പേടിക്കേണ്ട. എന്തു പറയുന്നു?) അങ്ങനെയാണ് അന്ന് അവൻ എന്നോട് പറഞ്ഞത്.
അന്ന് ഞാൻ അതത്ര കാര്യമായി എടുത്തില്ല. പക്ഷേ ഇപ്പോൾ എനിക്ക് സംശയമുണ്ട്.”
ഞാൻ:”എന്തു സംശയം? ”
സലീന: ” സമീറിന് ഇതെല്ലാം അറിയാമായിരുന്നു എന്ന്.”
എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി. ആ കാര്യങ്ങളെല്ലാം ഇക്കാക്ക് അറിയാമെങ്കിൽ……. അപ്പോ ഇക്ക കൂടി ചേർന്നിട്ടാണോ എന്നെ…….
എനിക്കൊന്നും ആലോചിക്കാനേ തോന്നുന്നില്ല….
സലീന: “ഷംന… ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയണം..”
ഞാൻ: “ഹ്മ്മ്…
സലീന: ” നിന്നെ ആഷിക്കോ മറ്റാരെങ്കിലുമോ എന്തെങ്കിലും ചെയ്തോ? ”
ഞാൻ : “ഇ… ഇല്ല…”
സലീന: ” അങ്ങനെ അവർക്ക് എന്തെങ്കിലും പ്ലാൻ ഉണ്ടെന്ന് നിനക്ക് എന്തെങ്കിലും സംശയം തോന്നിയോ?? ”
ഞാൻ: “ഹേയ്…..”
എനിക്ക് തൊണ്ടയിടറി.
സലീന: “ഷംനാ സത്യം പറ. അവിടെ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാം.
ഞാൻ ആരോടും പറയില്ല നീ എന്നോട് പറ എന്തെങ്കിലും ഉണ്ടെങ്കിൽ”
ഞാൻ :” ഹേയ് അങ്ങിനെ ഒന്നുമില്ലിത്താ.. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറയില്ലേ…..
…..മോൾ ഉണർന്നെന്നു തോന്നുന്നു ഞാൻ ഇത്തായെ രാവിലെ അങ്ങോട്ട് വിളിക്കാം”
സലീനത്ത എന്തെങ്കിലും ഇങ്ങോട്ട് പറയുന്നതിനുമുമ്പ് ഫോൺ കട്ട് ചെയ്തിട്ട് ഞാൻ കട്ടിലിലിരുന് കിതച്ചു.
ഇന്ന് നടന്ന സകല കാര്യങ്ങളും എന്റെ മനസ്സിലേക്ക് ഓരോന്നോരോന്നായി വന്നു തെളിയാൻ തുടങ്ങി.
ആഷിക്കിന്റെ വീട്ടിൽ നിന്ന് വരുമ്പോൾ അവിടെ ഉണ്ടായിരുന്നവരുടെ മുഖ മുഖഭാവങ്ങളിൽ വന്ന വ്യത്യാസം പെട്ടെന്ന് എനിക്ക് ഓർമ്മവന്നു.
ആഷിയുടെയും സിനിയുടെയും വിളറിയ മുഖം, ജാഫർന്റെ നിരാശ നിറഞ്ഞ മുഖം, അനിലിന്റെയും കൂട്ടുകാരന്റെയും പേടിപ്പിക്കുന്ന മുഖം, ഇക്കയുടെ വെപ്രാളം നിറഞ്ഞ മുഖം.
ഈ മുഖങ്ങളെല്ലാം എന്റെ മനസ്സിൽ മാറിമാറി തെളിഞ്ഞു കൊണ്ടിരുന്നു.
ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു.
മനസ്സിലേക്ക് വന്ന സകല ചിന്തകളെയും ആട്ടിപ്പായിച്ചു കൊണ്ട്, ഇക്കാക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല എന്ന് അടിയുറച്ചു വിശ്വസിച്ചു കൊണ്ട് ഞാൻ ഒരു ചെറിയ മയക്കത്തിലേക്ക് വഴുതി വീണു.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മോൾ കരയുന്നത് കേട്ടാണ് ഞാൻ ഉണർന്നത്.