സുനന്ദയെ ഒന്ന് കാണണമെന്ന് കരുതി ശംഭു ഹോട്ടലെത്തിയപ്പോൾ അങ്ങോട്ട് കയറി.വീണ കാറിൽ തന്നെയിരുന്നു.കുറച്ചു സമയം കാറിനുള്ളിലിരുന്നപ്പോൾ മടുപ്പ് തോന്നിയ വീണ അല്പനേരം പുറത്ത് നിൽക്കാമെന്ന് കരുതിയാണ് ഇറങ്ങിയത്.അത് ഹോട്ടൽ ബാറിൽ നിന്നും നില്പനും വിട്ട് വരികയായിരുന്ന പത്രോസ് കാണുകയും ചെയ്തു.”അല്ലെ…….ഇതാര്?അന്ന് കണ്ടതിൽ പിന്നെ ഇന്നാ കാണുന്നത്.”
ആളെ കണ്ടതും വീണ തിരിച്ചറിഞ്ഞു.
ഉള്ളിൽ നുരഞ്ഞുപൊങ്ങിയ ദേഷ്യം അവൾ കടിച്ചമർത്തി.
“ഓഹ്….പല്ല് പൊടിഞ്ഞുപോകുമല്ലോ”
അവൾ പല്ല് ഞെരിക്കുന്ന ശബ്ദം കെട്ട് പത്രോസ് പറഞ്ഞു.
“എടൊ സൂക്ഷിച്ചു സംസാരിക്കണം.
എവിടെനിന്ന് ആരോടാണെന്നും കൂടി ഓർക്കണം.”
“മാധവന്റെ ഹോട്ടലാണെന്നും നിന്നെ ആ ജോലിക്കാരൻ ചെക്കൻ വച്ചോണ്ടിരിക്കുന്നതും ഒക്കെ ഓർത്ത് കൊണ്ടാ ഞാൻ പറഞ്ഞത്.”
“എടൊ………തന്നെ ഞാൻ.”
കാര്യം ഒരുടക്കിന്റെ മട്ടിലേക്ക് മാറുന്നത് കണ്ട സെക്യുരിറ്റി അങ്ങോട്ട് വന്നു പത്രോസിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അയാൾ സെക്യൂരിറ്റിയെ തള്ളി നിലത്തെക്കിട്ട
ശേഷം അവളുടെ നേരെ തിരിഞ്ഞു.
“നീയൊരു പച്ചക്കരിമ്പല്ലെ………നിന്നെ
താമസിയാതെ പൊക്കാൻ തന്നെയാ തീരുമാനം.കയ്യിൽ വന്നാൽ ഒന്ന് രുചിക്കുകയും ചെയ്യും.”
അയാളുടെ വാക്ക് കേട്ട് വീണയൊന്ന് മുഖം വെട്ടിച്ചു.”ശ്യേ…..”എന്നൊരു ശബ്ദം അവളിൽ നിന്നുയർന്നു.
“എന്താടി നിനക്ക് സംശയമുണ്ടൊ?”
എണീറ്റുവന്നു പിടിച്ച സെക്യൂരിറ്റിയുടെ കൈകളിൽ കിടന്ന് കുതറിക്കൊണ്ട് പത്രോസ് അവളുടെ നേരെ ഒച്ചയിട്ടു.
“കാക്കിയിട്ട ഒരാളെന്നെ തൊട്ടു,ഒരു കയ്യാ അയാൾക്ക് നഷ്ട്ടമായാത്.