ശംഭുവിന്റെ ഒളിയമ്പുകൾ 31 [Alby]

Posted by

“സീ മിസ്റ്റർ വിനോദ്.നിങ്ങളുടെ ഫേം, അതിന്റെ വ്യാപ്‌തി,നിങ്ങൾ പിന്തുടരുന്ന രീതികൾ എല്ലാം നന്നായി മനസ്സിലാക്കിയിട്ടാണ് ഞാൻ ഇവിടെയിരിക്കുന്നത്.ഞാൻ അന്വേഷിക്കുന്ന ഒരു കേസിലെ ഒരു സാക്ഷി,ഒരു കുടിയൻ,കയ്യിലിരുപ്പ് കൊണ്ട് ജോലി പോയ വ്യക്തി.
അങ്ങനെയൊരാൾക്ക് ഇത്രപെട്ടെന്ന് ഇവിടെയൊരു ജോലി……?അതും ഇവിടെയൊരു ജോലി നേടുക എന്നത് വളരെ ശ്രമകരമാണെന്നിരിക്കെ.
നിങ്ങളുടെ ഭാഗത്തുനിന്ന് അയാളുടെ കാര്യത്തിൽ ഒരു വീഴ്ച്ച പറ്റിയതാണോ എന്നറിയണം?”

“സീ മിസ്റ്റർ ഇൻസ്‌പെക്ടർ.എന്റെ കമ്പനി പിന്തുടർന്നുപോരുന്ന ഒരു പോളിസിയുണ്ട്.അതിലൊരു വിട്ടുവീഴ്ച്ചക്ക് ഞാനും തയ്യാറല്ല.
അങ്ങനെയുള്ളപ്പോൾ ഒന്നും അന്വേഷിക്കാതെ ഒരാളെ നിയമിക്കുമൊ സർ.”

“അന്വേഷിച്ചിരിക്കാം.പക്ഷെ അയാളെപ്പോലെ ഒരാളെ,തന്റെ ജോലിയിൽ കൃത്യവിലോപം നടന്നത് കൊണ്ട് തൊഴിൽ നഷ്ട്ടപ്പെട്ട ഒരാളെ, ഒരു കൊലപാതകത്തിലെ സാക്ഷിയെ ജോലിക്ക് വച്ചത് ആ പോളിസിയുടെ വയലേഷൻ അല്ലെ മിസ്റ്റർ.”

“അയാൾ ഒരു സാക്ഷിയല്ലേ.
അല്ലാതെ അത് ചെയ്തത് അയാൾ അല്ലല്ലോ.പിന്നെ ഇവിടെ എങ്ങനെ പെരുമാറുന്നു എന്ന് മാത്രം ഞാൻ നോക്കിയാൽ പോരെ.
നിയമനത്തിന്റെ ഭാഗമായിട്ടുള്ള അന്വേഷണം അയാൾക്കുമുണ്ടായിരുന്നു.അതിൽ ഫിറ്റ് ആണെന്ന് ബോധ്യമായതിന് ശേഷമാണ് നിയമിച്ചതും.”

“എന്താണ് ഒരാൾ ജോലിക്ക് ഫിറ്റ് ആവാൻ നിങ്ങളുടെ മാനദണ്ഡങ്ങൾ”

“അതെന്റെ കമ്പനിയുടെ കാര്യമാണ്.
ഞങ്ങളുടെ വേ ഓഫ് അപ്രോച്ച് നിങ്ങളൊട് വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല.”

“ഓക്കേ ഫൈൻ…….നമ്മൾ ഇനിയും കാണും.അന്ന് ഇങ്ങനെയാവണം എന്നില്ല സംസാരരീതി.”

“ഇങ്ങോട്ട് എങ്ങനെയൊ തിരിച്ചങ്ങോട്ടും അങ്ങനെ തന്നെ.”
വിനോദ് വിക്രമനെ കവച്ചുവച്ചു.

ഇവനെ കരുതിയിരിക്കണം.എനിക്ക് മുന്നോട്ട് പോകാനുള്ള വെളിച്ചം ഇവിടെ മറച്ചുവച്ചിട്ടുണ്ട്.അതിന്റെ മൂടി മാറ്റിയാൽ എന്റെ വഴിതെളിയും
എന്നുറപ്പിച്ചുകൊണ്ട് വിക്രമൻ തന്റെ ജീപ്പുമായി മുന്നോട്ട് കുതിച്ചു.

“സാറെ വിക്രമാ…….താൻ എന്റെ പിന്നാലെ ഇനിയും വരുമെന്നറിയാം.
എന്നാലും മുന്നോട്ട് വച്ച കാല് ഞാൻ പിന്നിലേക്ക് വക്കില്ല”വിക്രമൻ ഗെറ്റ് കടന്നുപോകുന്നത് സി സി ടി വിയിൽ കൂടെ കണ്ടുകൊണ്ട് വിനോദ് മനസ്സിൽ പറഞ്ഞു.അതെ സമയം തന്നെ ദിവ്യയും അങ്ങോട്ടേക്ക് വന്നിരുന്നു.അയാൾ അവളെ നോക്കി തലയൽപ്പം താഴ്ത്തിക്കാണിക്കുക മാത്രം ചെയ്തു.അതിന്റെ അർത്ഥം മനസ്സിലാക്കി അവളും അവനരികിൽ നിന്നു.
*****

Leave a Reply

Your email address will not be published. Required fields are marked *