“പക്ഷെ സമയവും സാഹചര്യവും നമുക്ക് അനുകൂലമാണ് മാഷെ. ആയുധം അവർക്ക് കിട്ടുകയുമില്ല.
അതുകൊണ്ട് രാജീവൻ നന്നായി വിയർക്കും.പക്ഷെ വിരലടയാളവും മറ്റും………അത് പ്രശ്നമാണ്.”ശംഭു പറഞ്ഞു.
“മാഷെ………ആദ്യം ഇവിടുത്തെ കുട്ടികളെ സേഫ് ആക്കാനുള്ള വഴി നോക്കണം,എന്നിട്ടാവാം എന്തും.”
സുര തന്റെ ഭാഗം പറഞ്ഞു.
“അതിൽ കാര്യമുണ്ട് ഇരുമ്പേ.ഇപ്പൊ അതിനാണ് പ്രാധാന്യം കൊടുക്കേണ്ടതും.അതിനെന്താ വേണ്ടതെന്നും എനിക്കറിയാം.”
“പറഞ്ഞാൽ മതി മാഷെ……..ബാക്കി എനിക്ക് വിട്ടേക്ക്.”
“എങ്കിൽ ആദ്യം ചിത്രയെ വിട്ടയച്ചിട്ട് നിന്റെ ചെക്കൻമാരിലാരോടെങ്കിലും കീഴടങ്ങാൻ പറയ്.ബാക്കി എങ്ങനെ
വേണമെന്ന് ഞാൻ പറയാം.”
“അത്…..മാഷെ,ആ ടീച്ചറെ അങ്ങനെ
തുറന്നുവിട്ടാൽ?”
“ഇനിയും കയ്യിൽ സൂക്ഷിച്ചാൽ റിസ്ക് നമുക്കാണ് ഇരുമ്പേ.മിസ്സിങ് കേസ് ആണ്,അതും ഒരു പെണ്ണ്.
രാജീവ് തത്കാലം അനങ്ങുന്നില്ല എന്നെയുള്ളൂ.അനുകൂലമായ സമയം നോക്കിയിരിക്കുകയാണവൻ.എല്ലാം ഒന്നിച്ചായിരിക്കും പ്രയോഗവും.ഏത് വകുപ്പിലൊക്കെ ഉൾപ്പെടുമെന്ന് സുരയോടു പ്രത്യേകം പറയണ്ടല്ലോ?”
“മാഷെന്താ ഉദ്ദേശിക്കുന്നത്?”സുര
ചിന്താക്കുഴപ്പത്തിലായിരുന്നു.
“പുറത്ത് വരുന്ന ചിത്ര നമ്മുടെ പേര് മിണ്ടരുത്.പറയേണ്ടത് നമ്മൾ പറയുന്ന പേരും കാര്യങ്ങളും.സുരക്ക് ഇനി എന്ത് ചെയ്യണം എന്ന് ഞാൻ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ?”
“സ്റ്റേഷനിൽ നമ്മൾ പറയുന്നത് പ്രവർത്തിക്കാൻ പറ്റിയ ഒരാൾ.മ്മ്മ്….
ഉണ്ട്,ആദ്യം ആ ടീച്ചറിനെ പറഞ്ഞു പഠിപ്പിക്കണം”സുര പറഞ്ഞു.
അതെ സമയം കളപ്പുരക്കു മുന്നിൽ ഒരു ബുള്ളറ്റ് വന്നുനിന്നു.”കമാൽ ആയിരിക്കും”വണ്ടിയുടെ സ്വരം കേട്ട സുര പറഞ്ഞു.അത് ശരിവച്ചുകൊണ്ട്
തന്നെ അയാൾ അകത്തേക്ക് വന്നു.
കമാൽ അങ്ങോട്ടേക്ക് വന്നപ്പോൾ പറഞ്ഞതിലും വൈകിയിരുന്നു.
കുറച്ചു ദിവസങ്ങളായി ഭൈരവന് പിറകെയായിരുന്നു അയാൾ.മരണം കീഴ്പ്പെടുത്തുന്നതിന് മുൻപ് ഭൈരവൻ സഞ്ചരിച്ച വഴികളിലൂടെ കമാലും സഞ്ചരിക്കുകയായിരുന്നു.
“എന്തായെടോ……….?”മാധവൻ തിരക്കി.
“മാഷെ………ഭൈരവൻ,അവനെ വിലക്കെടുത്തത് തന്നെ മാഷിന് എതിരെ ഉപയോഗിക്കാൻ വേണ്ടിയാ”