“സാറെ……..ഭൈരവൻ അവിടെ ചെന്നു എന്നതിനും വെട്ട് കൊണ്ട് വീണു എന്നും മാത്രമേ ഉറപ്പിച്ചു പറയാൻ കഴിയൂ.ശരിയാണ് ഫിംഗർ പ്രിന്റും ഡി എൻ എയും നമ്മുടെ പക്ഷം പറയും.പക്ഷെ അവരിലാര് എന്നതിപ്പോഴും ഉറപ്പിച്ചു പറയാൻ കഴിയില്ല.കാരണം അത് കൃത്യമായി കണ്ട ഒരു സാക്ഷിയില്ല.കൂടാതെ വെട്ടാൻ ഉപയോഗിച്ച ആയുധം, അതിപ്പോഴും നമുക്ക് കിട്ടിയിട്ടില്ല.”
പത്രോസ് പറഞ്ഞു.
“ഭൈരവന്റെ ബാഗ്രൗണ്ട്,അസമയം ഉള്ള അവന്റെ പ്രവർത്തി ഒരു പിടിവള്ളി കിട്ടിയിട്ട് പ്രയോജനം ചെയ്യാതെ പോകുവോടോ?”ആദ്യം ആയി രാജീവന്റെ മുഖത്ത് ആത്മ വിശ്വാസം കുറയുന്നത് പത്രോസ് കണ്ടു.
“സാറെ………നിരാശനാവാൻ വേണ്ടി പറഞ്ഞതല്ല.ഇട്സ് എ ഫാക്ട്,അത്ര മാത്രം.സാറെ ഒന്നുറപ്പ് വെട്ടിയത് അവിടുത്തെ പെണ്ണുങ്ങളിൽ ഒരാൾ, അത് മാലിന്യക്കൂമ്പാരത്തിൽ കൊണ്ട് ചെന്നിട്ടത് സുരയുടെ ആളുകൾ.ഒന്ന് നന്നായി ചോദ്യം ചെയ്‌താൽ വീണു കിട്ടും എല്ലാം.അതിനാ പെണ്ണുങ്ങളെ
കയ്യിൽ കിട്ടണം.അങ്ങനെ കിട്ടണം എങ്കിൽ ഭൈരവൻ അവിടെ എന്തിന് ചെന്നു എന്നതിന് ക്ലാരിറ്റി കൊടുക്കണം.അതല്ലേ സാറിനെ കുഴക്കുന്നതും?”
“അതേടോ…..തനിക്കുമറിയാം കാര്യം”
“വീണയുടെയും ഗോവിന്ദിന്റെയും ഇഷ്യു…..അത് നമുക്ക് മുതലെടുപ്പ് നടത്തിയാൽ കാര്യം നടക്കും.”
“എങ്ങനെ…..?താൻ വ്യക്തമായി ഒന്നും പറയുന്നുമില്ല.”
“സാറെ……..ഫോറെൻസിക് റിപ്പോർട്ട് വന്നതോടെ ഗോവിന്ദന്റെയും,അവൻ കൊണ്ടുവന്നവന്റെയും മൊഴിക്ക് വിശ്വാസ്യത വന്നു.ഭൈരവൻ അന്ന് രാത്രി അവിടെ ചെന്നിരുന്നു എന്ന പോയിന്റ് മാത്രം പ്രൂവ് ചെയ്യാനത് ഉപയോഗിക്കാം.അവരിലൊരാൾ ഭൈരവനെ വെട്ടിയെന്നും
തെളിയിക്കാം.ഗോവിന്ദൻ ആ സമയം എന്തിനവിടെയെത്തി എന്നതും കോടതി കണക്കിലെടുക്കും.കാരണം അന്ന് ഗോവിന്ദൻ വീടുവിട്ടിറങ്ങിയ സമയമല്ല.പക്ഷെ ഭൈരവൻ എന്തിന്
അവിടെ എത്തി എന്നതിനും ഗോവിന്ദ് എന്തുകൊണ്ട് നമ്മുടെ പക്ഷം പറയുന്നു എന്നതിനും ക്ലാരിറ്റി വേണം