എന്റെഅമ്മുകുട്ടിക്ക് 11
Ente Ammukkuttikku Part 11 | Author : Jithu | Previous Parts
“”” എന്താ രണ്ടുപേരും കൂടി പറയുന്നേ? എന്നെ
കുറ്റം പറയാണോടാ? അമ്മു എന്റെ ബാക്കിൽ
ഇരുന്നുകൊണ്ട് എന്റെ പുറത്തു
ചാരിയിരുന്നോണ്ട് ചോദിച്ചു.
“””പിന്നെ നിന്നെ കുറ്റം പറയാലല്ലേ ഞങ്ങടെ പണി
അല്ലെ ചേട്ടാ അർച്ചന എന്നോട് ചോദിച്ചു.
“””അല്ലാ പിന്നെ ഞങ്ങൾ ചുമ്മാ ഓരോ
കൊച്ചുവർത്തമാനം പറഞ്ഞതാ ഞാൻ അർച്ചന
സപ്പോർട് ചെയ്തു പറഞ്ഞു..
“”””അതിനു അമ്മുന്റെ മറുപടി പുറത്തു നല്ല
ഒന്നാംതരം പിച്ചരുന്നു
ഞാൻ അത് സഹിച്ചു ഇരുന്നു അർച്ചന കണ്ടാൽ
മാനം പോകില്ലേ.
“””ഡാ നമുക്കു എപ്പോളാ പോകണ്ടേ അമ്മു
എന്നോട് ചോദിച്ചു
“”””മൂന്നുമണിയല്ലേ ആയിട്ടുള്ളു നമുക്ക് ഒരു
അഞ്ചുമണിക്ക് പോകാം ഞാൻ അമ്മുനോട് പറഞ്ഞു
ഞങ്ങൾ സംസാരിച്ചോണ്ട് ഇരികുമ്പോളാണ് അച്ഛൻ
എന്നോടും അമ്മുനോടും ഉമ്മറത്തോട്ടു വരാൻ
പറഞ്ഞു. ഞാനും അവളും അർച്ചനയും കൂടി
ഉമ്മറത്തോട്ടു പോയി. ഞങ്ങൾ ചെല്ലുമ്പോൾ അച്ഛൻ
ഉമ്മറത്ത് കസേരയിൽ ഇരുപ്പുണ്ട് ഒരു കൈലി
ആണ് ആളുടെ വേഷം ഞാൻ ചെന്ന് തിണ്ണയിൽ
കയറി ഇരുന്നു അമ്മു കുറച്ചു ബഹുമാനത്തോടെ
അച്ഛന്റെ മുന്നിൽ ചുമരിൽച്ചാരി കൈ കെട്ടി നിന്നു.
“”””ഞാൻ മോളെ വിളിച്ചു എന്തിനാണാണ് വെച്ചാൽ
ഇവന് മോളെ ഇഷ്ടമാണെന്നു പറയുന്നുണ്ട് .
മോള്ക്ക് ഇവനെ ഇഷ്ടമാണോ? അച്ഛൻ അമ്മുനെ
നോക്കി ചോദിച്ചു.
“”””“”എനിക്ക് ഇഷ്ട്ടമാണ് അച്ഛാ അമ്മു ഒന്ന്
ഒരുങ്ങികൊണ്ട് പറഞ്ഞു.അവളുടെ മുഖത്തും ആ
പരിഭ്രമം ഉണ്ട്
“””വീട്ടിൽ അറിഞ്ഞാൽ എങ്ങനെ പ്രോബ്ളമാകുമോ??? അച്ഛൻ ഒരു വക്കിലിനെ
പോലെ ചോദിച്ചോണ്ടിരിന്നു.
“””””അവളുടെ പഠിപ്പു കഴിഞ്ഞു പറയുന്നു
കരുതിയാ അച്ഛാ അതിനു മറുപടി പറഞ്ഞത്
ഞാനാണ്.
“”””നിന്നോട് ഞാൻ ചോദിച്ചോ? അതിനുള്ള മറുപടി
ആ കുട്ടി പറയട്ടെ അച്ഛൻ എന്നെ കലിപ്പോടെ
നോക്കി പറഞ്ഞു..