“അയ്യടാ…….നന്നായെ ഉള്ളൂ.എനിക്ക് ആഗ്രഹിച്ചടുത്തു കിട്ടിയപ്പോൾ ജാഡ കാണിക്കുവാ?എപ്പൊ നോക്കിയാലും ഊരുചുറ്റലും ഓരോ പ്രശ്നങ്ങളും.
എനിക്ക് കാണാൻ പോലും കിട്ടുന്നില്ല.
അപ്പഴാ……”
“എന്റെ പെണ്ണിനറിയാത്തതൊന്നും അല്ലല്ലോ?”
“ഈ പ്രശ്നങ്ങളൊക്കെ ഒന്ന് തീർന്നിട്ട് വേണം എന്റെ ചെക്കനെയും കൊണ്ട് സ്വസ്ഥമാകാൻ.എനിക്ക് മാത്രമായിട്ട് വേണം,ഈ ചെക്കന്റെ കാര്യങ്ങളും നോക്കി ഒതുങ്ങിജീവിക്കണം.നിന്റെ
കുട്ടികളെ പെറ്റുവളർത്തണം.നമ്മൾ മാത്രമായ ലോകമായിരിക്കും അത്.”
“എങ്ങോട്ട് പോവാനാ പെണ്ണെ?”
“ഈ നാട്ടീന്നു പോണം ശംഭുസെ.ഒന്ന് കഴിച്ചിലായാൽ മതിയെന്നാ.എത്ര എന്നുവച്ചാ മാഷിനും ടീച്ചർക്കുമൊപ്പം
ഞാൻ അധ്വാനിച്ചു നേടിയ ഒന്നുണ്ട്,
അങ്ങ് ബാംഗ്ലൂരിൽ.അത് ഷിഫ്റ്റ് ചെയ്യുവാ ഞാൻ.എങ്ങോട്ടെന്ന് തീരുമാനിച്ചില്ല.എന്തായാലും നമ്മുടെ നാട്ടിൽ വേണ്ട.എന്റെ അധ്വാനമാ,
നല്ല പേരും ഉണ്ട്.അതുകൊണ്ട് തന്നെ
ഷിഫ്റ്റിങ് ഒരു പ്രശ്നമാവില്ല.ഇപ്പോൾ തന്നെ ഞാനില്ലാത്തതിന്റെ ചില പ്രശ്നങ്ങൾ അവിടെയുണ്ട്.എന്നാലും സാരല്യ.”
“എനിക്കീ നാടിനെയും എന്റെ മാഷിനെയും ടീച്ചറേയും ഒക്കെ പിരിയാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ പെണ്ണെ?”
“എല്ലാം അറുത്തുമുറിച്ചു പോകുവല്ല ശംഭുസെ.നമ്മൾ ഇടക്ക് ഇങ്ങോട്ട് വരും.കുറച്ചുകാലം നമുക്കൊന്ന് സ്വസ്ഥമാവണം,നമ്മൾ മാത്രമായിട്ട്.
പറ്റില്ലെന്ന് പറയരുത്,പ്ലീസ്.”അവൾ അവന്റെ കണ്ണുകളിൽ നോക്കി കെഞ്ചുകയായിരുന്നു.
ഡോറിലെ കൊട്ട് കേട്ടാണ് വീണ എണീറ്റുമാറിയത്.സാരിയും നേരെയിട്ട് മുടിയും വാരിക്കെട്ടി വാതിൽ തുറക്കുമ്പോൾ ദിവ്യയാണ്.
“ഉച്ചയൂണും കഴിഞ്ഞു കേറിയതാണല്ലോ പെണ്ണെ?നിന്റെ കെട്ടിയോനെങ്ങാനും ബാക്കിയുണ്ടോ
സമയം ഇതെത്രയായെന്ന് വച്ചാ?
“ഒന്ന് പോ ചേച്ചി……..എന്റെ ഏട്ടന്റെ കാര്യം നോക്കിയാൽ മതിട്ടൊ.എന്റെ ചെക്കന്റെ കാര്യം നോക്കാൻ ഞാനുണ്ട്.”