ശംഭുവിന്റെ ഒളിയമ്പുകൾ 31 [Alby]

Posted by

അത് സമ്മാനമായി ലഭിച്ചതെനിക്കും. അതുകൊണ്ട് എന്നോട് പെരുമാറുമ്പോൾ സൂക്ഷിച്ചുവേണം. ഒരുപക്ഷെ ഇനിയൊരു തലയാവും എനിക്ക് സമ്മാനമായി ലഭിക്കുക”പത്രോസിന്റെ മുഖത്തുനോക്കി അവളത് പറഞ്ഞപ്പോൾ അയാളൊന്ന് പതറി.പക്ഷെ പിറകെ വന്ന ശംഭുവിനെ അയാൾ കണ്ടില്ല.
അവനെക്കണ്ടു ഞെട്ടിയ പത്രോസ് അടിച്ചിരുന്നതിന്റെ കെട്ട് വിട്ടു.ഒപ്പം നെറ്റിയിൽ നിന്നും വിയർപ്പ്കണങ്ങൾ മുഖത്തുകൂടെ ഒലിച്ചിറങ്ങി.അപ്പോൾ ശംഭുവിന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു വീണ.

“സാറെ പത്രോസേ നീയൊക്കെ എത്രകണ്ട് ശ്രമിച്ചാലും തൊടില്ല ഒരുത്തനും.പറഞ്ഞേക്ക് നിന്റെ രാജീവനോട്‌,ഒപ്പം നിന്റെ പുതിയ കൂട്ടുകാരനായ ഗോവിന്ദിനോടും.”
കൂടുതൽ നിൽക്കാതെ പത്രോസ് വലിഞ്ഞു.വീണയുടെ മനസ്സ് മനസ്സിലാക്കിയ ശംഭു കയ്യാങ്കളിക്ക് മുതിർന്നതുമില്ല.പക്ഷെ ഗോവിന്ദിന്റെ കാര്യം അവൾക്ക് പുതിയ അറിവായിരുന്നു.ഒറ്റക്ക് കിട്ടുമ്പോൾ ശംഭുവിനോട് കാര്യങ്ങൾ ചോദിച്ചറിയാം എന്ന് വീണയൂറപ്പിച്ചു.
*****
ചെട്ടിയാർ……… അയാൾ ഗോവിന്ദിന് പിറകെയായിരുന്നു.കുറച്ചു നാൾ അയാളുടെ കണ്ണിൽ പെടാതെ ഗോവിന്ദ് ഒളിച്ചുനടന്നു.പക്ഷെ പിടി വീണതും പെട്ടെന്നായിരുന്നു.രാജീവ്‌ വിളിച്ചതുകൊണ്ട് അയാളെ കാണാൻ പോകുന്ന വഴിയെ ആയിരുന്നു ഗോവിന്ദിന്റെ വണ്ടിക്ക് ചെട്ടിയാരുടെ പിള്ളേർ ക്രോസ്സ് വച്ചത്.പിന്നാലെ തന്റെ ജാഗ്വറിൽ ചെട്ടിയാരും.

“അട……എന്നാച്ച് ഗോവിന്ദ്?കണ്ടതും ഒരു വെപ്രാളം പോലെ.കുറെ കാലം ആയി നിന്റെ പിന്നാലെ ഓടാൻ തുടങ്ങിയിട്ട്.ഇപ്പൊ കയ്യിൽ കെടച്ചാച്ച്
അപ്പൊ പോലാമാ.”മലയാളവും തമിഴും കൂട്ടിക്കലർത്തി തമിഴാളത്തിലാണ് ചെട്ടിയാരത് പറഞ്ഞത്.

അപ്പോഴേക്കും ചെട്ടിയാരുടെ ഗുണ്ടകൾ ഗോവിന്ദിനെ
പിടുത്തമിട്ടുകഴിഞ്ഞിരുന്നു.ഗോവിന്ദ് കുതറി നോക്കിയെങ്കിലും അവരുടെ പിടിയിൽ നിന്ന് രക്ഷപെടാനായില്ല.
അതിലൊരാൾ ഗോവിന്ദിന്റെ പള്ളക്ക് കത്തി വച്ചതും ഗോവിന്ദൻ ഒന്നടങ്ങി.

അപ്പോഴാണ് പോക്കറ്റിലിരുന്ന്
ഗോവിന്ദിന്റെ ഫോൺ റിങ്‌ ചെയ്തത്.
അവരിലൊരാൾ ഫോൺ എടുത്തു നിലത്തെറിഞ്ഞുടച്ചു.ശേഷം
ഗോവിന്ദിനെ മറ്റൊരു കാറിൽ കയറ്റി മുന്നോട്ട് കുതിച്ചു.പിന്നാലെ ചെട്ടിയാരും.ഗോവിന്ദിന്റെ കാറും അവർ തങ്ങൾക്കൊപ്പമെടുത്തിരുന്നു

യാത്രയുടെ മദ്ധ്യേ ചെട്ടിയാരുടെ ഫോണിൽ നിന്നും ഒരു കാൾ പോയി.
“ആളെ കിട്ടി”എന്ന് മാത്രം പറഞ്ഞു.

“രണ്ടു ദിവസം ഒന്ന് പുകയത്ത് നിർത്തിയെക്ക്.ഒന്ന് പഴുക്കുമ്പോഴേക്കും ഞാനങ്ങെത്തിയേക്കാം”എന്ന മറുപടിയോടെ മറുതലക്കൽ ഫോൺ കട്ടായി.
*****
വിക്രമൻ…….എംപയർ ഗ്രൂപ്പിന്റെ എംഡിയുടെ മുന്നിലാണ്.തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി അയാൾ വിനോദിന് മുന്നിലിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *