“നടക്കുമെടോ……….ഭൈരവന് ആ വീടുമായി അടുപ്പമുണ്ടെന്ന് വരണം. അതിന് ശംഭുവായാലും മതി.
അങ്ങനെ വന്നാൽ,കാര്യങ്ങൾ ഞാൻ വിചാരിക്കുന്നിടത്തു നിക്കും.”
“അപ്പോഴങ്ങനെയാണ്.ഭൈരവൻ
അതിക്രമിച്ചു കയറിയതാണെന്ന് വരരുത്.”പത്രോസ് പറഞ്ഞു.
“അതെ,ആ രാത്രിയിൽ പെണ്ണുങ്ങൾ ഒറ്റക്കായിരുന്നു.കൊച്ചിയിലുള്ള മാധവൻ.തിരുവനന്തപുരത്തു നിന്ന് മടങ്ങുന്ന സാവിത്രിയും ശംഭുവും.ഒരു കഥ മെനയണം,ഒപ്പം ആ വീടുമായി ഭൈരവന് ബന്ധമുള്ളതായി വരുത്തി തീർക്കണം.”അല്പമൊന്നു ചിന്തിച്ചു കൊണ്ട് രാജീവ് പറഞ്ഞു.
“സർ ഞാനൊന്ന് പറയട്ടെ?”പത്രോസ് ചോദിച്ചു.
“പറയ് പത്രോസ് സാറെ.മനസ്സിലുള്ള ചോദ്യം ധൈര്യമായി ചോദിക്കണം.
അതിലൂടെ കടന്നു പോയാൽ മതി ഈ കേസ് ഫ്രെയിമിനുള്ളിലാവാൻ.”
“ഇവിടെ വീണക്ക് ശംഭുവിനോടുള്ള
അടുപ്പത്തിന്റെ പേരിലാണ് ഗോവിന്ദ് തെറ്റിയത്.അത് മുതലെടുത്തു കൂടെ സർ?”
“താനെന്താ പറഞ്ഞുവരുന്നത്?”
“സർ…….അവർ പിരിയാൻ കാരണം ചെറിയ പ്രശ്നങ്ങളൊന്നുമല്ല.വീണ ശംഭുവിനോട് അടുക്കണമെങ്കിൽ,
അതിന് മാധവന്റെ സമ്മതവും ആശീർവാദവും ഉണ്ടാകണമെങ്കിൽ
അതിന് ശക്തമായ കാരണം എന്തോ
ഉണ്ട്.ഗോവിന്ദ് നമ്മളോട് പറയാത്ത എന്തോ ഒന്ന്.ഇവിടെ ശംഭു മാധവന്റെ ഒരു ആശ്രിതൻ മാത്രമാണെന്ന് കൂടി
ചേർത്ത് വായിക്കണം”
“അതെനിക്കും തോന്നിയിരുന്നു.അത് നമ്മളെ ബാധിക്കുന്ന കാര്യമല്ലാത്തത് കൊണ്ട് കൂടുതൽ ചോദിച്ചുമില്ല.
പക്ഷെ നമുക്കെങ്ങനെയത് പ്രയോജനം ചെയ്യും?”രാജീവ് തന്റെ ഭാഗം പറഞ്ഞു.