ഞാൻ ജാഫറിന്റെ മുഖത്തേക് നോക്കി.
അത്രയും നിരാശയോടെയുള്ള ഒരു മുഖം ഞാൻ അതിനു മുൻപ്
ആർക്കും കണ്ടിട്ടില്ല.
മുഖത്ത് ഉരുണ്ടുകൂടിയ അത്രയും നിരാശയോടെ അയാൾ എന്റെ മുഖത്ത് നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
ഞാനും ഒന്ന് ചിരിക്കാൻ ശ്രമിച്ചിട്ട് പെട്ടെന്ന് പുറത്തേക്ക് നോട്ടം മാറ്റി കൊണ്ട് മുന്നോട്ട് നടന്നു.
ഞാൻ നോട്ടം മാറ്റിയത് കൊണ്ടാവണം എന്തോ പറയാനായി എഴുന്നേൽക്കാൻ തുടങ്ങിയ ജാഫർ പെട്ടെന്ന് സോഫയിലേക്ക് തന്നെ ചാരി.
ഞാൻ ഹാളിൽ നിന്നും സിറ്റൗട്ടിലേക്ക് ഇറങ്ങി.
സിനി അവിടെ നിൽപ്പുണ്ടായിരുന്നു.
ഇക്ക കാർ തിരിച്ചു ഗേറ്റിനരികിൽ നിർത്തിയിട്ടിരിക്കുന്നു.
ആഷിക് കാറിനുള്ളിലേക്ക് തലയിട്ട് ഇക്കയോട് എന്തോ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്.
“എടീ എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പൊ എന്നോട് പറ പ്ലീസ്”
ഞാൻ സിനിയുടെ അരികിലേക്ക് ചെന്നു അവളോട് ശബ്ദം താഴ്ത്തി പറഞ്ഞു.
“നത്തിംഗ് റ്റു വറി.. ഞാൻ പറഞ്ഞില്ലേ പ്രശ്നമൊന്നുമില്ലന്ന്.
നിന്റെ ഇക്കാക് എവിടെയോ പോണം. അതാണ്.”
സിനി എന്നോട് പറഞ്ഞു.
അവൾ അങ്ങനെ പറഞ്ഞെങ്കിലും അവളുടെ ശബ്ദത്തിലെ പതർച്ചയും എന്റെ മുഖത്തേക്ക് നോക്കാതെയുള്ള സംസാരവും എന്നെ വീണ്ടും ടെൻഷൻ അടിപ്പിച്ചു.
“ശെരി എന്നാ ഞാൻ പോട്ടെ!”
ഞാൻ മുറ്റത്തേക്കിറങ്ങി ചെരുപ്പ് ധരിച്ചു കൊണ്ട് അവളോട് പറഞ്ഞു.
“ശരിയെടീ.. നീ വീട്ടിലെത്തിയിട്ട് വിളിക്ക്”
അവൾ എന്റെ കൂടെ മുറ്റത്തേക്കിറങ്ങി.
ഞാൻ അവളെ ഒന്ന് കൈവീശി കാണിച്ചിട്ട് കാറിന് അരികിലേക്ക് നടന്നു. ആഷി അപ്പോഴും കാറിനുള്ളിൽ തലയിട്ട് ഇക്കയോട് സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്.
ആഷി നിൽക്കുന്നത് വലതു വശത്താണ്.
ഞാൻ ഇടതുവശത്തെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറിയതും ആഷി പെട്ടെന്ന് കാറിനുള്ളിൽ നിന്നും തല വലിച്ചു.
എന്നെ ഒന്ന് നോക്കിയത് പോലുമില്ല.
“പോവാം”