(ശംഭുവിനെ നോക്കി)ആക്രമിച്ചത്
കണ്ണടച്ചുവിട്ടതിന്റെ ഫലം”
“അവസാനം ഇറങ്ങിയത് തന്നെ പരോളിലാണ് മാഷെ.അതും ഇറങ്ങിയതല്ല ഇറക്കിയതാണ്.പിന്നീട് സംരക്ഷണം മുഴുവൻ ഇറക്കിയവൻ നൽകി.പകരം അയാൾക്ക് വേണ്ടി ജോലി ചെയ്യണം,അതായിരുന്നു കരാർ.”കമാൽ പറഞ്ഞു.
“ആർക്ക് വേണ്ടി………?എന്തിനവൻ എനിക്കെതിരെ……?”മാധവൻ ചോദിച്ചു.
“ഇയാൾക്ക് വേണ്ടിയാണ് ഭൈരവൻ അവസാനമായി……..ഇയാളാണവനെ
ഇറക്കിയതും സംരക്ഷിച്ചതും”കമാൽ തന്റെ ഫോണിൽ സൂക്ഷിച്ച ഫോട്ടോ അവരെ കാട്ടി.
“മാഷെ………ഇയാളാ…….ഇയാളെയാ അന്ന് ഹോസ്പിറ്റലിൽ കണ്ടു എന്ന് പറഞ്ഞത്.”സുര പറഞ്ഞു.
പക്ഷെ മാധവനും ശംഭുവും ചിത്രം
കണ്ട് തരിച്ചിരുന്നുപോയി.”അളിയൻ”
മാധവൻ അറിയാതെ ഉരുവിട്ടു.
“മാഷെ………ടൗണിന് പുറത്ത് കുറച്ചു മാറി ഇയാളുടെ ഒരു പൊളിഞ്ഞ ഗോഡൗണുണ്ട്. ആകെ കാട് കയറി കിടക്കുകയാ.അവിടെയായിരുന്നു ഭൈരവന്റെ താവളം.കൂടാതെ ഒന്ന് രണ്ടു വട്ടം ഈ കാണിച്ച വ്യക്തിയുടെ ഓഫിസിൽ ഭൈരവനെ
കണ്ടവരുമുണ്ട്.”
“നിനക്ക് ഉറപ്പാണോ കമാലെ?”
മാധവന്റെ ശബ്ദം ഉറച്ചതായിരുന്നു.
“മാഷെ………ഒരു ഉറപ്പും ഇല്ലാതെ ഇങ്ങനെയൊരു കാര്യം ഈ കമാല് പറയില്ല.എന്തിന് എന്നെനിക്കറിയില്ല.
അറിഞ്ഞിടത്തോളം ഇവര് പല വട്ടം പല ഇടങ്ങളിലും വച്ചു കണ്ടിട്ടുണ്ട്.
ഭൈരവന്റെ പരോള് രണ്ടു വട്ടം നീട്ടിയതും ഈ കക്ഷി ഇടപെട്ടിട്ടാണ്.”
താൻ സംഘടിപ്പിച്ച,ഭൈരവനെ
അമ്മാവനുമായി ബന്ധിപ്പിക്കുന്ന വിവരങ്ങൾ മുഴുവൻ കമാൽ വിശദീകരിച്ചു.ആധികാരികതക്ക് വേണ്ടി കമാൽ നൽകിയ തെളിവുകൾ കൂടിയായപ്പോൾ മാധവന് അക്കാര്യത്തിലുണ്ടായ അവിശ്വാസത്തിന്റെ അവസാന കണികപോലും വിശ്വാസത്തിലേക്ക് വഴിമാറി.
കുറച്ചു സമയം അവിടമാകെ നിശബ്ദതയായിരുന്നു.ആരും ഒന്നും മിണ്ടുന്നില്ല.എല്ലാവരും മാധവനെ തന്നെ നോക്കിയിരിക്കുന്നു.കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം മാധവന്റെ ചുണ്ടനങ്ങിത്തുടങ്ങി.
*****
തുടരും
ആൽബി