“ഓഹ്……..ഞാനൊന്നും പറഞ്ഞില്ലേ.
താഴെ അച്ഛൻ തിരക്കുന്നുണ്ട്. കിന്നരിച്ചു കഴിഞ്ഞെങ്കിൽ വിളിച്ചോണ്ട് പോര് നിന്റെ ചെക്കനെ.”
അത്രയും പറഞ്ഞുകൊണ്ട് ദിവ്യ താഴേക്ക് പടിയിറങ്ങി.ഒരു ചമ്മലോടെ വാതിലടച്ചു തിരിയുമ്പോൾ ശംഭു വാഷ് റൂമിലേക്ക് കയറിയിരുന്നു.
അന്നവിടെ സന്തോഷം നിറഞ്ഞാടിയ ദിവസമായിരുന്നു.വർഷങ്ങൾക്ക് ശേഷം വീണയുടെ മുഖത്തു കണ്ട തെളിച്ചമായിരുന്നു അവരുടെ സന്തോഷത്തിന് കാരണം.വീണയുടെ അച്ഛനും ഏട്ടൻ വിനോദും ദിവ്യയും ഒക്കെ ശംഭുവിനെ തോളിലെടുത്തു വച്ചു നടക്കുന്ന അവസ്ഥയാണ്.അത് കണ്ട് വീണക്ക് കുശുമ്പ് തോന്നിയ നിമിഷങ്ങളായിരുന്നു അത്.
കിടപ്പിലായിരുന്ന വീണയുടെ അമ്മ ഇപ്പോൾ എണീറ്റിരിക്കും എന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്.അവരെ നോക്കാനും ഫിസിയൊ ചെയ്യാനും ആയി രണ്ടുപേരെ നിർത്തിയിട്ടുമുണ്ട്
സന്ധ്യക്ക് ശേഷം,ഇടക്ക് വീണയുടെ കണ്ണുവെട്ടിച്ച് വിനോദിനൊപ്പം ശംഭുവും മദ്യം നുണയുന്നുണ്ട്.
ഇടയിൽ ശംഭുവിന്റെ മുങ്ങൽ ശ്രദ്ധിച്ച വീണ ഒടുക്കം അത് കയ്യോടെ പിടിക്കുകയും ചെയ്തു.ശംഭുവിന് നല്ല കിഴുക്കാണ് കിട്ടിയതെങ്കിൽ കുളക്കടവിൽ മിനി ബാർ സെറ്റ് ചെയ്ത വിനോദിനെ അവൾ അതിലേക്ക് തള്ളിയിടുകയാണ് ചെയ്തത്.മുങ്ങിനിവർന്ന വിനോദ് കാൺകെ കുപ്പിയും തല്ലിപ്പൊട്ടിച്ച ശേഷം ശംഭുവിനെയും പിടിച്ചുവലിച്ചു
ചവിട്ടിത്തുള്ളി പോകുന്ന വീണയെ
കണ്ട് ആദ്യം പകച്ചുവെങ്കിലും വിനോദ് ഉള്ളിലൊന്ന് ചിരിക്കുകയും ചെയ്തു.
“വേറാരുടെയും കൂടെ കുടിക്കരുത് എന്ന് പറഞ്ഞാൽ കേൾക്കില്ല,
അസത്ത്.”റൂമിലെത്തിയതു മുതൽ പള്ളു പറയുകയായിരുന്നു വീണ
“ഒറ്റക്ക് കുടിക്കുന്നത് എന്ത് ബോറാണെന്നറിയുമോ.കാര്യം എന്റെ പെണ്ണ് ഒഴിച്ചുതരുമെങ്കിലും ഏട്ടനെ കമ്പനി കിട്ടിയപ്പോൾ……”
“കമ്പനിക്ക് വേണ്ടിയാണെങ്കിൽ ഞാൻ കൂടെയിരുന്നു കുടിക്കാം. എന്താ മതിയോ എന്റെ ശംഭുസിന്.”
വീണ അവനെ നോക്കി കണ്ണുരുട്ടി.
ഉടക്ക് ഭാവം മനസ്സിലാക്കി അവൻ കൂടുതൽ ഒന്നും മിണ്ടിയുമില്ല.
ചെറുങ്ങനെ കിക്കായിനിന്നിരുന്ന ശംഭുവിനെ നേരെ വാഷ്റൂമിലേക്ക് കയറ്റി തലവഴി തണുത്ത വെള്ളവും കുറെ കോരിയൊഴിച്ചു ശംഭുവിന്റെ കെട്ട് വിട്ടു എന്നുറപ്പിച്ചശേഷമാണ് അവൾ അത്താഴത്തിനെത്തുന്നത്.
അവരെ കണ്ടതും അച്ഛനടക്കം എല്ലാവരും ഒന്ന് ചിരിച്ചു.അതിലെ ആക്കൽ മനസ്സിലായ വീണയൊന്ന് കണ്ണുരുട്ടിയതും എല്ലാരുടെയും ചിരിനിന്നു ശ്രദ്ധ
ഭക്ഷണത്തിലെക്കായി.
രാത്രി ശംഭുവിന്റെ പിണക്കം മാറ്റാൻ അച്ഛന്റെ കോട്ടയിൽ നിന്നടിച്ചുമാറ്റിയ
കുപ്പിയുടെ കഴുത്തുപൊട്ടിച്ചു നീറ്റായി ഒന്ന് ഒഴിച്ചുകൊടുത്തു അവൾ.ഒപ്പം കമ്പനിയില്ലെന്ന പരിഭവം തീർക്കാൻ അവളും ഒന്ന് മിനുങ്ങി.രാത്രിയുടെ എതൊ യാമത്തിൽ മദ്യത്തിന്റെയും രതിയുടെയും ചിറകിലേറി അവർ ഉറക്കത്തിലേക്ക് പറന്നു.
*****