സലീന: “ആഷിയോ? അത്രക്കൊക്കെ ആയോ?”
ഞാൻ: “അല്ലാ… അത്…. സിനി അങ്ങനെ വിളിക്കുന്നത് കൊണ്ട് ഞാനും….
സലീന : “ഹും!! സിനി….”
ഞാൻ :”എന്താ ഇത്താ???
എന്തേലും പ്രശ്നം ഉണ്ടോ?? ”
സലീന: “എടീ അവരൊക്കെ ആരാ എന്താന്നൊക്കെ നിനക്കറിയോ??”
ഞാൻ: “ആഷി ഇക്കാടെ കൂട്ടുകാരൻ ആണെന്നറിയാം”
സലീന: “ആഹാ ഒരു കൂട്ടുകാരൻ… പഷ്ട്….”
ഞാൻ : “എന്ത് പറ്റി ഇത്താ? ”
സലീന: “എടീ നിങ്ങളുടെ കൂടെ ഇരുന്ന അനിൽ ആരാന്ന് നിനക്കറിയോ?”
ഞാൻ : “ആഷിയുടെ പഴയ വീട്ടിലെ വാടകക്കാരൻ ആണെന്നേ എനിക്കറിയാവൂ.. ഞാൻ ഇന്നാണ് കണ്ടത്.”
സലീന: “എന്റെ പൊന്നു ഷംനാ…. നിനക്കണോ വട്ട് നിന്റെ ഇക്കാക്കണോ എന്നൊന്നും എനിക്കറിഞ്ഞൂടാ..
പക്ഷേ ഒരു കാര്യം ഞാൻ പറയാം, അവരുടെ ആ ടീം അത്ര വെടിപ്പല്ല.”
ഞാൻ : “ഇത്ത ഇത് എന്തൊക്കെയാ ഈ പറയണേ? എനിക്കൊന്നും മനസ്സിലാവുന്നില്ല”
സലീന: “എടീ എന്റെ അനുഭവത്തിൽ നിന്ന് പറയാം. നീ ഇനി അവരുട വീട്ടിലേക്കൊന്നും പൊയ്‌പോവരുത്”
ഞാൻ : “എന്തനുഭവം?? തെളിച്ചു പറാ”
സലീന: “ഞാൻ അനുഭവച്ചതൊക്കെ അവിടെ നിൽക്കട്ടെ . പക്ഷേ ഞാനപ്പോ ആ സ്റ്റാറ്റസ് കണ്ടത് കൊണ്ട് നീ രക്ഷപെട്ടു എന്ന് പറയാം.”
ഞാൻ : “രക്ഷപെട്ടെന്നോ?? എന്തൊക്കെയാ ഇത്താ ഈ പറയണേ? ”
സലീന: “മോളേ.. ഞാൻ അനുഭവിച്ച കാര്യങ്ങൾ ഒന്നും നിന്നോട് ഇപ്പോൾ പറയാൻ പറ്റിയ സാഹചര്യം അല്ല.”
എന്നാലും ഞാൻ പറയുവാ അവരുടെ കയ്യിൽ നിന്നും ഞാൻ ഒരു വിധമാണ് രക്ഷപ്പെട്ടത്. ആ ഗതി നിനക്ക് ഉണ്ടാവരുതെന്ന് വെച്ചാണ് ഞാൻ ഈ പറയുന്നത്.”
ഞാൻ: ” ഇത്താ.. തെളിച്ചു പറ. എനിക്കാകെ പേടിയായിട്ട് പാടില്ല.”
സലീന: ” എടീ ഞാനും ആഷിക്കും എന്റെ കല്യാണത്തിന് മുൻപ് അടുപ്പത്തിലായിരുന്നു. എന്നെക്കാൾ ഇളയതായിരുന്നു അവൻ. എങ്കിലും ഞങ്ങളുടേത് ദിവ്യപ്രേമം എന്ന് കരുതിയ എന്നെ അവൻ ശരിക്കും മുതലെടുത്തു.”
“….അവന് എന്നോടുള്ളത് പ്രേമവും മണ്ണാങ്കട്ടയും ഒന്നുമല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞ് വന്നപ്പോഴേക്കും എനിക്ക് ഒരുപാട് പിഴച്ചു പോയിരുന്നു.”