ഉണ്ട്.വീണയുടെ മേലുള്ള വിശ്വാസം മാധവന് നഷ്ട്ടമായാൽ?ശംഭു തന്നെ ചതിച്ചു എന്ന് വീണക്കോ മാധവനൊ തോന്നിയാൽ?”
“സാറിന്റെ സംശയം ന്യായം.സാറിന് മാധവനെ കയ്യിൽ കിട്ടണം,അതിന് ഭൈരവനാണ് വഴി.അവർക്കിടയിൽ പ്രശ്നം വന്നാൽ സാറിനെന്ത് ഛേദം.
ഗായത്രി കൂടി ഇതിൽ ഉൾപ്പെട്ട സ്ഥിതിക്ക് മാധവന്റെ പിടി സാറിന്റെ കയ്യിൽ തന്നെയിരിക്കും.പിന്നെ സർ പറഞ്ഞത് പോലെ അതിന്റെയൊപ്പം വേണം മറ്റു കേസുകളും ചേർത്ത് അടപടലം പൂട്ടാൻ.”
“ഒരു തരത്തിൽ കലക്കവെള്ളത്തിൽ
മീൻ പിടിക്കുന്നത് പോലെ,അല്ലെടോ”
“അതെ സർ……മാധവനെ വരുതിക്ക് കിട്ടണമെങ്കിൽ അവിടമൊന്ന് കലക്കിയെ പറ്റൂ.”
“എന്താ തന്റെ പ്ലാൻ?”
“ഒരു രണ്ട് ദിവസം….ഞാൻ ഭൈരവന്
പിന്നാലെ പോകുന്നു.ഗോവിന്ദിന്റെ അമ്മാവനുമായി കോൺടാക്ട് ഉണ്ടായിരുന്നു എന്നെ നമുക്കറിയൂ.
പക്ഷെ പരോളിൽ ഇറങ്ങിയ അവനെ സംരക്ഷിച്ചതാരെന്നറിയണം.അവൻ
പരോൾ നീട്ടിയെടുത്തത് എങ്ങനെ എന്നറിയണം.അതിനേക്കാൾ ഉപരി അവൻ എന്തിന് എന്നുമറിയണം.
ചെയ്യുന്നത് ക്ഷുദ്രക്രിയയാണെങ്കിലും അതിനും വേണ്ടേ ഒരു സത്യസന്ധത.”
“താൻ നന്നായിട്ട് ഫിലോസഫി പറയുന്നുണ്ട് പത്രോസേ.”രാജീവ് ഒരു തമാശപോലെ പറഞ്ഞു.
“സാറെ……..സർ ജോയിൻ ചെയ്യേണ്ട സമയം അടുത്തു എന്ന് കൂട്ടിക്കോ.
സർ അത്യാവശ്യമായി ചെയ്യേണ്ട രണ്ട് കാര്യങ്ങലുണ്ട്.ഒന്ന്-ഗോവിന്ദിന്റെയാ കൂട്ടുകാരനുണ്ടല്ലോ……….എന്താ അയാളുടെ പേര്?ആഹ് വില്ല്യം.