനസ്സ് തുള്ളിച്ചാടി .പക്ഷേ ഞാൻ പുറമെ പരുക്കൻ ആയി തന്നെ നിന്നു.
ഞാൻ: നിനക്ക് ഒറ്റക് പോയാൽ എന്താ??
അവൾ: അവിടെ കുറച് ചേട്ടന്മാർ നൽകുന്നുണ്ട് അവരുടെ നോട്ടം ഒന്നും ശേരിയല്ല. അതുകൊണ്ട് ആണ് .ചേട്ടനു ബുദ്ധിമുട്ട് ആണെങ്കിൽ വരണ്ട. സോറി.
പക്ഷേ ഈ പ്രാവശ്യം എന്റെ മനസ്സ് അലിഞ്ഞു ഞാൻ യാന്ത്രികമായി തന്നെ അവളുടെ ഒപ്പം നടന്നു നീങ്ങി.ഓഫീസ് റൂം എത്തുന്നതിനു മുമ്പ് ഒരു ആൾക്കൂട്ടം കണ്ടൂ.അവളോട് ഓഫീസ് റൂമിലേക്ക് പോവാൻ പറഞ്ഞ് .ഞാൻ ആളുകൾ കൂടിയ സ്ഥലത്തേക്ക് ചെന്നു.പക്ഷേ അവിടെ കണ്ട കാഴ്ച എന്റെ ഉള്ളിലെ സഖാവിനെ ഉണർത്തുന്നത് ആയിരുന്നു . കോളേജിലെ തന്നെ പ്രധാന ശല്യം അലൻ .അവനും അവന്റെ കൂടെ ഉള്ളവരും കൂടി ഒരു പാവം പെണ്ണിനെ അവന്റെ ഒപ്പം പിടച് ഇരുത്തി തോളിൽ കൂടി കയിട്ട് അവളെ അവന്റെ അടതെക്ക് വലിക്കുന്നു.ആ പെങ്കൊച്ച് കരയുകയാണ്.അത് കണ്ടപ്പോൾ അച്ഛന്റെ വാക്കുകൾ ആണ് മനസ്സിൽ വന്നത്.””മോനെ മറ്റുള്ളവർ കഷ്ടപ്പെടുന്നത് കണ്ടൂ ഒരു നിമിഷം പോലും പകച്ചു നിക്കരുത് അവരെ ഉടനെ സഹായിക്കുക അതാണ് ഒരു യഥാർത്ഥ പൗരന്റെ കടമ””.
ഞാൻ നേരെ ആ പെങ്കൊച്ചിന്റെ അടുത്തേക്ക് പോയി. അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അവളുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു .പക്ഷേ അലൻ അവളെ ബലമായി പിടിച്ചു.അവൾക് അവന്റെ കൈ അമരുന്നിടത്ത് വേദന എടുക്കാൻ തുടങ്ങി.ഞാൻ അവന്റെ കൈ ബലമായി വേർപെടുത്തി അവളെയും കൊണ്ട് പുറത്തേക്ക് നടന്നു.