തീരുമാനിക്കുന്നതും കാര്യങ്ങൾ വിശകലനം ചെയ്യുന്നത് അപ്പോഴാണ്.”അവൻ പിന്നാലെ തന്നെയുണ്ട്,
അല്ലെ ഇരുമ്പേ?”അതുപറയുമ്പോൾ മാധവന്റെ മുഖത്ത് നിരാശ പടർന്നിരുന്നു.
“കാര്യങ്ങൾ കൃത്യമായി ദാമോദരൻ അറിയിക്കുന്നതുകൊണ്ട് അവരുടെ നീക്കങ്ങൾ അറിയാൻ കഴിയുന്നുണ്ട്.”
“ഇനിയെങ്കിലും ചുവടുകളുടെ വേഗം കൂട്ടിയില്ലെങ്കിൽ കാര്യങ്ങൾ കയ്യിൽ നിന്നു പോകും.ഒപ്പം നല്ല കരുതലും
വേണം,ഞാൻ പറഞ്ഞു തരണ്ടല്ലോ ഇരുമ്പിന്.”
“മ്മ്മ്മ്……അറിയാം മാഷേ.ഇവനെ ഒന്ന് നിയന്ത്രിച്ചാൽ മാത്രം മതി.ഇപ്പൊ ദാ കൈ വെട്ട് കേസും കൂടിയായി,
അതും ഒരു പോലീസുകാരന്റെ.”
ശംഭുവിനെ നോക്കിയാണ് ഇരുമ്പ് പറഞ്ഞതും.
“പിന്നെ ഞാൻ എന്തുവേണം ഇരുമ്പേ,
ഇവിടുത്തെ പെണ്ണിനെ തൊട്ടവനെ മാലയിട്ട് സ്വീകരിക്കണോ?”
“അവനെ വെറുതെ വിടണം എന്നല്ല,
ഒറ്റക്ക് ഇറങ്ങിപ്പുറപ്പെടുമ്പോൾ നല്ല ശ്രദ്ധ വേണം,അതെ ഉദ്ദേശിച്ചുള്ളൂ.
മോനെ ശംഭു……..സമയം ഇതാണ്. അപകടം ചുറ്റും പതിയിരിക്കുന്നുണ്ട്.
ഒന്ന് പിഴച്ചാൽ ജീവൻ തന്നെ പോയി എന്ന് വരും.നമ്മൾ ഇത്രയും ചെയ്തു
വച്ചതിനുപോലും ഫലമില്ലാതെയാവും
അത് വേണോ നമുക്ക്.”
“പിന്നത്തേക്ക് വക്കാൻ തോന്നിയില്ല,
അതുകൊണ്ട് കൂടുതൽ ചിന്തിച്ചുമില്ല.
മൂക്കിന് താഴെ വച്ചാ ആ നാറി………”
ശംഭു പറഞ്ഞു.
“ഇരുമ്പേ അവൻ മനപ്പൂർവം സീൻ ഉണ്ടാക്കിയതാ,ഒപ്പം എ എസ് ഐ പത്രോസും.രഘുവിന്റെ കാര്യത്തിൽ വഴിമുട്ടി നിന്ന രാജീവന് കിട്ടിയ പിടിവള്ളിയായിരുന്നു ഭൈരവൻ.
അന്നത്തെ ധൃതിയിൽ കാര്യങ്ങൾ വെടിപ്പായി നടക്കാഞ്ഞതും അവന് എളുപ്പമായി.അതുകൊണ്ടാണവൻ എന്റെ മക്കളിൽ എത്തിനിൽക്കുന്നതും.ദാമോദരൻ അത് പറയുകയും ചെയ്തു.ഇപ്പൊ രാജീവനറിയാം കാര്യങ്ങൾ.ഇനി അവന് കിട്ടിയ തെളിവുകളും മെനയുന്ന കഥയും പൊളിക്കണം,
എങ്കിലേ നമുക്ക് നിലനിൽപ്പുള്ളൂ.”
മാധവൻ കൂട്ടിച്ചേർത്തു.