ഗോവിന്ദിനോടും ഒന്ന് ചോദിച്ചേക്ക്.
ഉപകാരപ്പെടും.രണ്ട്-ഗോവിന്ദിന്റെ അമ്മാവനുണ്ടല്ലോ അയാളെയൊന്ന് നിരീക്ഷിക്കാൻ ഏർപ്പാട് ചെയ്യണം.””ഏറ്റെടോ……..ഇപ്പൊ ഞാനിറങ്ങുന്നു.
നേരം വൈകി,സലിമിന്റെ അടക്കം കണക്കുകൾ തീർക്കാനുണ്ട് നമുക്ക്”
രാജീവും ഒരുങ്ങിത്തന്നെയായിരുന്നു.
പത്രോസിന്റെ വീട്ടിൽ ഇടക്കവർ കൂടാറുള്ളതാണ്.റസ്റ്റിലുള്ള സലിം ഇന്ന് കൂടെയില്ല എന്ന് മാത്രം.
“ആഹ് ഒന്ന് കൂടി.സലിം എന്തായാലും വെറുതെ ഇരിക്കുകയല്ലേ.ഒരു കാര്യം അന്വേഷിക്കാൻ ഏർപ്പാടാക്കണം.”
“എന്താടോ……?”രാജീവ് ചോദിച്ചു.
“ഗോവിന്ദ് പറഞ്ഞ ഒരു കാര്യമുണ്ട്.
ഇടക്ക് ശംഭു മാധവനുമായി തെറ്റി ആ വീട് വിട്ടു നിന്നിരുന്നു.അതൊന്ന് തിരക്കിവക്കാൻ പറയ്.ആവശ്യം വരും.”അത്രയും പറഞ്ഞുകൊണ്ടാണ് പത്രോസ് രാജീവനെ യാത്രയയച്ചത്
*****
വീണ…ശംഭുവിന്റെ നെഞ്ചിലാണവൾ.
കുറച്ചു നാളുകൾ കൂടി തന്റെ വീട്ടിൽ എത്തിയതിന്റെ സന്തോഷമവളുടെ മുഖത്തുണ്ട്.പ്രത്യേകതയെന്തെന്നാൽ വീണ തന്റെതായതിന് ശേഷം ശംഭു ആദ്യമായാണ് അവിടെ.തന്നെയുമല്ല ശംഭുവിനെ കയ്യിൽ കിട്ടിയതിന്റെ സന്തോഷത്തിലാണ് വീണ.അതിന് കാരണവുമുണ്ട്,ഓരോ പ്രശ്നവും തിരക്കും ഒക്കെയായി മിക്കവാറും മാധവന് പിന്നാലെയാണ് ശംഭു.വന്നു കയറുമ്പോൾ ഒരു നേരവുമാകും.
അതിനിടയിൽ ഒറ്റക്ക് കിട്ടുന്നത് തന്നെ വിരളം.വീട്ടിലെത്തിയാൽ കൂടുതൽ സമയവും ടീച്ചറുടെ പിറകെ കൂടും.അതിന്റെ പരിഭവം അവൾ തീർക്കുക ബെഡിലുമാവും.
“ആകെ മടുപ്പാണ് പെണ്ണെ.ഏത്ര നേരമെന്ന് വച്ചാ വീട്ടിനുള്ളില്.അതും ഇവിടെ.എനിക്ക് ശ്വാസം മുട്ടുന്നുണ്ട്.”